തിരുവനന്തപുരം : കേരളത്തിൽ അൻവറിനെ നായകനാക്കിയുള്ള നാടകം ചീട്ട് കൊട്ടാരം പോലെ തകർന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സമിതിക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. അൻവറിൻ്റെ ജനപിന്തുണ ജമാഅത്തെ ഇസ്ലാമി, എസ്‌ഡിപിഐ, ലീഗ്, കോൺഗ്രസ് എന്നിവരാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അന്‍വര്‍ ഉന്നയിച്ച വിഷയങ്ങളിലെല്ലാം ജനങ്ങൾക്ക് വ്യക്തത വന്നു. കേരളത്തിൽ കോലീബി സംഖ്യം അരങ്ങേറിയെന്നും എംവി ഗോവിന്ദന്‍ ആരോപിച്ചു. എല്ലാ വർഗീയ ശക്തികളും ചേർന്ന് ഒരു മഴവിൽ സഖ്യം നിലനിൽക്കുന്നുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
കെയർ ടേക്കർ ഗവർണർ ആണ് നിലവിൽ. സെപ്റ്റംബർ 2ന് കാലാവധി കഴിഞ്ഞു. വീണ്ടും തുടരുമ്പോഴാണ് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തുന്ന രീതിയിലുള്ള തെറ്റായ നടപടികൾ സ്വീകരിക്കുന്നത്. സർക്കാരിനെ ഗവർണറെ ഉപയോഗിച്ച് തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഗവണറുടെ സമീപനം കോൺഗ്രസ് വർഗീയ ശക്തികൾക്ക് ഒപ്പമാണ്.
ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള യുഡിഎഫ് നീക്കത്തിനൊപ്പം ഗവർണർ നിന്നു.
പ്രതിപക്ഷ സർക്കാരുകളെ ഗവർണർമാരെ ഉപയോഗിച്ച് പ്രതിസന്ധിയിൽ ആക്കാനുള്ള നയമാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. ഇതിൻ്റെ ഭാഗമായാണ് ഗവർണർ പ്രവർത്തിക്കുന്നത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉന്നതമായ നിലവാരം പുലർത്തുന്നുണ്ടെന്നന്നും എംവി ഗോവിന്ദൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.