തൃശൂര്‍: സംഗീത സംവിധായകൻ ഔസേപ്പച്ചൻ ആർഎസ്എസ് വേദിയിൽ. തൃശൂർ തേക്കിൻകാട് മൈതാനിയിൽ ആർഎസ്എസിന്‍റെ വിജയദശമി പഥസഞ്ചലന പരിപാടിയിലാണ് ഔസേപ്പച്ചൻ പങ്കെടുത്തത്. ആർഎസ്എസ് വിശാലമായ സംഘടനയെന്ന് പറഞ്ഞ ഔസേപ്പച്ചൻ മോദിയെ പുകഴ്ത്തിയും സംസാരിച്ചു.
യോഗ ചെയ്യുന്നതും അച്ചടക്കം പാലിക്കുന്നതും ആർഎസ്എസ് നൽകിയ പാഠങ്ങൾ ആണെന്നും ഇതുപോലൊരു അച്ചടക്കം തന്‍റെ ജീവിതത്തിൽ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ളവരെ ബഹുമാനിക്കാനും സ്നേഹിക്കാനും ഉള്ള പാഠങ്ങളാണ് ഇവിടെ പഠിപ്പിക്കുന്നത്. സ്വന്തം ജീവിതം ലൗകീക കാര്യത്തിന് വേണ്ടി പ്രയോഗിക്കാതെ മനുഷ്യരുടെ നന്മയ്‌ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് സംഘം പ്രവര്‍ത്തകര്‍.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സംഘത്തിൽ പ്രവർത്തിക്കുന്നവരെ വിശുദ്ധന്മാർ എന്നാണ് വിളിക്കേണ്ടതെന്നും ഔസേപ്പച്ചന്‍ പറഞ്ഞു. ആർഎസ്എസിനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു എന്നും നാട് നന്നാക്കാൻ അഹോരാത്രം പ്രവർത്തിക്കുന്ന സംഘത്തിന് പ്രണാമമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഭാരതീയരും ഒന്നാണ്. നമ്മൾ ഒന്നായി പ്രവർത്തിക്കുകയാണ് വേണ്ടത്. സംസാരിക്കുന്നത് രാഷ്ട്രീയമല്ല എന്നും ഔസേപ്പച്ചൻ വേദിയിൽ പറഞ്ഞു.
Also Read: മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍, നരേന്ദ്ര മോദി പ്രഭാവം സ്വാധീനിച്ചെന്ന് പ്രതികരണം