ETV Bharat / state

വയോധികയെ കഴുത്തറുത്ത് കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും - murder case victim gets punishment

പത്തനംതിട്ടയില്‍ വയോധികയെ കത്തി കൊണ്ട് കഴുത്തറുത്ത് കൊല്ലപ്പെട്ട കേസില്‍ തമിഴ്‌നാട് സ്വദേശിക്ക്‌ ജീവപര്യന്തം തടവും 25000 രൂപ പിഴയും

LIFE IMPRISONMENT AND FINE  STRANGULATION OF ELDERLY WOMAN  ജീവപര്യന്തം തടവും പിഴയും  MURDER PATHANAMTHITTA
MURDER CASE VICTIM GETS PUNISHMENT
author img

By ETV Bharat Kerala Team

Published : Apr 30, 2024, 10:21 PM IST

പത്തനംതിട്ട: കുമ്പഴയിൽ വയോധികയെ കഴുത്തറുത്ത് കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അഡീഷനൽ ജില്ലാ സെഷൻസ് കോടതി. കുമ്പഴ മനയത്ത് വീട്ടിൽ ജാനകി (92) 2020 സെപ്റ്റംബർ 7 ന് രാത്രി 11 ന് കത്തി കൊണ്ട് കഴുത്തറുത്ത് കൊല്ലപ്പെട്ട കേസിൽ വീട്ടിലെ പുറം പണികൾ ചെയ്‌തു വന്ന തമിഴ്‌നാട് സ്വദേശി മയിൽസാമി (73) യാണ് ശിക്ഷിക്കപ്പെട്ടത്.

പിഴത്തുക ജാനകിയുടെ ഇളയ മകന് നൽകണം, പിഴയടച്ചില്ലെങ്കിൽ ഒരു വർഷത്തെ കഠിനതടവ് കൂടി അനുഭവിക്കണമെന്നും കോടതി വിധിച്ചു. ജഡ്‌ജി ജയകുമാർ ജോണിന്‍റേതാണ് വിധി. വീട്ടിലെ വേലക്കാരിയായ ഭൂപതിക്കും ജാനകിക്കും ഒപ്പം പ്രതിയും താമസിച്ചുവരികയായിരുന്നു.

പത്തനംതിട്ട പൊലീസ് സ്‌റ്റേഷൻ ഇൻസ്പെക്‌ടർ ആയിരുന്ന ന്യൂമാൻ റജിസ്‌റ്റർ ചെയ്‌ത്‌ അന്വേഷണം നടത്തിയ കേസിൽ ഇൻസ്പെക്‌ടർ ജി സുനിലാണ് കുറ്റപത്രം സമർപ്പിച്ചത്. സംഭവദിവസം തന്നെ അറസ്‌റ്റിലായ പ്രതി മയിൽ സ്വാമി അന്നു മുതൽ ജുഡീഷ്യൽ കസ്‌റ്റഡിയിൽ ആയിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ഹരിശങ്കർ ഹാജരായി.

Also Read: 'അമ്മയോട് അപമര്യാദയായി പെരുമാറി' ; കോഴിക്കോട്ട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തിയയാള്‍ അറസ്റ്റില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.