ETV Bharat / state

യുവാവിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ - murder attempt by pouring acid

author img

By ETV Bharat Kerala Team

Published : Apr 16, 2024, 1:17 PM IST

വനത്തിലെത്തിച്ച് യുവാവിന് മദ്യം നൽകിയശേഷം ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തു.

MURDER ATTEMPT IN IDUKKI  POLICE ARRESTED TWO  ACID ATTACK  ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം
MURDER ATTEMPT BY POURING ACID

ഇടുക്കി: യുവാവിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ഇടുക്കി അയ്യപ്പൻകോവിൽ സ്വദേശി സാബു ദേവസ്യ (40), കൊടുങ്ങൂർ സ്വദേശി രാജു എന്ന് വിളിക്കുന്ന പ്രസീദ് ജി (52) എന്നിവരെ മണിമല പൊലീസ് ആണ് അറസ്റ്റ് ചെയ്‌തത്. വനത്തിലെത്തിച്ച് യുവാവിന് മദ്യം നൽകിയശേഷം ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് പൊലീസ് നടപടി.

ഒരുമിച്ച് വാടകയ്ക്ക് താമസിച്ചിരുന്ന ഇരുവരും ചേർന്ന് വാഴൂർ ആനിക്കാട് കൊമ്പാറ സ്വദേശിയായ യുവാവിനെ പൊന്തമ്പുഴ വനത്തിൽ എത്തിച്ച് ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. യുവാവുമായി പരിചയത്തിലുള്ള സാബു ദേവസ്യ കഴിഞ്ഞദിവസം രാവിലെ 09:30 ഓടുകൂടി യുവാവിനെ തന്‍റെ സ്‌കൂട്ടറിൽ കയറ്റി മണിമല ബസ്‌ സ്റ്റാന്‍ഡിൽ എത്തിയതിനു ശേഷം, ഇവിടെനിന്നും ബസിൽ കയറി പൊന്തമ്പുഴ വനത്തിൽ ആളില്ലാത്ത ഭാഗത്ത് എത്തിച്ച് അവിടെയുണ്ടായിരുന്ന പ്രസീദും ഇയാളും ചേർന്ന് യുവാവിന് മദ്യം നൽകുകയും, ശേഷം കയ്യിൽ കരുതിയിരുന്ന ആസിഡ് ഒഴിച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

ആസിഡ് ആക്രമണത്തിൽ മുഖത്തിനും, കഴുത്തിനും, ശരീരത്തും സാരമായി പരിക്ക് പറ്റിയ ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാബു ദേവസ്യക്ക് യുവാവിനോട് മുൻവിരോധം നിലനിന്നിരുന്നു. ഇതിന്‍റെ തുടർച്ചയെന്നോണമാണ് ഇത്തരത്തിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്.

പരാതിയെ തുടർന്ന് മണിമല പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ല പൊലീസ് മേധാവി കെ കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ പിടികൂടുകയുമായിരുന്നു. മാർച്ച് മാസം മുപ്പതാം തീയതി സമാനമായ രീതിയിൽ യുവാവിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ വനത്തിൽ എത്തിച്ചുവെങ്കിലും അന്ന് കൊലപാത ശ്രമം നടത്താൻ സാധിച്ചില്ല എന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു.

മണിമല സ്റ്റേഷൻ എസ്എച്ച്ഒ ജയപ്രസാദ് കെപി, എസ്ഐമാരായ സെൽവരാജ് ടിടി, അനിൽകുമാർ വിപി, സിപിഒ മാരായ ജിമ്മി ജേക്കബ്, രാജീവ് ആർ, ടോമി സേവിയർ, സജിത്ത്, ബിജേഷ് ബികെ, സുനീഷ്, ജസ്റ്റിൻ ജോർജ്, സലിം കുട്ടി, രാജേന്ദ്രൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളിൽ ഒരാളായ പ്രസീദിന് പള്ളിക്കത്തോട് പൊലീസ് സ്റ്റേഷനിൽ കൊലപാതക കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്‌തു.

ALSO READ: വിവാഹാഭ്യർത്ഥന നിരസിച്ചതിന് ആസിഡ് ആക്രമണം; പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.