ETV Bharat / state

സ്‌കൂൾ വിദ്യാർഥിക​ൾ​ക്കി​ട​യി​ൽ പ​ട​ർ​ന്ന് ​പി​ടി​ച്ച് മു​ണ്ടി​നീ​ര്; ആശങ്കയില്‍ രക്ഷിതാക്കൾ - MUMPS SPREAD AMONG STUDENTS

സ്‌കൂ​ൾ - ​കോ​ള​ജ് വിദ്യാർഥിക​ളി​ലാ​ണ് മു​ണ്ടി​നീ​ര് പടര്‍ന്ന് പിടിക്കുന്നത്. മുൻ വർഷങ്ങളെ​ക്കാ​ൾ രോഗികളുടെ എണ്ണത്തില്‍ ഗണ്യ​മാ​യ വർധനവാണ് ഇത്തവണ ഉണ്ടായത്.

MUMPS SPREAD  മു​ണ്ടി​നീ​ര് പടർന്ന് പിടിക്കുന്നു  MUNDINEERU  MUMPS SPREAD IN KOZHIKODE
Mumps (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 17, 2024, 4:38 PM IST

കോഴിക്കോട്: സ്‌കൂൾ വിദ്യാർഥിക​ൾ​ക്കി​ട​യി​ൽ പ​ട​ർ​ന്ന് ​പി​ടി​ച്ച് മു​ണ്ടി​നീ​ര് (മംപ്‌​സ്). സ്‌കൂ​ൾ - ​കോ​ള​ജ് വിദ്യാർഥിക​ളി​ലാ​ണ് മു​ണ്ടി​നീ​ര് പടരുന്നത്. എസ്എസ്എൽസി വിദ്യാർഥികളും രക്ഷിതാക്കളും ഒരുപോലെ ആശങ്കയിലായി. രോഗം റിപ്പോർട്ട് ചെയ്‌ത സ്‌കൂളു​ക​ളി​ൽ ഹാ​ജ​ർ​നി​ല കുറഞ്ഞു. ക്രി​സ്‌മ​സ് അവധിക്ക് മുമ്പുള്ള പ​രീ​ക്ഷ​ക്കാ​ല​ത്താണ് രോ​ഗം പ​ട​ർ​ന്നുപി​ടി​ക്കു​ന്ന​ത്. മു​ൻ വ​ർ​ഷ​ങ്ങ​ളെ​ക്കാ​ൾ ഗ​ണ്യ​മാ​യ വർധനവാണ് ഇത്തവണ ഉണ്ടായത്.

"പാ​രാ​മി​ക്സോ ഇ​ന​ത്തി​ൽ​പ്പെ​ട്ട ആ​ർ​എ​ൻ​എ വൈ​റ​സാ​ണ് മു​ണ്ടി​വീ​ക്കം ഉ​ണ്ടാ​കു​ന്ന​തിന് കാരണം. മു​ണ്ടി​നീ​ര്, പിണ്ഡിവീക്കം, താ​ട​വീ​ക്കം, തൊ​ണ്ടി​വീ​ക്കം, മം​പ്‌സ് എ​ന്നി​ങ്ങ​നെ പ​ല പേ​രു​ക​ളി​ൽ ഇത് അ​റി​യ​പ്പെ​ടു​ന്നു. വൈറസ് ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ച്ചാ​ൽ ര​ണ്ട് മു​ത​ൽ മൂ​ന്നാ​ഴ്‌ചയ്‌​ക്കു​ള്ളി​ൽ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട് തു​ട​ങ്ങും. ഉമിനീര് അടങ്ങി​യ ശ്വാ​സ​കോ​ശ സ്ര​വ​ങ്ങ​ൾ വഴിയാണ് ഇ​ത് പ​ക​രു​ന്ന​ത്".

MUMPS SPREAD  മു​ണ്ടി​നീ​ര് പടർന്ന് പിടിക്കുന്നു  MUNDINEERU  MUMPS SPREAD IN KOZHIKODE
ആരോഗ്യവകുപ്പ് പോസ്റ്റർ. (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

"രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട് എ​ക​ദേ​ശം ഒ​രാ​ഴ്‌ച വ​രെ രോ​ഗം മ​റ്റു​ള്ള​വ​രി​ലേ​ക്ക് പക​രാം. പ​നി, തൊ​ണ്ട​ വേദന, പേ​ശി ​വേ​ദ​ന, ക്ഷീ​ണം, വി​ശ​പ്പി​ല്ലാ​യ്‌​മ, ഭ​ക്ഷ​ണം ച​വയ്‌​ക്കു​മ്പോ​ൾ വേ​ദ​ന എന്നിവയാ​ണ് പ്രാ​രം​ഭ ല​ക്ഷ​ണ​ങ്ങ​ൾ. ചെ​വി​ക്ക് മു​ന്നി​ലു​ള്ള പ​രോ​ട്ടി​ട് എ​ന്ന ഉ​മി​നീ​ർ ഗ്ര​ന്ഥി​യു​ടെ വീ​ക്ക​വും വേദനയും പ്രധാ​ന ല​ക്ഷ​ണ​മാ​ണ്.

എംഎംആർ (Measles, Mumps, and Rubella) വാക്‌സിനാണ് ഇതിൻ്റെ പ്രതിവിധിയായി നൽകുന്നതെന്ന് കൊയിലാണ്ടി സഹകരണ ആശുപത്രി ശിശുരോഗ വിദഗ്‌ധൻ ഡോ. ശിവശങ്കരൻ പറഞ്ഞു. ജ​ല​ദോ​ഷ​വും കൊ​റോ​ണ​യും പ​കരുന്നത് ​പോ​ലെ​ ത​ന്നെ​യാ​ണ് മു​ണ്ടി​നീ​രും പ​ക​രു​ന്ന​ത്. രോ​ഗി തു​മ്മു​ക​യോ ചുമയ്ക്കു‌​ക​യോ ചെ​യ്യു​മ്പോ​ഴാ​ണ് ഇ​ത് സം​ഭ​വി​ക്കു​ന്ന​ത്.

മാ​ത്ര​മ​ല്ല, രോ​ഗി ഉ​പ​യോ​ഗി​ച്ച തോ​ർ​ത്ത്, തൂ​വാ​ല, പാ​ത്രം, ഗ്ലാ​സ്, ടി​ഷ്യൂ പേ​പ്പ​ർ എ​ന്നി​വ​യി​ലൂ​ടെ​യും അ​സു​ഖം പ​ക​രാം. ഈ ​അ​സു​ഖ​ത്തി​ന് സ​ങ്കീ​ർ​ണ​ത​ക​ൾ താ​ര​ത​മ്യേ​ന കുറവാ​ണെങ്കിലും കൗ​മാ​ര​ക്കാ​രാ​യ ആ​ൺ​കു​ട്ടി​ക​ളി​ൽ രോ​ഗം ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ വ​രു​ത്താ​ൻ സാധ്യതയുണ്ട്.

വൃഷണ വീക്കം വരുന്നതിൻ്റെ ഭാഗമായി വ​ന്ധ്യ​തയ്‌​ക്കു​വ​രെ കാ​ര​ണ​മാ​യേ​ക്കാം. തലച്ചോറിനെ ബാധിച്ചാൽ ബുദ്ധിമാന്ദ്യം സംഭവിച്ചേക്കാം. സെ​ൻ​സ​റി ന്യൂ​റ​ൽ ബ​ധി​ര​ത ഉ​ണ്ടാ​വാ​നും സാ​ധ്യ​ത​യു​ണ്ട്. പാൻക്രിയാസിനെ ബാധിച്ചാൽ പ്രമേഹത്തിനും കാരണമായേക്കാം. ഒരു വയസ് മുതൽ മു​തി​ർ​ന്ന​വ​രി​ലും പ്രാ​യ​മേ​റി​യ​വ​ർ​ക്കും രോഗം വ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്.

കവിൾ വീർത്ത് വരുന്നതാണ് ഇതിന്‍റെ പ്രധാന ല​ക്ഷ​ണ​ങ്ങ​ൾ. രോഗ​ ല​ക്ഷ​ണ​ങ്ങ​ൾ സാ​ധാ​ര​ണ ഒ​രാ​ഴ്‌ചയ്‌​ക്കു​ള്ളി​ൽ ശമിക്കുന്ന​താ​ണ്. ഒ​രു വൈ​റ​ൽ രോ​ഗ​മാ​യ​തി​നാ​ൽ അ​നാ​വ​ശ്യ​മാ​യി ആ​ൻ്റി​ബ​യോ​ട്ടി​ക് ഉ​പ​യോ​ഗി​ക്ക​രു​ത്.

വേ​ദ​ന കുറയ്‌​ക്കാ​ൻ ഡോ​ക്‌ടറു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം മരുന്ന് കഴിക്കാം. വീ​ക്ക​വും വേ​ദ​ന​യും കു​റ​യു​ന്ന​തി​നു​വേ​ണ്ടി ചൂടുപിടി​ക്കു​ക​യോ, ഐ​സ് വയ്ക്കു‌​ക​യോ ചെ​യ്യു​ന്ന​ത് ഫ​ല​പ്ര​ദ​മാ​ണ്. ധാ​രാ​ളം വെ​ള്ളം കു​ടി​ക്ക​ണം, വി​ശ്ര​മം അ​നി​വാ​ര്യ​മാ​ണ്. ഈ ​അ​സു​ഖം വ​ന്നാ​ൽ ചു​രു​ങ്ങി​യ​ത് അ​ഞ്ച് ദി​വ​സം മറ്റുള്ള​വ​രു​മാ​യു​ള്ള സ​മ്പ​ർ​ക്കം ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്. കു​ട്ടി​ക​ളെ സ്‌​കൂ​ളി​ൽ വി​ട​രു​ത്.

മു​ഖ​വും കൈ​കാ​ലു​ക​ളും സോപ്പും വെ​ള്ള​വും കൊ​ണ്ട് ഇ​ട​യ്ക്കി‌​ടെ ക​ഴു​കു​ന്ന​ത് ന​ല്ല​താ​ണ്. ചു​മയ്‌​ക്കു​മ്പോ​ഴും തു​മ്മു​മ്പോ​ഴും തൂ​വാ​ല ഉപയോഗിക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. മാ​സ്‌ക് വ​ഴി​യും ഈ ​രോ​ഗം പ​ട​രു​ന്ന​ത് ത​ട​യാ​ൻ സാ​ധി​ക്കും.

Also Read: ഉത്കണ്‌ഠ കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 5 ഭക്ഷണങ്ങൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.