ETV Bharat / state

അമ്മയും ഏഴു മാസം പ്രായമുള്ള കുഞ്ഞും മരിച്ച നിലയില്‍ - ഡീനുവിന്‍റെ ഭർത്താവ് ജസ്റ്റിൻ

deenu  thopramkudi  അമ്മ ആത്മഹത്യ ചെയ്തു  ഡീനുവിന്‍റെ ഭർത്താവ് ജസ്റ്റിൻ
Woman suicide, seven month old baby death
author img

By ETV Bharat Kerala Team

Published : Feb 1, 2024, 1:14 PM IST

Updated : Feb 1, 2024, 4:53 PM IST

09:58 February 01

അഞ്ച് മാസം മുൻപ് ജീവനൊടുക്കിയ ഭര്‍ത്താവ് ജസ്റ്റിനും മാനസിക പ്രശ്‌നങ്ങൾ നേരിട്ടതായാണ് നാട്ടുകാര്‍ പറയുന്നത്.

ഇടുക്കി: തോപ്രാംകുടിയിൽ അമ്മയും ഏഴു മാസം പ്രായമുള്ള കുഞ്ഞും മരിച്ച നിലയിൽ. തോപ്രാംകുടി സ്കൂൾ സിറ്റി പുത്തൻപുരയ്ക്കൽ ഡീനു (35), ഡീനുവിൻ്റെ ഏഴു മാസം പ്രായമുള്ള കുഞ്ഞ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കിയെന്നാണ് സംശയം. ഡീനുവിന്‍റെ ഭർത്താവ് ജസ്റ്റിൻ നാലു മാസം മുമ്പ് ആത്മഹത്യ ചെയ്‌തിരുന്നു.

ഇന്ന് രാവിലെ ഡീനുവിനെയും കുഞ്ഞിനെയും അവശനിലയിൽ കണ്ടെത്തിയ ബന്ധുക്കൾ ഇവരെ ഇടുക്കി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. ഡീനുവിന് മാനസിക വെല്ലുവിളിയുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. അഞ്ച് മാസം മുൻപ് ജീവനൊടുക്കിയ ഭര്‍ത്താവ് ജസ്റ്റിനും മാനസിക പ്രശ്‌നങ്ങൾ നേരിട്ടതായാണ് നാട്ടുകാര്‍ പറയുന്നത്. അമ്മയുടെയും കുഞ്ഞിന്‍റെയും മരണവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ഇരുവരുടെയും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

Also Read: ആത്മഹത്യയെ ചെറുക്കാന്‍ ശാസ്ത്രീയ പഠനറിപ്പോര്‍ട്ടുമായി യുവജന കമ്മീഷന്‍

Last Updated : Feb 1, 2024, 4:53 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.