ETV Bharat / state

എംഎം ലോറൻസിന്‍റെ മൃതദേഹം വൈദ്യപഠനത്തിന് നൽകും; മകൾ ആശ ലോറൻസിന്‍റെ ഹർജി തള്ളി ഹൈക്കോടതി

മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കാൻ അനുമതി നൽകണമെന്നായിരുന്നു ആശയുടെ ആവശ്യം. ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് ആശ ലോറൻസ് അറിയിച്ചു.

MM LAWRENCE FUNERAL  KERALA HC OVER MM LAWRENCE  ആശ ലോറൻസിന്‍റെ ഹർജി തള്ളി ഹൈക്കോടതി  HIGH COURT NEWS
MM Lawrence, Kerala High Court (ETV Bharat)
author img

By ETV Bharat Kerala Team

Published : 3 hours ago

എറണാകുളം: അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസിൻ്റെ മൃതദേഹം ഏറ്റെടുക്കാനുള്ള മെഡിക്കൽ കോളജിന്‍റെ തീരുമാനത്തിനെതിരെ മകൾ ആശ ലോറൻസ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ഉത്തരവ് പ്രകാരം മൃതശരീരം മെഡിക്കൽ കോളജിന് ഏറ്റെടുക്കാം.

പിതാവിന്‍റെ മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കാൻ അനുമതി നൽകണമെന്നായിരുന്നു ആശയുടെ ആവശ്യം. കൃത്യമായ ബോധ്യത്തോടെയല്ല സമ്മതപത്രം ഒപ്പിട്ട് നൽകിയതെന്ന് മറ്റൊരു മകൾ സുജാതയും കോടതിയെ അറിയിച്ചിരുന്നു. എന്നാൽ എംഎം ലോറൻസിന്‍റെ താത്പര്യപ്രകാരമാണ് മൃതദേഹം മെഡിക്കൽ കോളജിന് കൈമാറിയതെന്ന് മകൻ സജീവൻ അറിയിച്ചിരുന്നു.

നേരത്തെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ തെളിവെടുപ്പിലടക്കം രണ്ട് സാക്ഷികളെയും ഹാജരാക്കിയിരുന്നു. ഈ സാക്ഷിമൊഴികൾ അവിശ്വസിക്കേണ്ടതില്ലെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി ആശ ലോറൻസിന്‍റെ ഹര്‍ജി തള്ളിയത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കളമശേരി മെഡിക്കൽ കോളജ് മോർച്ചറിയിൽ ആഴ്‌ചകളായി സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി അനാട്ടമി വിഭാഗത്തിന് കൈമാറും. ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് ഹർജിക്കാരിയായ ആശ ലോറൻസ് അറിയിച്ചു.

ലോറൻസിന്‍റെ മൃതശരീരം മെഡിക്കൽ കോളജിന് വിട്ടു നൽകാൻ നേരത്തെ രേഖാമൂലം സമ്മതം നൽകിയിരുന്ന സുജാത, ഇക്കാര്യം ഹൈക്കോടതിയിൽ നിഷേധിച്ചിരുന്നു. മൃതദേഹത്തിനരികിലിരിക്കെ ബന്ധുക്കൾ പെട്ടെന്ന് ചില രേഖകളിൽ ഒപ്പിട്ടു വാങ്ങുകയായിരുന്നുവെന്നായിരുന്നു സുജാതയുടെ നിലപാട്.

കൃത്യമായ ബോധ്യത്തോടെയല്ല സമ്മതപത്രം താൻ ഒപ്പിട്ട് നൽകിയത്, കൂടാതെ മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ നടത്തിയ ഹിയറിങ് സുതാര്യമല്ലെന്നും മതാചാര പ്രകാരം പിതാവിന്‍റെ മൃതശരീരം സംസ്‌കരിക്കാൻ വിട്ടു കിട്ടണമെന്നും സുജാതയും ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

ആശ ലോറൻസിന്‍റെ വാദങ്ങൾ ശരിവയ്ക്കുന്നതായിരുന്നു സഹോദരി സുജാതയുടെ മറുപടി സത്യവാങ്മൂലം. മെഡിക്കൽ കോളജ് ഉപദേശക സമിതി മൂത്ത മകന്‍റെയും പാർട്ടിയുടെയും സ്വാധീനത്തിന് വഴങ്ങി തീരുമാനമെടുത്തെന്നും സമിതിയ്ക്ക് മുന്നിൽ ഹാജരായ തനിക്ക് സ്വാഭാവിക നീതി പോലും നിഷേധിക്കപ്പെട്ടുവെന്നുമായിരുന്നു ആശാ ലോറൻസിന്‍റെ ആരോപണം.

Also Read: എംഎം ലോറൻസിന്‍റെ മൃതദേഹവുമായി ബന്ധപ്പെട്ട വിവാദം; പിന്നിൽ പാർട്ടി ശത്രുക്കളെന്ന് മകൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.