കൊല്ലം: കുണ്ടറയിൽ കെഎസ്ഇബി ഓഫിസിന് മുന്നിൽ അരിമാവിൽ കുളിച്ച് മില്ലുടമയുടെ പ്രതിഷേധം. ഇളബള്ളൂർ വേലുത്തമ്പി നഗറിൽ മില്ല് നടത്തുന്ന കുളങ്ങരക്കൽ രാജേഷാണ് പ്രതിഷേധിച്ചത്. മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് മില്ലിൽ തയ്യാറാക്കി വച്ചിരുന്ന മാവ് ഉപയോഗയോഗ്യമല്ലാതായി തുടർന്നാണ് രാജേഷിന്‍റെ പ്രതിഷേധം. മാവിൽ കുളിച്ച രജേഷ് കെഎസ്ഇബിക്കെതിരെ പ്രതിഷേധ മുദ്രാവാക്യം വിളിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ധാന്യങ്ങൾ മാവാക്കിയ ശേഷം കടകളിൽ വിതരണം ചെയ്‌ത് ജീവിക്കുന്ന രാജേഷിന് കെഎസ്ഇബി നിരന്തരം ഇരുട്ടടി നൽകിയോടെ മില്ല് പൂട്ടിയിടേണ്ട അവസ്ഥയുണ്ടായി. കഴിഞ്ഞ ദിവസം മാത്രം പതിനായിരം രൂപയുടെ നഷ്‌ടമുണ്ടായെന്ന് രാജേഷ് പറഞ്ഞു. അതേ സമയം വൈദ്യുതി തടസമുണ്ടായാൽ കൃത്യമായി രജിസ്ട്രേഡ് നമ്പരിലേക്ക് സന്ദേശം അയക്കാറുണ്ടെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.