ETV Bharat / state

കൊടിക്കുന്നിലിന് അടിതെറ്റുമോ.. ആര് കയറും മാവേലി'ക്കര'? - Mavelikkara LokSabha Constituency - MAVELIKKARA LOKSABHA CONSTITUENCY

മാവേലിക്കര ലോക്‌സഭ മണ്ഡലത്തില്‍ വീണ്ടും വിജയം തേടിയിറങ്ങിയ കൊടിക്കുന്നില്‍ സുരേഷിനെ മണ്ഡലം തുണയ്ക്കുമോ? കൊടിക്കുന്നില്‍ വിരുദ്ധ വികാരം അരുണിന് തുണയാകുമോ?

LOK SABHA ELECTION 2024  LIST OF WINNERS  MODI RAHUL GANDHI BJP CONGRESS  മാവേലിക്കര ലോക്‌സഭ മണ്ഡലം
മാവേലിക്കരയില്‍ ജനവിധി തേടുന്നവര്‍ (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 3, 2024, 6:41 PM IST

കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ നിയമസഭ മണ്ഡലങ്ങള്‍ ചേര്‍ന്ന് വരുന്ന മണ്ഡലമാണ് മാവേലിക്കര ലോക്‌സഭ മണ്ഡലം. 2008ലെ മണ്ഡല പുനര്‍ നിര്‍ണയത്തില്‍ അടൂര്‍ പാര്‍ലമെന്‍റ് മണ്ഡലം ഇല്ലാതാകുകയും മാവേലിക്കര എന്ന പുതിയ മണ്ഡലം രൂപീകൃതമാകുകയുമായിരുന്നു. ചങ്ങനാശേരി, കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂര്‍, കുന്നത്തൂര്‍, കൊട്ടാരക്കര, പത്തനാപുരം, നിയമസഭ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് മാവേലിക്കര ലോക്‌സഭ മണ്ഡലം. സംവരണ മണ്ഡലമായ മാവേലിക്കരയില്‍ നാലാംവട്ടം വിജയം തേടിയാണ് യുഡിഎഫിന്‍റെ കൊടിക്കുന്നില്‍ സുരേഷ് ഇക്കുറി രംഗത്ത് ഇറങ്ങിയിരിക്കുന്നത്.

തികച്ചും പുതുമുഖമായ യുവ നേതാവ് സി എ അരുണ്‍കുമാറാണ് മണ്ഡലത്തില്‍ കൊടിക്കുന്നിലിനെ നേരിടാന്‍ ഇറങ്ങിയിട്ടുള്ളത്. കൃഷി മന്ത്രി പി പ്രസാദിന്‍റെ പഴ്‌സണല്‍ സ്‌റ്റാഫംഗവും എഐവൈഎഫ് നേതാവുമാണ് അരുണ്‍കുമാര്‍. കലാകാരന്‍ ബൈജു കലാശാലയാണ് എന്‍ഡിഎയ്ക്ക് വേണ്ടി രംഗത്തിറങ്ങിയിട്ടുള്ളത്. കടുത്ത ത്രികോണപ്പോരിനാണ് മണ്ഡലം സാക്ഷ്യം വഹിച്ചത്.

LOK SABHA ELECTION 2024  മാവേലിക്കര ലോക്‌സഭ മണ്ഡലം  തെരഞ്ഞെടുപ്പ് 2024  KERALA LOKSABHA ELECTION RESULTS
2019ല്‍ ഏറ്റുമുട്ടിയതിവര്‍ (ETV Bharat)

കൊടിക്കുന്നില്‍ മണ്ഡലത്തിന് വേണ്ടി എന്ത് ചെയ്‌തു എന്ന ചോദ്യവുമായാണ് ഇടതുമുന്നണി ഇവിടെ പ്രചാരണം നടത്തിയത്. കൊടിക്കുന്നിലിന്‍റെ പ്രവര്‍ത്തനങ്ങളില്‍ അസഹിഷ്‌ണുതയുള്ള വലിയൊരു വിഭാഗം വോട്ടര്‍മാര്‍ മണ്ഡലത്തില്‍ ഉണ്ടെന്നത് ഇടതുമുന്നണിക്ക് വലിയ പ്രതീക്ഷ നല്‍കുന്നു. സ്ഥാനാര്‍ത്ഥിയുടെ ചെറുപ്പവും ജനകീയതയും വോട്ടായി മാറുമെന്ന കണക്കുകൂട്ടലും മുന്നണി നടത്തുന്നു. എന്‍ഡിഎ യാതൊരു പ്രതീക്ഷയും പുലര്‍ത്താത്ത മണ്ഡലമാണിതെന്ന പ്രത്യേകതയുമുണ്ട്.

ഇക്കുറി 65.95ശതമാനം പേര്‍ ഇവിടെ വോട്ട് രേഖപ്പെടുത്തി. 2019ലും കടുത്ത മത്സരമാണ് മണ്ഡലത്തില്‍ നടന്നത്. അന്ന് 74.11 ശതമാനമായിരുന്നു പോളിങ്ങ്. 61,138 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് കൊടിക്കുന്നില്‍ അന്ന് ലോക്‌സഭയിലെത്തിയത്. 4,40,415 വോട്ടുകള്‍ കൊടിക്കുന്നില്‍ സ്വന്തമാക്കി. സിപിഐ നേതാവും ഇപ്പോഴത്തെ ഡെപ്യൂട്ടി സ്‌പീക്കറുമായ ചിറ്റയം ഗോപകുമാറിനെയാണ് കൊടിക്കുന്നില്‍ പരാജയപ്പെടുത്തിയത്. 3,79,277 വോട്ടുകളാണ് ചിറ്റയത്തിന് ലഭിച്ചത്. ബിഡിജെഎസിന്‍റെ തഴവ സഹദേവന് 1,33546 വോട്ടുകള്‍ കിട്ടി.

2014ല്‍ കൊടിക്കുന്നില്‍ സുരേഷിന് 32737 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെ 402432 വോട്ടുകള്‍ നേടാനായി. സിപിഐയുടെ ചെങ്ങറ സുരേന്ദ്രന് 369695 വോട്ടുകളേ നേടാനായൂള്ളൂ.

പോളിങ്ങ് ശതമാനം
202465.95
201974.11
201470.97
LOK SABHA ELECTION 2024  തെരഞ്ഞെടുപ്പ് 2024  KERALA LOKSABHA ELECTION RESULTS  KODIKKUNNIL SURESH
മാവേലിക്കരയുടെ മനമറിയാന്‍ ഇവര്‍ (ETV Bharat)
  • 2019 തെരഞ്ഞെടുപ്പ് ഫലം
  1. കൊടിക്കുന്നില്‍ സുരേഷ് (യുഡിഎഫ്)-4,40,415
  2. ചിറ്റയം ഗോപകുമാര്‍ (എല്‍ഡിഎഫ്)-3,79,277
  3. തഴവ സഹദേവന്‍ (എന്‍ഡിഎ)-1,33546

Also Read: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തുണച്ചില്ല; യോഗം ചേരാന്‍ കോണ്‍ഗ്രസ്, സ്ഥാനാര്‍ഥികളും പങ്കെടുക്കും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.