ETV Bharat / state

മാസപ്പടി കേസില്‍ യഥാര്‍ഥ പ്രതി മുഖ്യമന്ത്രി, മകളെ ക്രൂശിലേറ്റുന്നത് എന്തിന് ? മാത്യു കുഴല്‍നാടന്‍ എംഎല്‍എ - മാസപ്പടി വിവാദം

മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി മാത്യു കുഴല്‍ നാടന്‍ എംഎല്‍എ. കരിമണല്‍ കമ്പനിക്ക് വേണ്ടി ഭൂപരിഷ്‌കരണ നിയമം മറികടന്ന് 51 ഏക്കര്‍ അനുവദിച്ചു. മറുപടി പറയാന്‍ മുഖ്യമന്ത്രി തയ്യാറാണോയെന്നും വെല്ലുവിളി. മുഖ്യമന്ത്രിക്ക് വേണ്ടി രംഗത്തിറങ്ങുന്ന മന്ത്രിമാരായ രാജീവും രാജേഷും പരസ്യ സംവാദത്തിന് തയ്യാറുണ്ടോയെന്നും ചോദ്യം.

Mathew kuzhalnadan MLA  CMRL Case  Veena Vijayan CMRL Case  മാസപ്പടി വിവാദം  മാത്യു കുഴല്‍നാടന്‍ എംഎല്‍എ
Veena Vijayan's CMRL Case; Mathew Kuzhalnadan Criticized CM
author img

By ETV Bharat Kerala Team

Published : Feb 26, 2024, 4:07 PM IST

Updated : Feb 26, 2024, 6:48 PM IST

മാത്യു കുഴല്‍നാടന്‍ എംഎല്‍എ മാധ്യമങ്ങളോട്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് മാസപ്പടി നല്‍കിയതായി ആദായ നികുതി ഇന്‍ററിം സെറ്റില്‍മെന്‍റ് ബോര്‍ഡ് കണ്ടെത്തിയ കരിമണല്‍ കമ്പനിക്ക് വേണ്ടി ഭൂപരിഷ്‌കരണ നിയമം മറികടന്ന് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് 51 ഏക്കര്‍ അനുവദിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ പറഞ്ഞു. ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ, തോട്ടപ്പള്ളി വില്ലേജുകളിലായി വ്യാപിച്ച് കിടക്കുന്ന കരിമണല്‍ കമ്പനിയുടെ 51 ഏക്കറിന് ഭൂപരിഷ്‌കരണ നിയമത്തിലെ വ്യവസ്ഥകളില്‍ ഇളവ് വരുത്തി കരിമണല്‍ അധിഷ്‌ഠിത വ്യവസായ സംരംഭത്തിന് നല്‍കണമെന്നാവശ്യപ്പെട്ട് കമ്പനി 2012ല്‍ സര്‍ക്കാരിന് അപേക്ഷ നല്‍കി. എന്നാല്‍ ഇതു സംബന്ധിച്ച് തീരുമാനമെടുക്കേണ്ട ജില്ല കലക്‌ടര്‍ അധ്യക്ഷനായ സമിതി മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തി പലവട്ടം തള്ളിയെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാനത്ത് വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ.

ഇക്കാര്യങ്ങളെല്ലാം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ അപേക്ഷയും തള്ളി. പിന്നാലെ അവര്‍ മുന്‍ അപേക്ഷ മാറ്റി വിനോദ സഞ്ചാര അനുബന്ധ പദ്ധതിക്കും സോളാര്‍ പ്ലാന്‍റ് സ്ഥാപിക്കുന്നതിനും വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍ സ്ഥാപിക്കുന്നതിനുമായി ഭൂപരിഷ്‌കരണത്തില്‍ ഇളവ് ആവശ്യപ്പെട്ട് 2021 ജൂലൈ മാസത്തില്‍ അപേക്ഷ നല്‍കി. ഈ അപേക്ഷയ്ക്ക് പിന്നാലെ മുഖ്യമന്ത്രി നേരിട്ട് ഫയല്‍ വിളിച്ചു വരുത്തി.

റവന്യൂ വകുപ്പ് തീരുമാനമെടുക്കേണ്ട ഒരു കാര്യത്തിനാണ് മുഖ്യമന്ത്രി ഫയല്‍ വിളിച്ചു വരുത്തുന്നത്. 2021 നവംബര്‍ 1ലെ മന്ത്രിസഭ യോഗത്തില്‍ പ്രത്യേക കുറിപ്പായി ഈ വിഷയം വീണ്ടും കലക്‌ടര്‍ അധ്യക്ഷനായ ജില്ലാ തല സമിതിക്ക് സമര്‍പ്പിക്കാവുന്നതാണെന്ന് രേഖപ്പെടുത്തി. കമ്പനിക്ക് വേണ്ടി ഭൂപരിഷ്‌കരിഷ്‌കരണ നിയമത്തില്‍ ഇളവ് വരുത്തുന്നതിന് വേണ്ടിയായിരുന്നു മനപൂര്‍വ്വം മുഖ്യമന്ത്രി ഇങ്ങനെയൊരു കുറിപ്പ് രേഖപ്പെടുത്തിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പുതിയ ജില്ല കലക്‌ടര്‍ അധ്യക്ഷനായ സമിതി 2022 ജൂണ്‍ 15ന് അപേക്ഷ വീണ്ടും പരിഗണിച്ചു.

സമിതിയിലെ നാല് അംഗങ്ങള്‍ ഇളവ് നല്‍കാവുന്നതാണെന്ന് യോഗത്തില്‍ അഭിപ്രായപ്പെട്ടു. ഇതോടെ 51 ഏക്കര്‍ കരിമണല്‍ കമ്പനിക്ക് ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവ് വരുത്തി ലഭ്യമാക്കിയെന്നാണ് കുഴല്‍നാടന്‍റെ പ്രധാന ആരോപണം. കമ്പനിക്ക് ഭൂമി ലഭ്യമാക്കുന്നതിന് വേണ്ടി മുഖ്യമന്ത്രി 3 തവണയാണ് ഇടപെട്ടതെന്ന് മാത്യു കുഴല്‍നാടന്‍ ആരോപിച്ചു.

മാസപ്പടി വിഷയത്തില്‍ ആദായ നികുതി ഇന്‍ററിം സെറ്റില്‍മെന്‍റ് ബോര്‍ഡ് റിപ്പോര്‍ട്ട് പ്രകാരം കരിമണല്‍ കമ്പനി 135 കോടി രൂപ വിവിധ വ്യക്തികള്‍ക്ക് നല്‍കിയതില്‍ ഭൂരിഭാഗവും എത്തിയത് പിവി എന്ന പിണറായി വിജയനാണെന്ന് പറയുന്നു. യഥാര്‍ഥത്തില്‍ ഇത് വീണ വിജയനല്ല ലഭിച്ചതെന്ന് വ്യക്തമാണ്. ഇതു കണക്കിലെടുത്ത് സ്വന്തം മകളെ ഇത്തരത്തില്‍ പൊതു മധ്യത്തില്‍ അപഹാസ്യയാക്കുന്നതിന് പകരം ഇതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം.

ഇക്കാര്യം വാര്‍ത്ത സമ്മേളനങ്ങളിലൂടെ പറയാനോ മാധ്യമ പ്രവര്‍ത്തകരെ ഇതിലേക്ക് വലിച്ചിഴയ്ക്കാനോ ആഗ്രഹിച്ച ആളല്ല താന്‍. എന്നാല്‍ നിയമസഭയില്‍ ഇക്കാര്യം ഉന്നയിക്കാന്‍ തനിക്ക് അവസരം നല്‍കിയിരുന്നെങ്കില്‍ തനിക്ക് ഇത് അവിടെ ഉന്നയിക്കാനും മുഖ്യമന്ത്രിക്ക് മറുപടി പറയാനും അവസരം ലഭിക്കുമായിരുന്നു. അതിന് സ്‌പീക്കറും ഭരണ പക്ഷവും അനുവദിച്ചില്ല.

അതുകൊണ്ടാണ് തനിക്ക് ഇക്കാര്യം പൊതു മധ്യത്തില്‍ പറയേണ്ടി വന്നത്. താന്‍ ഇടിച്ചിട്ട ശേഷം ഓടി ഒളിക്കുന്നയാളാണെന്ന് പറയുന്ന മന്ത്രി എംബി രാജേിനെയും മുഖ്യമന്ത്രിയെ ന്യായീകരിക്കുന്ന മന്ത്രി പി.രാജീവിനെയും ഇത് സംബന്ധിച്ച പരസ്യ സംവാദത്തിന് വെല്ലുവിളിക്കുകയാണെന്നും കെപിസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ എംഎല്‍എ മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

Last Updated : Feb 26, 2024, 6:48 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.