തിരുവനന്തപുരം: മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്. വൈകിട്ട് 3.30ന് ഓണ്‍ലൈനായാണ് യോഗം ചേരുക. മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്, പൊതുഭരണ, തദ്ദേശ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കാനിറങ്ങുന്നതിനിടെ അപകടത്തില്‍പ്പെട്ട ജോയിയുടെ മരണത്തിന് പിന്നാലെ മാലിന്യ നിര്‍മ്മാര്‍ജനത്തിനായുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാരും തദ്ദേശ വകുപ്പും. ഇതിന്‍റെ ഭാഗമായി നേരത്തെ തദ്ദേശ മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു.
ഈ യോഗം വിലയിരുത്തിയ വിഷയങ്ങളും മാലിന്യ നിര്‍മാര്‍ജനത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരെ കൂടി ഉള്‍കൊള്ളിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും.
ALSO READ: മാലിന്യ പ്രശ്‌നം:'തലസ്ഥാനത്തെ സ്ഥിതി മോശം'; അമിക്കസ് ക്യൂറി റിപ്പോർട്ടില്‍ പ്രതികരിച്ച് ഹൈക്കോടതി