തൃശൂര്‍: അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ഒരുമനയൂർ സ്വദേശി ഷെമീൽ (28) ആണ് മരിച്ചത്. കഴിഞ്ഞ മാസം 31നാണ് ഷെമീലിനെ കാണാതായത്. ഇതേ തുടർന്ന് സുഹൃത്തുക്കൾ അബുദാബി പൊലീസിൽ പരാതി നല്‍കിയിരുന്നു.
അബുദാബി പൊലീസിന്റെ അന്വേഷണത്തിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. അബുദാബിയില്‍ കാർഡിഫ് ജനറൽ ട്രാൻസ്പോർട്ട് എന്ന സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്ന എംകോം ബിരുദധാരിയായ ഷെമീല്‍. അബുദാബി മുസഫ ഇൻടസ്ട്രിയൽ ഏരിയയിലാണ് ഷെമീൽ താമസിച്ചിരുന്നത്.
മാർച്ച് 31 ന് ജോലി കഴിഞ്ഞ് റൂമിൽ തിരിച്ചെത്തതാതിരുന്നതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ റാസൽഖൈമയിലുള്ള ഷെമീലിന്റെ പിതാവ് സലിമിനെ വിവരം അറിയിച്ചു. കാണാതായി രണ്ടു ദിവസത്തിന് ശേഷവും തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് അബുദാബി പൊലീസിൽ പരാതി നല്‍കുകയായിരുന്നു. ഷെമീലിനെ കാണാതായതിനെ കുറിച്ച് അന്വേഷിക്കാൻ സഹായിക്കണമെന്ന് അഭ്യർഥിച്ച് മാതാവ് സെഫീനത്ത് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു. ഇതിനിടയിലാണ് ഷെമീൽ മരിച്ചതായി അബുദാബി പൊലീസ് അറിയിച്ചത്.
Also Read: അതിദാരുണം; സ്കൂട്ടർ അപകടത്തിൽ നാല് വയസുകാരി ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു