ETV Bharat / state

മലപ്പുറത്ത് മലമ്പനി; അതിഥി തൊഴിലാളി അടക്കം 4 പേര്‍ക്ക് രോഗം, ജാഗ്രത നിര്‍ദേശം - MALARIA REPORTED FOR 4 PERSON

author img

By ETV Bharat Kerala Team

Published : Jul 17, 2024, 11:08 AM IST

നിലമ്പൂരിൽ അതിഥി തൊഴിലാളിക്കാണ് രോഗബാധ. ചികിത്സയിലുളളത് ഒഡിഷ സ്വദേശി.

MALARIA  മലപ്പുറത്ത് നാല് പേർക്ക് മലമ്പനി  പൊ​ന്നാ​നി നിലമ്പൂർ  HEALTH DEPARTMENT
Representative Image (ETV Bharat)

മലപ്പുറം : മലപ്പുറത്ത് 4 പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. പൊന്നാനിയിലും നിലമ്പൂരിലുമാണ് രോഗബാധ സ്ഥിരീകരിച്ചത്. പൊന്നാനിയിൽ മൂന്ന് സ്‌ത്രീകൾക്കും, നിലമ്പൂരിൽ ഒരു ഇതരസംസ്ഥാന തൊഴിലാളിക്കുമാണ് രോഗം ബാധിച്ചത്. രോഗബാധയേറ്റ ഒഡിഷ സ്വദേശി ചികിത്സയിലാണ്. പൊന്നാനിയിൽ 1200 പേരുടെ രക്തസാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചത്.

അതേസമയം, മ​ല​മ്പ​നി സ്ഥി​രീ​ക​രി​ച്ചതോടെ പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യു​ടെ​യും ആ​രോ​ഗ്യ​ വകുപ്പി​ന്‍റെയും നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​രോ​ധ ​പ്രവർത്തനങ്ങൾ ഊ​ർ​ജി​ത​മാ​ക്കി. പ്ര​ദേ​ശ​ത്ത് കൊ​തു​കു​ക​ളു​ടെ ഉ​റ​വി​ട​ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, കൊ​തു​കു​ ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എന്നി​വ ഉ​ട​ൻ ന​ടപ്പാ​ക്കും.

ലക്ഷണങ്ങൾ :

  • പനിയോടൊപ്പം ശക്തമായ കുളിരും തലവേദനയും പേശി വേദനയുമാണ് മലമ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍. വിറയലോടുകൂടി ആരംഭിച്ച് ശക്തമായ പനിയും കുളിരും ദിവസേനയോ ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ മൂന്ന് ദിവസം കൂടുമ്പോഴോ ആവര്‍ത്തിക്കുക.
  • മനംപുരട്ടല്‍, ഛര്‍ദ്ദി, ചുമ എന്നിവ ഉണ്ടാകും.
  • ത്വക്കിലും കണ്ണിലും മഞ്ഞ നിറം.

ചില ആളുകൾക്ക്, പ്രത്യേകിച്ച് മുമ്പ് മലേറിയ ബാധിച്ചവരിൽ, ചെറിയ ലക്ഷണങ്ങൾ മാത്രമേ അനുഭവപ്പെടൂ. പനി, ശക്തമായ തലവേദന എന്നീ ലക്ഷണങ്ങള്‍ മാത്രമായും മലമ്പനി കാണാറുണ്ട്.

പ്രതിരോധം : കൊതുക് കടിയേല്‍ക്കാതെ സ്വയം സംരക്ഷണമൊരുക്കിയാല്‍ മലമ്പനിയില്‍ നിന്നും രക്ഷനേടാവുന്നതാണ്. ഇടവിട്ട് മഴയുള്ളതിനാല്‍ മലമ്പനിയുള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം. കൊതുകിന്‍റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം.

വെള്ളം കെട്ടി നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കണം. വീടുകളും ഓഫിസുകളും സ്ഥാപനങ്ങളും അവയുടെ പരിസരങ്ങളും പൊതു സ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കണം. കൊതുക് കടിയേല്‍ക്കാതിരിക്കാന്‍ ശരീരം മൂടുന്ന വസ്‌ത്രം ധരിക്കുക, കൊതുകുവല, ലേപനങ്ങള്‍ എന്നിവ ഉപയോഗിക്കുക. പനിയുള്ളവര്‍ കൊതുക് കടിയേല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

Also Read: കോളറ തടയാൻ ജാഗ്രത വേണം; പ്രതിരോധ മാർഗങ്ങൾ ഇങ്ങനെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.