ETV Bharat / state

പി ജയരാജനിലൂടെ മദനി വീണ്ടും ചർച്ചയാവുമ്പോൾ; പുതിയ പുസ്‌തകം തിരികൊളുത്തുന്നത് വന്‍ രാഷ്‌ട്രീയ കൊടുങ്കാറ്റിനോ? - MADNI IS BEING DISCUSSED AGAIN

മദനിയുടെ നേതൃത്വത്തിൽ നടത്തിയ പ്രഭാഷണ പര്യടനം തീവ്രവാദ ചിന്ത വളർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചെന്നും പി ജയരാജന്‍

P Jayarajan  Kerala Muslim politics  Abdul Nazar madani  Paloli muhammad kutty
When Madni is being discussed again through P Jayarajan, is 'Kerala Muslim politics, political Islam' igniting a major political storm? (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 26, 2024, 11:46 AM IST

കണ്ണൂർ: ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശിപ്പിക്കാനിരിക്കുന്ന പി ജയരാജന്‍റെ 'കേരളം മുസ്‌ലിം രാഷ്‌ട്രീയം രാഷ്‌ട്രീയ ഇസ്‌ലാം' എന്ന പുസ്‌തകം ഇതിനോടകം തന്നെ ചൂടന്‍ രാഷ്‌ട്രീയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടുകഴിഞ്ഞു. രാഷ്‌ട്രീയ കേരളത്തിൽ ഏറെ കോളിളക്കങ്ങൾക്ക് ഈ പുസ്‌തകം വഴി തുറക്കുമെന്നാണ് വിലയിരുത്തല്‍.

പിഡിപി നേതാവ് അബ്ൾ‌ദുള്‍ നാസർ മദനിയെ പ്രതിപാദിച്ചുകൊണ്ടുള്ള ലേഖനം ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും തിരികൊളുത്തിക്കഴിഞ്ഞു. ബാബറി മസ്‌ജിദ് തകർച്ചയ്ക്ക് ശേഷം മുസ്‌ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ അബ്‌ദുൾ നാസർ മദനിയുടെ നേതൃത്വത്തിൽ കേരളത്തിലുടനീളം നടത്തിയ പ്രഭാഷണ പര്യടനം തീവ്രവാദ ചിന്ത വളർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു എന്നും, അതിവൈകാരികമായ പ്രസംഗങ്ങളിലൂടെ ആളുകൾക്കിടയിൽ തീവ്ര ചിന്താഗതി വളർത്താൻ മദനി ശ്രമിച്ചു എന്നും പി ജയരാജൻ പുസ്‌തകത്തിൽ ആരോപിക്കുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

1990 ല്‍ മദനിയുടെ നേതൃത്വത്തിൽ ആർഎസ്എസിനെ അനുകരിച്ച് ഇസ്‌ലാമിക് സേവ് സംഘം (ഐഎസ്എസ്) രൂപീകരിച്ചു. മുസ്‌ലിം യുവാക്കൾക്കിടയിൽ ആയുധശേഖരവും ആയുധ പരിശീലനവും നൽകാൻ ഇത് കാരണമായെന്നും പി ജയരാജൻ പറയുന്നു. മദനിയുടെ കേരളപര്യടനത്തിലൂടെ ഒട്ടേറെ യുവാക്കൾ തീവ്രവാദ പ്രവർത്തനത്തിലേക്ക് ആകർഷിക്കപ്പെട്ടിട്ടുണ്ട്. തീവ്രവാദത്തിന്‍റെ ബ്രാൻഡ് അംബാസിഡറായാണ് മദനിയെ പലരും വിശേഷിപ്പിച്ചത് എന്നും രൂക്ഷമായ ഭാഷയിൽ പി ജയരാജൻ പുസ്‌തകത്തിൽ കുറിച്ചിട്ടുണ്ട്.

ആർഎസ്എസ് സംസ്ഥാനതലത്തിൽ പറഞ്ഞ അതേ വാദഗതികളാണ് സിപിഎമ്മിന്‍റെ സംസ്ഥാനതലത്തിലുള്ള പ്രധാനിയായ നേതാവും ഉന്നയിക്കുന്നത് എന്നതും ഏറെ ചർച്ച വിഷയമാണ്. കൂടാതെ 2009 ലെ ലോകസഭ തെരഞ്ഞെടുപ്പിൽ ഇടത് സ്വാതന്ത്രനായി ഹുസൈൻ രണ്ടത്താണി മത്സരിച്ചപ്പോൾ പിന്തുണ തേടി വേദിയിൽ കയറ്റിയിരുത്തിയ അതേ രാഷ്‌ട്രീയ പാർട്ടിയാണ് ഇന്ന് മദനിക്കെതിരെ തിരിഞ്ഞത് എന്നും രാഷ്‌ട്രീയ കേരളം ചർച്ച ചെയ്യുന്നു.

ആശംസാ ലേഖനവും വിവാദത്തിൽ

ലീഗ് നേതാവായിരുന്ന സീതി സാഹിബ് പാകിസ്ഥാന് വേണ്ടി ഘോരഘോരം വാദിച്ചു എന്ന് പാലോളി മുഹമ്മദ് കുട്ടി ആശംസാ ലേഖനത്തില്‍ പറയുന്നു. മതത്തെ ഉപയോഗിച്ച് രാഷ്‌ട്രീയം ഒളിച്ചു കടത്തുന്നത് ലീഗിന്‍റെ രീതി ആണെന്നും, മാവോയിസ്‌റ്റുകളും ഇസ്‌ലാമിസ്‌റ്റുകളും തമ്മില്‍ കൂട്ടുകച്ചവടം ഉണ്ടെന്നും പി ജയരാജന്‍ എഴുതുമ്പോൾ ഇതുയര്‍ത്തുന്ന രാഷ്‌ട്രീയ നിലപാടുകള്‍ വലിയ രാഷ്‌ട്രീയ കോളിളക്കം തന്നെയാകും സൃഷ്‌ടിക്കുക.

നിലമ്പൂര്‍ വെടിവെപ്പില്‍ മാവോയിസ്‌റ്റുകള്‍ കൊല്ലപ്പെട്ടപ്പോള്‍ ജമാഅത്തെ ഇസ്‌ലാമി പ്രചരണം നടത്തിയെന്നും മുന്‍ നക്‌സലേറ്റ് ഗ്രോ വാസു എസ്‌ഡിപിഐ തൊഴിലാളി സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് ആയത് ഇതിന് ഉദാഹരണമാണെന്നും, മാവോയിസ്‌റ്റുകളും നക്‌സലൈസ്‌റ്റുകളും പോപ്പുലര്‍ ഫ്രണ്ടും തമ്മില്‍ ബന്ധമുണ്ടെന്നും പി ജയരാജന്‍ ഇതേ പുസ്‌തകത്തില്‍ ആരോപിക്കുന്നുണ്ട്. മാവോയിസ്‌റ്റുകളുമായി സഹകരിക്കുന്നതില്‍ ഇസ്‌ലാമിസ്‌റ്റുകള്‍ക്ക് പ്രശ്‌നമില്ല. വയല്‍ കിളി സമരത്തില്‍ മാവോയിസ്‌റ്റുകളും ഇസ്‌ലാമിസ്‌റ്റുകളും ഒന്നിച്ചുവെന്നും പുസ്‌തകത്തിലുണ്ട്. പുസ്‌തകം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്യും.

Also Read: കിഴക്കന്‍ ലഡാക്കില്‍ നിന്നുള്ള സൈനിക പിന്‍മാറ്റം സുഗമമായി പുരോഗമിക്കുന്നുവെന്ന് ചൈന

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.