ETV Bharat / state

ലോക്‌സഭ തെരഞ്ഞെടുപ്പ് ; നേതൃയോഗം വിളിച്ച് സിപിഎമ്മും സിപിഐയും - ലോക്‌സഭാ തെരഞ്ഞെടുപ്പ്

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം, സിപിഐ നേതൃയോഗം ഇന്ന് ചേരും. സംസ്ഥാനത്ത് 15 സീറ്റിലാണ് സിപിഎം മത്സരിക്കുന്നത്.

Lok Sabha Elections  CPM And CPI Meetings  തിരുവനന്തപുരം  ലോക്‌സഭാ തെരഞ്ഞെടുപ്പ്  Meetings Held Today And Tomorrow
ലോക്‌സഭാ തെരഞ്ഞെടുപ്പ്, സിപിഎം, സിപിഐ നേതൃയോഗങ്ങൾ ഇന്നും നാളെയുമായി ചേരും
author img

By ETV Bharat Kerala Team

Published : Feb 26, 2024, 9:53 AM IST

തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള ഇടത് മുന്നണിയുടെ സ്ഥാനാർഥി പട്ടികയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നോടിയായി സിപിഎം, സിപിഐ നേതൃയോഗങ്ങൾ ഇന്നും നാളെയുമായി തിരുവനന്തപുരത്ത് ചേരും (Lok Sabha Elections, CPM And CPI Meetings Will Be Held Today And Tomorrow). ഇന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവും, സംസ്ഥാന കൗൺസിലും ആണ് നടക്കുക. സ്ഥാനാർഥി പട്ടിക ഒരുമിച്ച് ഒരു ദിവസം പ്രഖ്യാപിക്കുന്ന കാര്യത്തിൽ സിപിഎം, സിപിഐ നേതൃത്വങ്ങൾ തമ്മിൽ ആശയവിനിമയം നടക്കുന്നതായാണ് വിവരം.

15 സീറ്റിലേക്കുള്ള സിപിഎം സ്ഥാനാർഥി പട്ടിക പ്രഖ്യാപനം ബുധനാഴ്‌ച (28.02.2024) ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷം ഉണ്ടായേക്കും. നിലവിൽ സിപിഎമ്മിലെ തീരുമാനം അനുസരിച്ച് ആറ്റിങ്ങലിൽ വി ജോയ്, കൊല്ലത്ത് എം മുകേഷ്, പത്തനംതിട്ട തോമസ് ഐസക്, ആലപ്പുഴ എ എം ആരിഫ്, എറണാകുളം കെ ജെ ഷൈൻ, ചാലക്കുടി സി രവീന്ദ്രനാഥ്, ആലത്തൂര്‍ കെ രാധാകൃഷ്‌ണൻ, മലപ്പുറം വി വസീഫ്, പൊന്നാനി കെ എസ് ഹംസ, കോഴിക്കോട് എളമരം കരീം, വടകര കെ കെ ശൈലജ, പാലക്കാട് എ വിജയരാഘവൻ, കണ്ണൂർ എം വി ജയരാജൻ, കാസർകോട് എം വി ബാലകൃഷ്‌ണൻ എന്നിവരാണ് മത്സരിക്കുന്നത്.

ഔദ്യോഗിക പ്രഖ്യാപനമായില്ലെങ്കിലും സിപിഎമ്മിനു പിന്നാലെ സിപിഐയും അവരുടെ നാല് ലോക്‌സഭ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ നിശ്ചയിച്ചു. തിരുവനന്തപുരത്ത് മത്സരിക്കാന്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും ജനകീയ മുഖവുമായ പന്ന്യന്‍ രവീന്ദ്രന്‍ സമ്മതമറിയിച്ചു. പാര്‍ട്ടിയുടെ മറ്റൊരു സീറ്റായ മാവേലിക്കരയില്‍ സിപിഐ ആലപ്പുഴ ജില്ല കമ്മിറ്റി അംഗവും കൃഷിമന്ത്രി പി പ്രസാദിന്‍റെ അഡിഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറിയുമായ സി എ അരുണ്‍ കുമാറും, തൃശൂരില്‍ മുന്‍ കൃഷിമന്ത്രി വി എസ് സുനില്‍കുമാറും, വയനാട്ടിൽ സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ആനി രാജയും മത്സരിക്കും. ഇന്ന് ചേര്‍ന്ന പാര്‍ട്ടി എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്.

ലോക്‌സഭ തെരഞ്ഞെടുപ്പ് : കൊല്ലത്ത് എൻ കെ പ്രേമചന്ദ്രൻ യുഡിഎഫ്‌ സ്ഥാനാർഥി : ലോക്‌സഭ തെരഞ്ഞെടുപ്പിൽ കൊല്ലം പാർലമെന്‍റ്‌ മണ്ഡലത്തിൽ നിന്ന് യുഡിഎഫ് സ്ഥാനാർഥിയായി സിറ്റിങ് എം പി എൻകെ പ്രേമചന്ദ്രൻ ജനവിധി തേടും. ആർഎസ്‌പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ ആണ് പ്രേമചന്ദ്രന്‍റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. യുഡിഎഫ് സ്ഥാനാർഥിയായി തുടർച്ചയായി മൂന്നാം തവണയാണ് പ്രേമചന്ദ്രൻ കൊല്ലത്ത് നിന്ന് ജനവിധി തേടുന്നത്.

അഞ്ചാം തവണയും അവസരം നൽകിയതിൽ സന്തോഷമുണ്ടെന്നും പാർട്ടി വലിയ പരിഗണന നൽകിയെന്നും ഇപ്രാവശ്യം കടുത്ത മത്സരം ഉണ്ടാകുമെന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. രാഷ്ട്രീയ മത്സരം ആയിട്ട് കാണാനാണ് ആഗ്രഹിക്കുന്നത്. ഇടത് നയ വ്യതിയാനം ഉയർത്തും. നല്ല ആത്മവിശ്വാസം ഉണ്ട്. ജനങ്ങളുടെ പിന്തുണ ലഭിക്കുമെന്നും പ്രധാനമന്ത്രിയുടെ വിരുന്ന് തിരിച്ചടി ആകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂനപക്ഷ വോട്ട് ബാങ്ക് ആണ് ആരോപണത്തിന് പിന്നിലെ ലക്ഷ്യം. കൊഴിഞ്ഞുപോക്ക് തിരിച്ചടി ആകില്ല. കേന്ദ്ര അന്വേഷണ ഏജൻസികൾ ആണ് ബിജെപിയുടെ തെരഞ്ഞെടുപ്പ് ആയുധം. മറ്റ് സംസ്ഥാനങ്ങളിലെ നിലപാട് അല്ല അന്വേഷണ ഏജൻസികൾ കേരളത്തിൽ സ്വീകരിക്കുന്നത്. രഹസ്യ മൊഴി നൽകിയിട്ടുപോലും മുഖ്യമന്ത്രിയിൽ നിന്ന് മൊഴി എടുത്തില്ലെന്നും ജനകീയ പ്രശ്‌നങ്ങൾ മറികടക്കാൻ വിശ്വാസം ആണ് ബിജെപി ഏറ്റെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.