ETV Bharat / state

ആറ്റിങ്ങലില്‍ ചരിത്രം ആവര്‍ത്തിച്ച് അടൂര്‍ പ്രകാശ്; വോട്ട് ശതമാനം ഉയർത്തി ബിജെപി - ATTINGAL CONSTITUENCY

author img

By ETV Bharat Kerala Team

Published : Jun 4, 2024, 12:09 PM IST

Updated : Jun 5, 2024, 7:16 AM IST

ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലത്തില്‍ അടൂര്‍ പ്രകാശ് വീണ്ടും വിജയിച്ചു.

തെരഞ്ഞെടുപ്പ് 2024  LOK SABHA ELECTION RESULTS 2024  ADOOR PRAKASH  V MURALEEDHARAN
Lok Sabha Election 2024 Attingal result updates (ETV Bharat)

തിരുവനന്തപുരം : ആറ്റിങ്ങലില്‍ ട്വിസ്‌റ്റുകള്‍ക്ക് അവസാനം. അവസാന വോട്ടും എണ്ണികഴിഞ്ഞപ്പോള്‍ 684 വോട്ടുകളോടെ ലീഡോടെ അടൂര്‍ പ്രകാശ് വിജയിച്ചു. 3,28,051 വോട്ടുകളോടെയാണ് പ്രകാശ് മണ്ഡലത്തില്‍ പ്രകാശം പരത്തിയത്. എല്‍ഡിഎഫും യുഡിഎഫും ഒരുപോലെയാണ് മണ്ഡലത്തില്‍ പടപൊരുതിയത്. അവസാന നിമിഷം എല്‍ഡിഎഫിന്‍റെ വി ജോയ് 3,27,367 വോട്ടുകളോടെ രണ്ടാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു. കേന്ദ്രമന്ത്രി വി മുരളീധരനും മൂന്നലക്ഷത്തിന് മുകളില്‍ വോട്ട് നേടി എന്നതും ശ്രദ്ധേയമാണ്. 3,11,779 വോട്ടുകളാണ് മുരളീധരന്‍ സ്വന്തമാക്കിയത്. വോട്ടെടുപ്പ് തുടങ്ങിയപ്പോള്‍ മുതല്‍ ആറ്റിങ്ങലില്‍ കാണാന്‍ കഴിഞ്ഞത് കടുത്ത മത്സരമായിരുന്നു അത് വോട്ടെണ്ണലിന്‍റെ അവസാന ഘട്ടം വരെ നീണ്ടുനിന്നു എന്നത് ശ്രദ്ധേയമാണ്.

2014-ല്‍ 69,378 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച അഡ്വ. എ സമ്പത്തിനെ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് മുന്നിലേക്ക് അത്ര പരിചിതനല്ലാതെ എത്തിയ അടൂര്‍ പ്രകാശ് 38,247 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു അന്ന് മറികടന്നത്. ഈ വിജയം ആവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെ യുഡിഎഫ് വീണ്ടും സിറ്റിങ് എംപിയ്‌ക്ക് ഒരു അവസരം കൂടി നല്‍കിയപ്പോള്‍ ഇടതുമുന്നണി കളത്തിലിറക്കിയത് ആറ്റിങ്ങലിലെ വോട്ടര്‍മാര്‍ക്ക് സുപരിചിതനായ വര്‍ക്കല നിയോജക മണ്ഡലം എംഎല്‍എയും സിപിഎം ജില്ല സെക്രട്ടറിയുമായിരുന്ന വി ജോയിയെ. 2019-ല്‍ 25 ശതമാനത്തോളം വോട്ട് പിടിച്ചിടത്ത് കേന്ദ്രമന്ത്രി വി മുരളീധരനെ എൻഡിഎ മത്സരിപ്പിച്ചതിലും നയം വ്യക്തം.

മുരളീധരനായി കാട്ടാക്കടയില്‍ വോട്ട് തേടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തി. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുള്‍പ്പടെയുള്ള പ്രമുഖരെ കോണ്‍ഗ്രസും കളത്തിലിറക്കി. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും സിപിഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയുമായിരുന്നു ഇടത് ക്യാമ്പിലെ താരപ്രചാരകര്‍.

ദേശീയ സംസ്ഥാന രാഷ്‌ട്രീയത്തിലെ പ്രമുഖര്‍ വന്നിട്ടും ആറ്റിങ്ങലില്‍ ഇത്തവണ പോളിങ് ശതമാനം കുറഞ്ഞു. 2019-ലെ കണക്കിനേക്കാള്‍ അഞ്ച് ശതമാനത്തിന്‍റെ ഇടിവാണ് ഇത്തവണ ആറ്റിങ്ങലിലെ പോളിങ് ശതമാനത്തിലുണ്ടായിരിക്കുന്നത്. കള്ളവോട്ടും ഇരട്ടവോട്ടും 'മോദി ഗ്യാരന്‍റി'യുമെല്ലാം ചര്‍ച്ചയായിട്ടും പോളിങ്ങില്‍ ആറ്റിങ്ങല്‍ മണ്ഡലത്തിലുണ്ടായ ഇടിവ് മൂന്ന് മുന്നണികളുടെയും ചങ്കിടിപ്പ് ഏറ്റുന്നതാണ്.

  1. തൃശൂരില്‍ കന്നി താമര വിരിയിച്ച് സുരേഷ് ഗോപി; കേരള ബിജെപിക്ക് ചരിത്ര നേട്ടം
  2. രാമക്ഷേത്രവും മോദി ഗ്യാരണ്ടിയും തുണച്ചില്ല ; യുപിയില്‍ അടിപതറി ബിജെപി, അപ്രതീക്ഷിത ശക്തിപ്രകടനവുമായി 'ഇന്ത്യ'
  3. ഇന്‍ഡോറില്‍ നോട്ടയ്‌ക്ക് റെക്കോഡ് വോട്ട്; കോണ്‍ഗ്രസ് ആഹ്വാനത്തോട് അനുകൂലമായി പ്രതികരിച്ച് ജനം

Last Updated : Jun 5, 2024, 7:16 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.