ETV Bharat / state

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം; തോമസ് ഐസക്കിനെതിരെ വീണ്ടും പരാതി - UDF complaint against Thomas Isaac

കുടുംബശ്രീയുടെ പേരില്‍ ലഘുലേഖകള്‍ തയാറാക്കി വോട്ട് തേടുന്നതായി തോമസ് ഐസക്കിനെതിരെ പരാതി

author img

By ETV Bharat Kerala Team

Published : Apr 22, 2024, 6:21 AM IST

THOMAS ISAAC  VIOLATION OF ELECTION CODE  ELECTION CODE OF CONDUCT  തോമസ് ഐസക്കിനെതിരെ പരാതി
UDF COMPLAINT AGAINST THOMAS ISAAC

പത്തനംതിട്ട : തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച്‌ പത്തനംതിട്ട മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാർഥി തോമസ് ഐസക്കിനെതിരെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിഷന് വീണ്ടും പരാതി നല്‍കി. കുടുംബശ്രീയുടെ പേരില്‍ ലഘുലേഖകള്‍ അടക്കം തയാറാക്കി വോട്ട് തേടുന്നു എന്ന് ആരോപിച്ച്‌ ഡിസിസി പ്രസിഡന്‍റ് സതീഷ് കൊച്ചു പറമ്പിലാണ് പരാതി നല്‍കിയത്.

നേരത്തെ തെരഞ്ഞെടുപ്പ് ചട്ടലംഘന പരാതിയില്‍ തോമസ് ഐസക്കിനെ ജില്ല വരണാധികാരി താക്കീത് ചെയ്‌തിരുന്നു. ഇത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്നും ഇനി സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുക്കരുതെന്നും അന്ന് നിർദേശിച്ചിരുന്നു.

യുഡിഎഫിന്‍റെ പരാതിയില്‍ തോമസ് ഐസക്കിന്‍റെ വിശദീകരണം കൂടി പരിശോധിച്ച ശേഷമാണ് അന്ന് നടപടിയെടുത്തത്. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തതിനാണ് അന്ന് താക്കീത് ലഭിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കുടുംബശ്രീ അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയെന്നാരോപിച്ചാണ് യുഡിഎഫ് അന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയത്.

ALSO READ: മസാലബോണ്ട് കേസ്‌; ഇഡിയ്‌ക്ക്‌ തിരിച്ചടി, തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതില്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാതെ ഹൈക്കോടതി ‍‍ഡിവിഷൻ ബെഞ്ച്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.