ETV Bharat / state

ആദിവാസി മേഖലകളിൽ വോട്ടഭ്യര്‍ത്ഥിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് - Joice George Appealing For Vote - JOICE GEORGE APPEALING FOR VOTE

ആദിവാസി മേഖലകളിൽ വോട്ടഭ്യര്‍ത്ഥിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ജോയ്‌സ് ജോര്‍ജ്ജ്. തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും ജോയ്‌സ് ജോര്‍ജ്ജ്.

LDF CANDIDATE JOICE GEORGE  APPEALING FOR VOTE IN TRIBAL AREAS  IDUKKI  LOK SABHA ELECTION 2024
ആദിവാസി മേഖലകളിൽ വോട്ടഭ്യര്‍ത്ഥിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്‌സ് ജോര്‍ജ്ജ്
author img

By ETV Bharat Kerala Team

Published : Mar 26, 2024, 6:42 PM IST

ആദിവാസി മേഖലകളിൽ വോട്ടഭ്യര്‍ത്ഥിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്‌സ് ജോര്‍ജ്ജ്

ഇടുക്കി : വിവിധ ആദിവാസി മേഖലകളിൽ വോട്ടഭ്യര്‍ത്ഥിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ജോയ്‌സ് ജോര്‍ജ്ജ്. ദേവികുളം മണ്ഡലത്തിലെ വിവിധ ആദിവാസി ഊരുകളിലായിരുന്നു സ്ഥാനാര്‍ഥിയുടെ പര്യടനം. അടിമാലി ടൗണില്‍ ഇടത് സ്ഥാനാര്‍ത്ഥിയുടെ റോഡ് ഷോയും നടന്നു. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് പ്രചാരണപ്രവര്‍ത്തനങ്ങളുമായി മുമ്പോട്ട് പോകുന്നതെന്ന് ജോയ്‌സ് ജോര്‍ജ്ജ് പറഞ്ഞു.

ദേവികുളം മണ്ഡലത്തിലെ വിവിധ ആദിവാസി ഇടങ്ങളായ കോമാളിക്കുടി, ചൊക്രമുടി, കുടകല്ലു കുടി, പ്ലാമല കുടി, അമ്മച്ചിപ്ലാവ്, തുമ്പിപാറകുടി, കുഞ്ഞിപ്പെട്ടി കുടി, കുളമാങ്കുഴി തുടങ്ങി വിവിധ ഊരുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജ്ജ് വോട്ടഭ്യര്‍ത്ഥനയുമായി എത്തി.

ബൈസണ്‍വാലിയിലെ ചൊക്രമുടിയില്‍ നിന്നായിരുന്നു പര്യടനം ആരംഭിച്ചത്. ഗോത്ര മേഖലകളിലെ സന്ദര്‍ശന ശേഷം അടിമാലി ടൗണില്‍ ഇടത് സ്ഥാനാര്‍ത്ഥിയുടെ റോഡ് ഷോയും നടന്നു. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ നിന്ന് ആരംഭിച്ച റോഡ് ഷോ അടിമാലി ബസ്‌ സ്‌റ്റാന്‍ഡ് പരിസരത്ത് അവസാനിച്ചു. ദേവികുളം എംഎല്‍എ അഡ്വ. എ രാജയും റോഡ് ഷോയില്‍ പങ്കെടുത്തു. റോഡ് ഷോയ്ക്ക് ശേഷം അടിമാലി ടൗണ്‍ ജുമാ മസ്‌ജിദില്‍ എത്തി നോമ്പ് തുറയിലും ജോയ്‌സ് ജോര്‍ജ് പങ്കെടുത്തു.

ALSO READ : വയനാട് സസ്‌പെന്‍സിന് വിരാമം, എന്‍ഡിഎ ടിക്കറ്റ് സുരേന്ദ്രന്; 20 ഇടത്തും ശക്തമായ ത്രികോണപ്പോരിന് കളമൊരുങ്ങി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.