ETV Bharat / state

ലോക്‌സഭ തെരെഞ്ഞെടുപ്പിൽ മുന്നണികളുമായി സമദൂരം: ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവർക്കൊപ്പമെന്ന് ലത്തീൻ സഭ - Latin Sabha about general election - LATIN SABHA ABOUT GENERAL ELECTION

LOK SABHA ELECTION 2024 | ഭരണഘടനാമൂല്യങ്ങൾ സംരക്ഷിക്കുന്നവർക്ക് വോട്ട് നൽകണമെന്നഭ്യർത്ഥിച്ച് ലത്തീൻ സഭ.

LOK SABHA ELECTION 2024  LATIN SABHA  ലോക്‌സഭ തെരഞ്ഞെടുപ്പ്  ലത്തീൻ സഭ
Lok Sabha Election 2024: Latin Sabha Stands With The Party Which Upholds Democratic Values
author img

By ETV Bharat Kerala Team

Published : Apr 18, 2024, 10:00 PM IST

നാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവർക്കൊപ്പമെന്ന് ലത്തീൻ സഭ

എറണാകുളം: ലോകസഭ തെരെഞ്ഞെടുപ്പിൽ മുന്നണികളുമായി സമദൂരമെന്ന് ലത്തീൻ സഭ. സമുദൂരമെന്ന രാഷ്ട്രീയ നയത്തിൽ നിന്നും വ്യതിയാനം ഉണ്ടാവുന്നില്ലെങ്കിലും പ്രശ്‌നാധിഷ്‌ഠിതവും മൂല്യാധിഷ്‌ഠിതവുമായ നിലപാടുകൾ കാലാകാലങ്ങളിൽ സ്വീകരിച്ചു വരുന്ന രീതി ഈ പൊതുതെരഞ്ഞെടുപ്പിലും തുടരുമെന്നും സഭ അറിയിച്ചു. മതേതരത്വത്തിലും സാമൂഹിക നീതിയിലും അടിയുറച്ച ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ സമീപനമാണ് തെരെഞ്ഞെടുപ്പിൽ സ്വീകരിക്കുകയെന്നും ലത്തീൻ സഭ വക്താക്കൾ കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

ഭരണഘടന ഉറപ്പു നൽകുന്ന നീതി, സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നീ ഭരണഘടനാമൂല്യങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കുംവിധം തങ്ങളുടെ സമ്മതിദാനം ഉപയോഗപ്പെടുത്തണമെന്ന് കേരള റീജിയൺ ലാറ്റിൻ കാത്തലിക്‌ കൗൺസിൽ (കെആർഎൽസിസി) അഭ്യർത്ഥിച്ചു. ഇന്ത്യയുടെ മതേതര സ്വഭാവം നിരന്തരം ചോദ്യം ചെയ്യപ്പെടുകയും ഭരണഘടനാ സ്ഥാപനങ്ങൾ രാഷ്ട്രീയ ഇച്‌ഛയ്ക്കനുസരിച്ച് ഉപയോഗിക്കപ്പെടുകയും ചെയ്യുന്നതുമൂലം ജനാധിപത്യ വ്യവസ്ഥിതി ദുർബലമാക്കപ്പെടുന്നത് ആശങ്ക വളർത്തുന്നു. പൗരന്മാരെ മതത്തിന്‍റെ പേരിൽ വേർതിരിക്കുന്ന നിയമങ്ങൾ രൂപപ്പെടുത്തുന്നത് അനീതിയാണെന്നും സഭ അഭിപ്രായപ്പെട്ടു.

ഉത്തരേന്ത്യൻ പ്രദേശങ്ങളിൽ ന്യൂനപക്ഷ വിരുദ്ധത പരോക്ഷമായും പ്രത്യക്ഷമായും ശക്തിപ്പെടുന്നത് ഭയം ഉളവാക്കുന്നു. മണിപ്പൂർ ഉൾപ്പെടെയുള്ള ഉത്തര കിഴക്കൻ സംസ്ഥാനങ്ങളിൽ ക്രൈസ്‌തവരും ആരാധനാലയങ്ങളും സാമൂഹികസേവന സ്ഥാപനങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും നിരന്തരം അതിക്രമങ്ങൾക്ക് വിധേയമാവുന്നുണ്ട്. ക്രമസമാധാനവും പൗരാവകാശങ്ങളും ഉറപ്പാക്കേണ്ട ഭരണാധികാരികളുടെ നിശബ്‌ദത ഭീതി ജനിപ്പിക്കുന്നതായും സഭ പറഞ്ഞു.

രാജ്യത്തിൻ്റെ മതേതര സ്വഭാവം അപകടകരമായവിധം ചോദ്യം ചെയ്യപ്പെടുകയാണ്. മതസ്വാതന്ത്യം ഹനിക്കപ്പെടുംവിധം നിയമങ്ങൾ രൂപപ്പെടുത്തുകയും പാർശ്വവല്ക്കരിക്കപ്പെട്ടവരുടെയും ദുർബലരുടെയും ഇടയിലുള്ള സേവനങ്ങളെ നിയന്ത്രിക്കുന്ന വിധം തടസങ്ങൾ സൃഷ്‌ടിക്കുകയും ചെയ്യുന്നത് നിഗൂഢ ലക്ഷ്യങ്ങളോടെയുള്ള രാഷ്ട്രീയ പദ്ധതിയുടെ ഭാഗമാണെന്ന് വിലയിരുത്തേണ്ടിയിരിക്കുന്നു.
രാജ്യത്ത് വിഭാഗീയത ശക്തമാക്കുകയും അസ്വസ്ഥത വളർത്തുകയും ചെയ്യുന്ന രാഷ്ട്രീയ ധ്രുവീകരണത്തെ ചെറുക്കാൻ കഴിയുന്ന ജനാധിപത്യ മതേതര ശക്തികൾക്ക് കരുത്ത് പകരാൻ ഈ തെരഞ്ഞെടുപ്പിലൂടെ കഴിയണമെന്നും ലത്തീൻ സഭ വ്യക്തമാക്കി.

തെരഞ്ഞെടുപ്പിൽ ദേശീയ സാഹചര്യങ്ങളാണ് മുൻതൂക്കം നേടുന്നതെങ്കിലും കേരളത്തിലെ ലത്തീൻ കത്തോലിക്കർ നേരിടുന്ന അതിജീവന പ്രശ്‌നങ്ങളോടും സാമൂഹിക നീതിയിലധിഷ്‌ഠിതമായ ആവശ്യങ്ങളോടും സർക്കാരും രാഷ്ട്രീയമുന്നണികളും പുലർത്തുന്ന നിസംഗതയും കെആർഎൽസിസി വിവിധ തലങ്ങളിൽ പരിശോധിക്കുകയുണ്ടായി. അധികാരത്തിന്‍റെയും സമ്പത്തിന്‍റെയും നീതിപൂർവ്വകമായ വിതരണത്തിന് അടിസ്ഥാന വിവരശേഖരമായിതീരുന്ന സാമൂഹിക സാമ്പത്തിക നിജസ്ഥിതി ജാതി സെൻസസ് സംബന്ധിച്ച് കോൺഗ്രസ് ദേശീയതലത്തിൽ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇടതുമുന്നണി നേതൃത്വം അനുകൂലമായ നിലപാട് പ്രകടനപത്രികയിലൂടെ വെളിപ്പെടുത്തിയിട്ടുമുണ്ട്. എത്രയുംവേഗം അനുകൂലമായ നടപടികൾ സ്വീകരിക്കേണ്ടതാണെന്നും സഭ ആവശ്യപ്പെട്ടു.

പിന്നാക്ക ദുർബല ജനസമൂഹങ്ങൾക്ക് നീതിയും നിയമാനുസൃത അവകാശങ്ങളും ലഭ്യമാക്കേണ്ട ഘട്ടങ്ങളിൽ ഭരണകൂടം നിസംഗമാകുകയും നിശ്ചലമാക്കുകയും ചെയ്യുകയാണ് പതിവ്. എന്നാൽ സവർണ മുന്നാക്ക ജനവിഭാഗങ്ങൾക്കായുള്ള കാര്യങ്ങൾക്ക് അതിവേഗതയേറിയ സജീവകത പ്രകടിപ്പിക്കപ്പെടുന്നതായി കാണാം. ഇക്കാര്യം കെആർഎൽസിസി ഗൗരവത്തോടെയാണ് വിലയിരുത്തുന്നതെന്നും പറഞ്ഞു.

വിഴിഞ്ഞം, മുതലപ്പൊഴി വിഷയങ്ങളിൽ അകാരണമായി രജിസ്‌റ്റർ ചെയ്യപ്പെട്ട കേസുകളിൽ ഒരു ഭാഗം പിൻവലിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനാശ്യമായ പ്രായോഗിക നടപടികൾ സ്വീകരിക്കുകയും മുഴുവൻ കേസുകളും അവസാനിപ്പിക്കുന്നതിന് നടപടികൾ ഉണ്ടാകുകയും വേണം. തീരദേശത്തെ പ്രതിസന്ധികളും വികസന പ്രശ്‌നങ്ങളും അർഹിക്കുന്ന ഗൗരവത്തോടെയല്ല സർക്കാർ സമീപിച്ചിട്ടുള്ളതെന്നും കെആർഎൽസിസി പറഞ്ഞു.

കടലും തീരവും, കടലിൻ്റെ മക്കൾക്ക് അന്യമാകുന്ന വികസനവും നയപരിപാടികളുമാണ് സർക്കാർ മുന്നോട്ടു വയ്ക്കുന്നത്. 2019ലെ തീരപരിപാലന വിജ്ഞാപനത്തിന്‍റെ ആനുകൂല്യങ്ങൾ ജനങ്ങൾക്ക് ലഭ്യമാകുന്ന വിധം കോസ്‌റ്റൽ സോൺ മാനേജ്‌മെന്‍റ് പ്ലാൻ രൂപപ്പെടുത്തി നടപ്പിലാക്കുന്നതിൽ സർക്കാർ ശ്രദ്ധിച്ചില്ല. കോൺഗ്രസിന്‍റെ പ്രകടനപത്രികയിൽ തീരദേശത്തെ ഗൗരവമേറിയ പ്രശ്‌നങ്ങൾ പരിഗണിക്കപ്പെട്ടിട്ടില്ലെന്നും കെആർഎൽസിസി കുറ്റപ്പെടുത്തി.

മലയോരമേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലും വന്യജീവികളുടെ അക്രമങ്ങൾ പ്രതിരോധിക്കുന്നതിലും സർക്കാർ ഉണർന്നു പ്രവർത്തിച്ചില്ലെന്നും കെആർഎൽസിസി വിലയിരുത്തി. സ്ഥാനാർഥിയുടെ വ്യക്തിത്വ സമഗ്രതയും പ്രവർത്തന പരിചയവും രാഷ്ട്രീയ പാരമ്പര്യവും ലത്തീൻ കത്തോലിക്ക സമൂഹത്തിൻ്റെ നീതിപൂർവ്വമായ ആവശ്യങ്ങളോടുള്ള നിലപാടുകളും പരിഗണിക്കപ്പെടണമെന്നും സഭാനേതാക്കാൾ വ്യക്തമാക്കി.

Also Read: വോട്ടെടുപ്പ് യന്ത്രങ്ങൾ കുറ്റമറ്റത്; ആശങ്കകൾ അടിസ്ഥാനരഹിതമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.