ETV Bharat / state

വോട്ടെടുപ്പ് യന്ത്രങ്ങൾ കുറ്റമറ്റത്; ആശങ്കകൾ അടിസ്ഥാനരഹിതമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ - Sanjay Kaul on evm issue

LOK SABHA ELECTION 2024 | മോക്പോളിനിടെ അധികമായി വിവിപാറ്റ് സ്ലിപ് പുറത്തുവന്നതാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്. ഇവിഎമ്മുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സഞ്ജയ് കൗൾ.

ലോക്‌സഭ തെരഞ്ഞെടുപ്പ്  LOK SABHA ELECTION 2024  MOCK POLL IN KASARAGOD CONSTITUENCY  ELECTRONIC VOTING MACHINE ISSUE
Chief Electoral Officer Says Allegation On EVM During Mock Polling In Kasaragod Constituency Is Baseless
author img

By ETV Bharat Kerala Team

Published : Apr 18, 2024, 8:17 PM IST

കാസർകോട്: കാസർകോട് മണ്ഡലത്തിൽ ഇലക്ട്രോണിക് വോട്ടെടുപ്പ് യന്ത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അടിസ്ഥാനരഹിതമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. ഇലക്‌ട്രോണിക് വോട്ടെടുപ്പ് യന്ത്രത്തിന്‍റെ (ഇവിഎം) കമ്മീഷനിങിന്‍റെ ഭാഗമായി നടത്തിയ മോക്‌ പോളിൽ ഒരു സ്ഥാനാർഥിക്ക് അധിക വോട്ട് ലഭിച്ചു എന്ന ആരോപണം ഉയർന്നിരുന്നു. ഇത് അടിസ്ഥാനരഹിതമാണെന്നാണ് സഞ്ജയ് കൗൾ അറിയിച്ചത്.

കാസർകോട് മണ്ഡലത്തിൽ നടന്ന കമ്മീഷനിങിന്‍റെ ഭാഗമായി നടത്തിയ മോക്പോളിനിടെ അധികമായി വിവിപാറ്റ് സ്ലിപ് പുറത്തുവന്നതാണ് ആശയക്കുഴപ്പത്തിനിടയാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. യന്ത്രങ്ങൾ സജ്ജമാക്കിയതിന് ശേഷം ഉദ്യോഗസ്ഥർ നടത്തിയ പ്രാഥമിക പരിശോധനയിൽ, പ്രിന്‍റ് എടുക്കാതിരുന്ന വിവിപാറ്റ് സ്ലിപ്പാണ് പിന്നീട് നടന്ന മോക്ക് പോളിനിടെ പുറത്തുവന്നത്. ഈ സ്ലിപ്പിൽ നോട് ടു ബി കൗണ്ടഡ് (കണക്കു കൂട്ടേണ്ടതില്ലാത്തത്) എന്ന് രേഖപ്പെടുത്തിയിരുന്നു. സ്റ്റാൻഡേർഡൈസേഷൻ ഡൺ, വിവിപാറ്റ് സീരിയൽ നമ്പർ എന്നും രേഖപ്പെടുത്തിയിരുന്നു. മറ്റ് വിവിപാറ്റ് സ്ലിപ്പിനേക്കാളും നീളക്കൂടുതലുള്ള സ്ലിപ്പുമാണിത്. പ്രാഥമിക പരിശോധനക്കുള്ള സ്ലിപ്പാണ് മോക്പോളിനിടെ ലഭിച്ചതെന്ന് ഇതിൽ നിന്നെല്ലാം വ്യക്തമാണെന്നും സഞ്ജയ് കൗൾ പറഞ്ഞു.

പരാതി ഉയർന്നതിനെ തുടർന്ന് വിഷയത്തിൽ കാസർകോട് ജില്ല കളക്‌ടറിൽ നിന്ന് റിപ്പോർട്ട് തേടിയിരുന്നു. തുടർന്ന് സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന മുഴുവൻ വോട്ടെടുപ്പ് യന്ത്രങ്ങളും പൂർണമായും സുരക്ഷിതവും കുറ്റമറ്റതുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ ആശങ്കകൾ ഉണ്ടാകേണ്ടതില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു.

തെരഞ്ഞെടുപ്പിനായി ഇവിഎം സജ്ജമാക്കുന്ന പ്രക്രിയയാണ് കമ്മീഷനിങ്. അസിസ്‌റ്റന്‍റ് റിട്ടേണിങ് ഓഫിസർമാരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിൽ (ബെൽ) നിന്നുള്ള എൻജിനീയർമാരാണ് ഇത് നിർവഹിക്കുന്നത്. സ്ഥാനാർഥികളുടെയോ, സ്ഥാനാർഥികൾ നിയോഗിക്കുന്ന ഏജന്‍റുമാരുടെയോ സാന്നിധ്യത്തിലാണ് കമ്മീഷനിങ് പ്രക്രിയ നടക്കുന്നത്. ഇത് പൂർണമായും വെബ്‌ കാസ്‌റ്റ് ചെയ്യുന്നുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also Read: ലോക്‌സഭ തെരഞ്ഞെടുപ്പ്: ഇവിഎം പണിമുടക്കിയാല്‍ എന്ത് ചെയ്യണം? തെറ്റായ ബട്ടണ്‍ അമര്‍ത്തിപ്പോയാല്‍ എന്ത് ചെയ്യാനാകും? അറിയേണ്ടതെല്ലാം..

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.