ETV Bharat / state

ലോക്‌സഭ തെരഞ്ഞെടുപ്പ് 2024: ആലപ്പുഴയിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു; വോട്ടെണ്ണൽ കേന്ദ്രത്തിൽ തീരുമാനം

ജില്ലയിൽ ഇത്തവണ 17,21,306 വോട്ടർമാരാണ് ഉള്ളത്.

author img

By ETV Bharat Kerala Team

Published : Mar 19, 2024, 12:31 PM IST

Lok Sabha Election 2024  Alappuzha Lok Sabha Election  Counting Centers in Alappuzha  Mavelikara constituency
Alappuzha
ആലപ്പുഴ ജില്ല കലക്‌ടർ അലക്‌സ്‌ വർഗീസ്‌ സംസാരിക്കുന്നു

ആലപ്പുഴ : 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ആലപ്പുഴ ജില്ലയിൽ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ തീരുമാനമായി. ആലപ്പുഴ മണ്ഡലത്തിൽ സെന്‍റ്‌ ജോസഫ്‌സ്‌ കോളജ് എച്ച്എസ്എസ്‌ ആൻഡ് എച്ച്എസ് ആലപ്പുഴയും മാവേലിക്കര മണ്ഡലത്തിൽ ബിഷപ്പ് മൂർ കോളജും വോട്ടെണ്ണൽ കേന്ദ്രമായി തെരഞ്ഞെടുത്തു (Lok Sabha Election 2024 In Alappuzha).

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ നടത്തിപ്പിന് ആലപ്പുഴ ലോക്‌സഭ മണ്ഡലത്തിന്‍റെ റിട്ടേണിങ് ഓഫിസറായി ജില്ലാ കലക്‌ടർ അലക്‌സ്‌ വർഗീസും മാവേലിക്കര ലോക്‌സഭ മണ്ഡലത്തിന്‍റെ റിട്ടേണിങ് ഓഫിസറായി എഡിഎം വിനോദ് രാജും പ്രവർത്തിക്കും.

ആലപ്പുഴ, മാവേലിക്കര ലോക്‌സഭ മണ്ഡലങ്ങളിലാണ് ജില്ലയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആലപ്പുഴ ലോക്‌സഭ മണ്ഡലത്തിന്‍റെ പരിധിയിൽ അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കരുനാഗപ്പള്ളി (കൊല്ലം) എന്നിങ്ങനെ മണ്ഡലങ്ങളും മാവേലിക്കര ലോക്‌സഭ മണ്ഡല പരിധിയിൽ ചങ്ങനാശ്ശേരി (കോട്ടയം), കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂർ, കുന്നത്തൂർ (കൊല്ലം), കൊട്ടാരക്കര (കൊല്ലം), പത്തനാപുരം (കൊല്ലം) എന്നി മണ്ഡലങ്ങളുമാണുള്ളത്.

മാതൃക പെരുമാറ്റ ചട്ടങ്ങൾ ഇങ്ങനെ: 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്‍റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനർഥികൾക്കും മാർഗദർശനത്തിനുള്ള മാതൃക പെരുമാറ്റച്ചട്ടം മാർച്ച് 16 മുതൽ ജില്ലയിൽ നിലവിൽ വന്നു. ഇവ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജില്ലയിൽ വിപുലമായ സംവിധാനങ്ങൾക്ക് രൂപം നൽകിയിട്ടുണ്ട്.

വിവിധ ജാതികളും സമുദായങ്ങളും തമ്മിൽ മതപരമോ ഭാഷാപരമോ ആയ സംഘർഷങ്ങൾ ഉളവാക്കുതോ നിലവിലുള്ള ഭിന്നതകൾക്ക് ആക്കം കൂട്ടുന്നതോ പരസ്‌പരവിദ്വേഷം ജനിപ്പിക്കുന്നതോ ആയ ഒരു പ്രവർത്തനത്തിലും ഒരു പാർട്ടിയോ സ്ഥാനാർഥിയോ ഏർപ്പെടരുത്. ജാതിയുടെ പേരിലും സമുദായത്തിന്‍റെ പേരിലും വോട്ടു ചോദിക്കരുത്. മുസ്ലീം പള്ളികൾ, പള്ളികൾ, ക്ഷേത്രങ്ങൾ, മറ്റാരാധന സ്ഥലങ്ങൾ എന്നിവ തെരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള വേദിയാക്കരുത്.

സമ്മതിദായകർക്ക് കൈക്കൂലി നൽകുക, സമ്മതിദായകരെ ഭീഷണിപ്പെടുത്തുക, സമ്മതിദായകരായി ആൾമാറാട്ടം നടത്തുക, പോളിങ് സ്‌റ്റേഷന്‍റെ 100 മീറ്ററിനുള്ളിൽ വോട്ടു പിടിക്കുക, പോൾ അവസാനിപ്പിക്കുന്നതിന് നിശ്ചയിച്ച സമയത്തിനു തൊട്ടുമുമ്പുള്ള 48 മണിക്കൂർ സമയത്ത് പൊതുയോഗങ്ങൾ നടത്തുക, പോളിങ് സ്‌റ്റേഷനിലേക്കും പോളിങ് സ്‌റ്റേഷനിൽ നിന്നും സമ്മദിദായകരെ വാഹനങ്ങളിൽ കൊണ്ടുപോകുക തുടങ്ങി തെരഞ്ഞെടുപ്പ് നിയമപ്രകാരമുള്ള കുറ്റങ്ങളും അഴിമതി പ്രവർത്തനങ്ങളും എല്ലാ പാർട്ടികളും സ്ഥാനാർഥികളും ഒഴിവാക്കേണ്ടതാണ്.

ഏതെങ്കിലും നിർദിഷ്‌ടയോഗം സംബന്ധിച്ച് ഉച്ചഭാഷിണികളോ മറ്റു ഏതെങ്കിലും സൗകര്യമോ ഉപയോഗിക്കുന്നതിനായി അനുവാദമോ ലൈസൻസോ ലഭിക്കണമെങ്കിൽ കാലേക്കൂട്ടി ബന്ധപ്പെട്ട അധികാരിയോട് അപേക്ഷിക്കണം. ക്രമസമാധാനം പാലിക്കുന്നതിനും ഗതാഗതം നിയന്ത്രിക്കുന്നതിനും ആവശ്യമായ ഏർപ്പാടുകൾ ചെയ്യാൻ പൊലീസിന് സാധ്യമാകത്തക്കവിധം നേരത്തെ തന്നെ നിർദിഷ്‌ട യോഗം നടത്തുന്ന സ്ഥലവും സമയവും സ്ഥലത്തെ പൊലീസ് അധികാരികളെ അറിയിക്കണം എന്നിങ്ങനെയുള്ള നിർദ്ദേശങ്ങൾ പെരുമാറ്റച്ചട്ടത്തിന്‍റെ ഭാഗമാണ്.

തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ജില്ലയിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായുള്ള യോഗം പൂർത്തിയായി. തെരഞ്ഞെടുപ്പിന്‍റെ വിവിധ ചുമതലകൾ നിറവേറ്റുന്നതിനായി 24 നോഡൽ ഓഫിസർമാരെ നിയോഗിച്ചിട്ടുണ്ട്. മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി (എംസിഎംസി), വിവിധ സ്‌ക്വാഡുകൾ എന്നിവ രൂപീകരിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പിനായി മൂന്ന് പുതിയ സംഘം: 54 ഫ്ളൈയിങ് സ്‌ക്വാഡ്, 48 സ്‌റ്റാറ്റിക് സർവൈലൻസ് ടീം, ഒമ്പത് ആന്‍റി ഡിഫേസ്‌മെന്‍റ്‌ സ്‌ക്വാഡ്, ഒമ്പത് വീഡിയോ സർവൈലൻസ് ടീം, ഒമ്പത് എക്സ്പെൻഡിച്ചർ ഒബ്‌സർവേഴ്‌സ്‌, ഒമ്പത് വീഡിയോ വ്യൂവിങ് ടീം, ഒമ്പത് അക്കൗണ്ടിങ് ടീം എന്നിവരുടെ നിരീക്ഷണം ഉണ്ടാകും.

സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം ഏതെങ്കിലും മതം ചിഹ്നമാണെന്നോ ദേശീയ ചിഹ്നം ആണെന്ന് ഉള്ള പ്രചരണം പാടില്ല. സ്ഥാനാർഥികൾ പ്രചരണ വാഹനങ്ങൾ ഉച്ചഭാഷിണികൾ മുതലായവയ്ക്കുള്ള പെർമിറ്റിന് 'സുവിധ' പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

മുഴുവൻ സ്ഥാനാർഥികളും നോമിനേഷൻ നൽകുന്ന തീയതിക്ക് ഒരു ദിവസം മുൻപ് തെരഞ്ഞെടുപ്പ് ആവശ്യത്തിലേക്ക് സ്വന്തം പേരിലോ സ്ഥാനാർഥി ഏജന്‍റ്‌ എന്നിവരുടെ കൂട്ടായ പേരിലോ ഒരു ബാങ്ക് അക്കൗണ്ട് തുറന്നിരിക്കേണ്ടതാണ്. സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് കാലയളവിൽ എക്‌സ്‌പൻഡിച്ചർ ഒബ്‌സർവർ നടത്തുന്ന പരിശോധനകളിൽ അവരുടെ ചെലവ് രേഖകൾ ഹാജരാക്കേണ്ടതും ഫലപ്രഖ്യാപന തീയതിയ്ക്കു ശേഷം 30 ദിവസത്തിനകം നിർദിഷ്‌ട മാതൃകയിൽ തെരഞ്ഞെടുപ്പ് വരവുചെലവു കണക്കുകൾ ജില്ല ഇലക്ഷൻ ഓഫിസർ മുമ്പാകെ ഹാജരാക്കേണ്ടതുമാണ്.

സ്ഥാനാർഥികൾക്ക് വേണ്ടി പത്ര, ദൃശൃ, ശ്രവ്യ മാധ്യമങ്ങളിൽ വരുന്ന എല്ലാ പരസ്യങ്ങളും മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് സെൽ സർട്ടിഫൈ ചെയ്‌തവയായിരിക്കണം. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വിജ്ഞാപന പ്രകാരം സ്ഥാനാർഥികൾക്ക് ഏപ്രിൽ നാല് വരെ നാമനിർദേശ പത്രിക സമർപ്പിക്കാം.

  • നാമനിർദേശ പത്രിക പരിശോധന- ഏപ്രിൽ അഞ്ച്.
  • നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി- ഏപ്രിൽ എട്ട്.
  • വോട്ടെടുപ്പ്- ഏപ്രിൽ 26 (വെള്ളിയാഴ്‌ച)
  • വോട്ടെണ്ണൽ- ജൂൺ നാല് (ചൊവ്വാഴ്‌ച).

ജൂൺ ആറിന് തിരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയാകും.

ജില്ലയിലെ വോട്ടർമാർ: ആലപ്പുഴ ജില്ലയിൽ ഇത്തവണ 17,21,306 വോട്ടർമാരാണ് ഉള്ളത്. 8,98,507 സ്ത്രീ വോട്ടർമാരും 8,22,789 പുരുഷ വോട്ടർമാരും 10 ട്രാൻസ്ജെൻഡർ വോട്ടർമാരുമാണുള്ളത്. അരൂർ- 1,94,485, ചേർത്തല- 2,07,129, ആലപ്പുഴ- 1,93,461, അമ്പലപ്പുഴ- 1,70,473, കുട്ടനാട്- 1,61,187, ഹരിപ്പാട്- 1,89,961, കായംകുളം- 2,05,822, മാവേലിക്കര- 1,99,725, ചെങ്ങന്നൂർ- 1,99,063 എന്നിങ്ങനെയാണ് വോട്ടർമാരുടെ കണക്ക്.

പോളിങ് സ്‌റ്റേഷനുകൾ: രണ്ടു മണ്ഡലങ്ങളിലായി ആകെ 2614 പോളിങ് സ്‌റ്റേഷനുകളാണുളളത്. ആലപ്പുഴ ലോക്‌സഭ മണ്ഡലത്തിൽ 1333 പോളിങ് സ്‌റ്റേഷനുകളും മാവേലിക്കര ലോക്‌സഭ മണ്ഡലത്തിൽ 1281 പോളിങ് സ്‌റ്റേഷനുകളും പ്രവർത്തിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.