ETV Bharat / state

മന്നലാംകുന്ന് കടൽത്തീരത്ത് തിമിംഗലത്തെ ചത്ത നിലയില്‍ കണ്ടെത്തി - Little Whale Was Found Dead

author img

By ETV Bharat Kerala Team

Published : Aug 19, 2024, 5:33 PM IST

മന്നാലാംകുന്നിലെ ബീച്ചില്‍ കരയ്‌ക്കടിഞ്ഞ് തിമിംഗലം. ജഡത്തിന് ഒരു ദിവസത്തെ പഴക്കം. മത്സ്യബന്ധന ഉപകരണത്തിൽ തട്ടിയുള്ള പരിക്കാകാം മരണ കാരണമെന്ന് വിലയിരുത്തല്‍.

WHALE FOUND DEAD  മന്നലാംകുന്ന് തിമിംഗലം ചത്ത നിലയിൽ  തിമിംഗലത്തെ ചത്ത നിലയിൽ കണ്ടെത്തി  Blue Whale Died In Thrissur
Little Whale Found Dead (ETV Bharat)
തൃശൂരില്‍ കരയ്‌ക്കടിഞ്ഞ തിമിംഗലം (ETV Bharat)

തൃശൂർ: മന്നലാംകുന്ന് കടൽത്തീരത്ത് ചെറിയ തിമിംഗലത്തെ ചത്ത നിലയിൽ കണ്ടെത്തി. ഫിലിം പൈലറ്റ് ഇനത്തിൽപ്പെട്ട ചെറിയ തിമിംഗലമാണ് കരയ്‌ക്ക് അടിഞ്ഞിട്ടുള്ളത്. ജഡത്തിന് ഒരു ദിവസം പഴക്കമുണ്ട്. ഇന്ന് (ഓഗസ്റ്റ് 19) പുലര്‍ച്ചെ നടക്കാൻ ഇറങ്ങിയവരാണ് ആദ്യം തിമിംഗലത്തെ കണ്ടത്.

മൂന്ന് അടി നീളമുള്ള ചെറിയ തിമിംഗലം മത്സ്യബന്ധന ഉപകരണത്തിൽ തട്ടിയോ കുടുങ്ങിയോ ചത്തതാവാം എന്നാണ് കരുതുന്നത്. ശക്തമായ തിരയിൽ അങ്ങോട്ടുമിങ്ങോട്ടും ഒഴുകിക്കൊണ്ടിരിക്കുന്ന അവസ്ഥയിലായിരുന്നു തിമിംഗലം. തിമിംഗലം കരയ്‌ക്ക് അടിഞ്ഞ വിവരം അറിഞ്ഞ് നിരവധി പേരാണ് കടല്‍ത്തീരത്തെത്തിയത്.

Also Read : സര്‍ക്കാര്‍ വാഗ്‌ദാനം വെള്ളത്തിലായി; നഷ്‌ടം പേറി മത്സ്യക്കര്‍ഷകര്‍, വിനയായത് വിപണി സംവിധാനമില്ലായ്‌മ - fish farmers are in debt

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.