ETV Bharat / state

മെഡിക്കല്‍ കോളജില്‍ വീണ്ടും ലിഫ്‌റ്റ് തകരാര്‍; ഇത്തവണ കുടുങ്ങിയത് ഡോക്‌ടറും രോഗിയും - DOCTOR AND PATIENT STUCK IN LIFT - DOCTOR AND PATIENT STUCK IN LIFT

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ലിഫ്‌റ്റില്‍ കുടുങ്ങി ഡോക്‌ടറും രോഗിയും. തകരാറിലായ ലിഫ്‌റ്റില്‍ നിന്നും പത്തിന് മിനിറ്റിന് ശേഷം ഇരുവരെയും പുറത്തെത്തിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളജ്  LIFT ISSUE IN TVM MEDICAL COLLEGE  രോഗി ഡോക്‌ടറും ലിഫ്റ്റിൽ കുടുങ്ങി  Lift Malfunction In Medical College
Thiruvananthapuram Medical College (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 16, 2024, 4:05 PM IST

തിരുവനന്തപുരം: തലസ്ഥാനത്തെ മെഡിക്കല്‍ കോളജില്‍ വീണ്ടും ലിഫ്റ്റ് തകരാര്‍. അത്യാഹിത വിഭാഗത്തിലെ ഡോക്‌ടറും രോഗിയും ലിഫ്റ്റില്‍ കുടുങ്ങി. ഇന്ന് (ജൂലൈ 16) ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. അത്യാഹിത വിഭാഗത്തില്‍ നിന്നും സിടി സ്‌കാനെടുക്കാന്‍ പോകുന്നതിനിടെയാണ് ഇരുവരും ലിഫ്‌റ്റില്‍ അകപ്പെട്ടത്.

പത്ത് മിനിറ്റോളം ലിഫ്റ്റ് തകരാറിലായി. വിവരം അറിഞ്ഞ മെഡിക്കല്‍ കോളജ് പൊലീസ് സ്ഥലത്തെത്തി. തകരാര്‍ താത്‌കാലികമായി പരിഹരിച്ചതിന് പിന്നാലെ ഇരുവരെയും ആശുപത്രി അധികൃതര്‍ പുറത്തെത്തിച്ചു. ഇരുവരുടെയും ആരോഗ്യ സ്ഥിതിയില്‍ മാറ്റങ്ങളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്.

ഇക്കഴിഞ്ഞ ശനിയാഴ്‌ചയും (ജൂലൈ 14) ആശുപത്രിയില്‍ സമാന സംഭവം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ലിഫ്‌റ്റ് തകരാറിലായി അതിനകത്ത് കുടുങ്ങിയ രോഗിയെ 42 മണിക്കൂറുകള്‍ക്ക് ശേഷമാണ് പുറത്തെത്തിച്ചത്. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി രവീന്ദ്രനായിരുന്നു മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ലിഫ്റ്റില്‍ കുടുങ്ങിയത്. സംഭവത്തിന് പിന്നാലെ ആരോഗ്യ വകുപ്പ് മൂന്ന് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു.

Also Read: ആരും കണ്ടില്ല, അറിഞ്ഞതുമില്ല; മെഡിക്കല്‍ കോളജ് ലിഫ്‌റ്റിനുള്ളില്‍ രവീന്ദ്രന്‍റെ നരകയാതന, നിയമ നടപടിക്ക് കുടുംബം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.