കോട്ടയം: പാലായില്‍ ജോസ് കെ മാണിക്കെതിരായി പ്രത്യക്ഷപ്പെട്ട ഫ്‌ളക്‌സ് ബോര്‍ഡ് കത്തിച്ച് ഇടത് കൗണ്‍സിലര്‍മാര്‍. നഗരസഭയ്ക്ക് മുന്നില്‍ പാലത്തില്‍ സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡാണ് കൗണ്‍സിലര്‍മാര്‍ നശിപ്പിച്ചത്. ജോസ് കെ മാണിക്കും സിപിഎമ്മിനും മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് നഗരസഭ വളപ്പില്‍ നിന്നും കൗണ്‍സിലര്‍മാര്‍ ഫ്‌ളക്‌സ് കത്തിക്കാനെത്തിയത്.
ഇന്ന് (ജൂണ്‍ 12) രാവിലെയാണ് ജോസ് കെ മാണിക്കെതിരെ പാലായില്‍ ഫ്ലക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തെ ഭയക്കുന്ന ജോസ് കെ മാണി നാടിന് അപമാനമാണെന്ന് പറയുന്ന ഫ്ലക്‌സില്‍ കഴിഞ്ഞ ദിവസം സിപിഎം അംഗത്വത്തില്‍ നിന്നും പുറത്താക്കിയ ബിനു പുളിക്കാക്കണ്ടത്തിന് അഭിവാദ്യവുമുണ്ട്. പാലാ പൗരാവലിയുടെ പേരില്‍ നഗരത്തിന്‍റെ വിവിധയിടങ്ങളില്‍ ഫ്ലക്‌സ് പതിപ്പിച്ചിരുന്നു.
ഇതാണ് കൗണ്‍സിലര്‍മാരുടെ സംഘം കത്തിച്ചത്. നഗരസഭ ചെയര്‍മാന്‍ ഷാജു തുരുത്തിന്‍റെ നേതൃത്വത്തിലാണ് ഫ്‌ളക്‌സ് ബോര്‍ഡ് കീറി തീകൊളുത്തിയത്. ഈ കൗണ്‍സില്‍ തുടങ്ങിയ മുതല്‍ നഗരസഭയ്ക്ക് അപമാനകരമായ രീതിയില്‍ തുടരുന്നയാളാണ് പോസ്‌റ്റര്‍ സ്ഥാപിച്ചതെന്ന് ഷാജു തുരുത്തന്‍ പറഞ്ഞു. ഫ്ലക്‌സില്‍ അഭിവാദ്യമര്‍പ്പിച്ച ബിനു പുളിക്കക്കണ്ടമാണ് പാലായ്‌ക്ക് അപമാനമെന്നും കൗണ്‍സിലര്‍ പറഞ്ഞു. ഈ കൗണ്‍സില്‍ തുടങ്ങിയത് മുതല്‍ നഗരസഭയ്ക്ക് അപമാനകരമായ രീതിയില്‍ തുടരുന്നയാളാണ് പോസ്‌റ്റര്‍ സ്ഥാപിച്ചതെന്ന് ഷാജു തുരുത്തന്‍ പറഞ്ഞു.
കൗണ്‍സിലര്‍മാരായ ബൈജു കൊല്ലംപറമ്പില്‍, ജോസ് ചീരാംകുഴി, ജോസിന്‍ ബിനോ, പ്രവര്‍ത്തകരായ സുനില്‍ പയ്യപ്പള്ളി, ബിജു പാലൂപ്പടവന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.