ETV Bharat / state

തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം; കെ വി സുബ്രഹ്മണ്യനെ കോണ്‍ഗ്രസ് പുറത്താക്കി - KV SUBRAMANIAN SUSPENDED - KV SUBRAMANIAN SUSPENDED

ലോക്‌സഭ തെരഞ്ഞെടുപ്പിൽ എം കെ രാഘവനെതിരെ കെ വി സുബ്രഹ്മണ്യൻ പ്രവർത്തിച്ചെന്ന് ആരോപണം. എം കെ രാഘവന്‍റെ പരാതിയില്‍ ഡിസിസി നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.

PRIMARY MEMBERSHIP OF CONGRESS  ANTI ORGANIZATIONAL ACTIVITY  KV SUBRAMANIAN  കെ വി സുബ്രഹ്മണ്യന്‍ കോൺഗ്രസ്
KV SUBRAMANIAN SUSPENDED (Source: Etv Bharat Reporter)
author img

By ETV Bharat Kerala Team

Published : May 11, 2024, 4:02 PM IST

കോഴിക്കോട് : കെപിസിസി അംഗം കെ വി സുബ്രഹ്മണ്യനെ കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെന്‍ഡ് ചെയ്‌തു. സംഘടനാവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് കെപിസിസി പ്രസിഡന്‍റ്‌ നടപടി സ്വീകരിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർഥി എം കെ രാഘവനെതിരെ കെ വി സുബ്രഹ്മണ്യൻ പ്രവർത്തിച്ചെന്ന് ആരോപണമുണ്ടായിരുന്നു.

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താൻ ചേർന്ന കെപിസിസി നേതൃയോഗത്തിൽ എം കെ രാഘവൻ സുബ്രഹ്മണ്യനെതിരെ പരാതി ഉന്നയിച്ചിരുന്നു. തുടർന്ന് ഡിസിസി അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിൻ മേലാണ് നടപടി. നേരത്തെ പാർട്ടിയിൽ നിന്ന് നടപടിക്ക് വിധേയനായ ചേവായൂർ ബാങ്ക് ഭരണസമിതി അധ്യക്ഷൻ പ്രശാന്തിനൊപ്പം വാർത്താസമ്മേളനം നടത്തിയതും കടുത്ത അച്ചടക്ക ലംഘനമെന്നാണ് കണ്ടെത്തൽ.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാർത്താസമ്മേളനം വിളിച്ച് കെ വി സുബ്രഹ്മണ്യൻ രാജി പ്രഖ്യാപിച്ചിരുന്നു. ഇതും നേതൃത്വം അംഗീകരിച്ചു. അതേസമയം കെപിസിസി അധ്യക്ഷൻ, കോഴിക്കോട് ഡിസിസി പ്രസിഡന്‍റ്‌ എന്നിവർ ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് തനിക്കെതിരായ നടപടിയെന്നാണ് കെ വി സുബ്രഹ്മണ്യന്‍റെ ആരോപണം.

ALSO READ: കോൺഗ്രസ് സ്ഥാനാർഥി വിക്രമാദിത്യ സിങ്ങിന് ആസ്‌തി 100 കോടിയിലധികം: പക്ഷേ അക്കൗണ്ടുകളില്‍ തുച്ഛമായ തുക

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.