ETV Bharat / state

കുവൈറ്റ് ദുരന്തം: മരിച്ച കോട്ടയം സ്വദേശികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു - KOTTAYAM NATIVES DIED KUWAIT FIRE - KOTTAYAM NATIVES DIED KUWAIT FIRE

കോട്ടയം സ്വദേശികളായ മൂന്നുപേരുടെ മൃതദേഹങ്ങളാണ് കൊച്ചിയിൽ നിന്ന് നാട്ടിലെത്തിച്ചത്

കുവൈറ്റ് തീപിടിത്തം  KUWAIT FIRE MALAYALEES IDENTIFIED  KUWAIT FIRE KOTTAYAM NATIVES DIED  കുവൈറ്റ് ദുരന്തം
- (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 14, 2024, 7:26 PM IST

കോട്ടയം സ്വദേശികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു (ETV Bharat)

കോട്ടയം: കുവൈറ്റ് ദുരന്തത്തിൽ മരിച്ച കോട്ടയം സ്വദേശികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. പാമ്പാടി സ്വദേശി സ്‌റ്റെഫിൻ, ഇത്തിത്താനം സ്വദേശി ശ്രീഹരി, പായിപ്പാട് സ്വദേശി ഷിബു എന്നിവരുടെ മ്യതദേഹങ്ങളാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം നാട്ടിലെത്തിച്ചത് കൊച്ചിയിൽ നിന്ന് ഉച്ചകഴിഞ്ഞാണ് കോട്ടയം സ്വദേശികളുടെ മൃതദേഹങ്ങൾ ജൻമനാട്ടിലെത്തിച്ചത്.

പാമ്പാടി സ്വദേശി സ്‌റ്റെഫിൻ, ഇത്തിത്താനം സ്വദേശി ശ്രീഹരി, പായിപ്പാട് സ്വദേശി ഷിബു എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിലെത്തിച്ചത്. സ്‌റ്റെഫിന്‍റെ മൃതദേഹം കോട്ടയം മന്ദിരം ഹോസ്‌പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി. നാട്ടുകാരും ബന്ധുക്കളു മടക്കം വൻ ജനാവലിയാണ് ഇവിടെ കാത്തു നിന്നിരുന്നത്. സ്‌റ്റെഫിന്‍റെ സംസ്‌കാരം തിങ്കളാഴ്‌ച വൈകുന്നേരം നടക്കും.

പായിപ്പാട് സ്വദേശി ഷിബു വർഗീസിന്‍റെ മൃതദേഹം പുഷ്‌പഗിരി ആശുപത്രി മോർച്ചറിയിലെത്തിച്ചു. സംസ്‌കാരം തികളാഴ്‌ച നടക്കും. ഇത്തിത്താനം സ്വദേശി ശ്രീഹരിയുടെ മൃതദേഹം കുറിച്ചിയിലെ യൂദാപുരം സെന്‍റ്: ജ്യൂഡ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ശ്രീഹരിയുടെ സംസ്‌കാരം നാളെ വീട്ടുവളപ്പിൽ നടക്കും. സ്‌റ്റെഫിൻ ഷിബു എന്നിവരുടെ സംസ്‌കാരം തിങ്കളാഴ്‌ച നടക്കും. രാവിലെ സ്‌റ്റെഫിന്‍റെ വീട്ടിൽ മന്ത്രി വി എൻ വാസവൻ എത്തി മാതാപിതാക്കളെ ആശ്വസിപ്പിച്ചു.

Also Read : 'ദൈവത്തിനു നന്ദി, ഇത് രണ്ടാം ജന്മം'; കുവൈറ്റ് അപകടത്തിൽ രക്ഷപ്പെട്ട നളിനാക്ഷന്‍റെ ഭാര്യയും സഹോദരനും ഇടിവി ഭാരതിനോട് - NALINAKSHAN FAMILY ON KUWAIT FIRE

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.