ETV Bharat / state

കഴിഞ്ഞ 3 ലോക കേരളസഭകളിലെ എത്ര നിര്‍ദേശം നടപ്പാക്കി?; സര്‍ക്കാര്‍ ധവളപത്രം ഇറക്കണമെന്ന് കെപിസിസി - White paper on Loka Kerala Sabha - WHITE PAPER ON LOKA KERALA SABHA

പ്രവാസി ക്ഷേമം ഉറപ്പുവരുത്താന്‍ ലോക കേരളസഭയ്ക്ക് കഴിയുന്നില്ലെന്ന് കെപിസിസി.

LOKA KERALA SABHA WHITE PAPER  KPCC LOKA KERALA SABHA  ലോക കേരള സഭ കെപിസിസി  ലോക കേരള സഭ ധവളപത്രം
K Sudhakaran (Source : Official Facebook)
author img

By ETV Bharat Kerala Team

Published : May 15, 2024, 7:02 PM IST

തിരുവനന്തപുരം : കഴിഞ്ഞ മൂന്ന് ലോക കേരളസഭകളിലായി 280 ഓളം നിര്‍ദേശങ്ങള്‍ ലഭിച്ചതില്‍ എത്രയെണ്ണം നടപ്പാക്കിയെന്ന് സര്‍ക്കാര്‍ വിശദീകരിക്കുകയും ഇത് സംബന്ധിച്ച് ധവളപത്രം ഇറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുകയും ചെയ്യണമെന്ന് കെപിസിസി. കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഒഐസിസി-ഇന്‍കാസിന്‍റെ യോഗമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

പ്രവാസി ക്ഷേമം ഉറപ്പുവരുത്താന്‍ ലോക കേരളസഭയ്ക്ക് കഴിയുന്നില്ല. അതുകൊണ്ട് ഒഐസിസി ഇന്‍കാസിന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഗ്ലോബല്‍ തലത്തിലുള്ള പ്രവാസി സംഗമം സംഘടിപ്പിക്കും.

തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിക്കാനും പരിഹാരം കാണാനുമുള്ള വേദിയായി പ്രവാസികള്‍ ലോക കേരളസഭയെ കാണുമ്പോള്‍, അവരെ സഹായിക്കാതെ അതിന്‍റെ മറവില്‍ ധൂര്‍ത്ത് നടത്തുക മാത്രമാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. മുന്‍ ലോക കേരളസഭയുടെ പേരില്‍ വ്യാപക പണപ്പിരവ് നടത്തി കീശവീര്‍പ്പിക്കുകയും ഭക്ഷണത്തിനും താമസത്തിനുമായി കോടികള്‍ ഖജനാവില്‍ നിന്ന് ഒഴുക്കുകയും ചെയ്‌തു.

കഴിഞ്ഞ ലോക കേരളസഭയില്‍ ലഭിച്ച 67 നിര്‍ദേശങ്ങളെല്ലാം വെള്ളത്തില്‍ വരച്ചത് പോലെ മാഞ്ഞുപോയി. ഒരിക്കലും നടത്താന്‍ സാധിക്കാത്ത മോഹന വാഗ്‌ധാനങ്ങള്‍ നിരത്തി മുഖ്യമന്ത്രിയും ഇടത് സര്‍ക്കാരും പ്രവാസികളെ വഞ്ചിക്കുന്നതല്ലാതെ ഒരു പ്രയോജവും കേരള സഭ കൊണ്ടില്ല.

ബഡ്‌ജറ്റ് എയര്‍, പ്രവാസി യൂണിവേഴ്‌സിറ്റി, പ്രവാസി പുനരധിവാസം, എന്‍ആര്‍ഐ കണ്‍സ്ട്രഷന്‍ കമ്പനി, പ്രവാസി ബാങ്ക് പോലുള്ള പിണറായി സര്‍ക്കാരിന്‍റെ വാഗ്‌ധാനം ഇപ്പോഴും കടലാസില്‍ മാത്രമാണുള്ളത്. കേരള സഭയുടേയും മേഖലാ സമ്മേളനങ്ങളുടേയും ചിലവാക്കിയ തുകയുടെ കണക്കുകള്‍ ഓഡിറ്റിങ്ങിന് വിധേയമാക്കിയാല്‍ ധൂര്‍ത്തിന്‍റെ ആഴം വ്യക്തമാകും. ലോക കേരളസഭകള്‍ തുടര്‍ച്ചയായി സംഘടിപ്പിക്കുന്ന സര്‍ക്കാരിന്‍റെയും നോര്‍ക്കയുടേയും പക്കല്‍ പ്രവാസികളുടെ കൃത്യമായ കണക്കോ, കൊവിഡ് മൂലം മരിച്ച പ്രവാസികളുടെ കണക്കോ ഇല്ലെന്നും യോഗം കുറ്റപ്പെടുത്തി.

കെപിസിസി ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്‌ണന്‍, രാഷ്ട്രീയകാര്യ സമിതി അംഗം എം ലിജു, ഒഐസിസി-ഇന്‍കാസ് ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപ്പിള്ള, യുഎഇയുടെ ചുമതലയുള്ള കെപിസിസി ഭാരവാഹികളായ വിപി സജീന്ദ്രന്‍, എംഎം നസീര്‍, സൗദി അറേബ്യയുടെ ചുമതലയുള്ള കെപിസിസി ഭാരവാഹികളായ പിഎ സലീം, പഴകുളം മധു, ഒമാന്‍റെ ചുമതലയുള്ള കെപിസിസി ഭാരവാഹി ജോസി സെബാസ്റ്റ്യന്‍, കുവൈറ്റിന്‍റെ ചുമതലയുള്ള കെപിസിസി ഭാരവാഹി ബിഎ അബ്‌ദുള്‍ മുത്തലിബ്, ബഹ്റൈന്‍റെ ചുമതലയുള്ള കെപിസിസി ഭാരവാഹി കെപി ശ്രീകുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Also Read : 'കേരളം നിയന്ത്രിക്കുന്നത് ലഹരി മാഫിയ- ഗുണ്ടാ സംഘങ്ങള്‍'; നേതാക്കള്‍ക്കു വേണ്ടി പൊലീസ് സ്‌റ്റേഷനുകളെ വീതംവച്ചു നല്‍കിയെന്ന് വി ഡി സതീശന്‍ - VD Satheesan Flays Pinarayi Vijayan

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.