ETV Bharat / state

ഇനി ഒരു മിനിറ്റിനകം 'എക്‌സ്റേ'; കോഴിക്കോട് മെഡിക്കൽ കോളജിൽ അത്യാധുനിക സംവിധാനങ്ങളോടെ ലാബ് ഒരുങ്ങുന്നു - modern Xray lab in kozhikode M C - MODERN XRAY LAB IN KOZHIKODE M C

ശരീരഭാഗത്തിന്‍റെ എക്‌സ്റേ ഓട്ടോമാറ്റിക്കായാണ് രേഖപ്പെടുത്തുക. കോഴിക്കോട് മെഡിക്കൽ കോളജിൽ ഈ സംവിധാനം ആദ്യമായി.

NEW GEN X RAY LAB  KOZHIKODE MEDICAL COLLEGE XRAY LAB  MODERN X RAY LAB  കോഴിക്കോട് മെഡിക്കൽ കോളജ്
kozhikode Medical College Hospital (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 8, 2024, 2:48 PM IST

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ അത്യാധുനിക സംവിധാനങ്ങളോട് കൂടിയ എക്‌സ്റേ ലാബ് വരുന്നു. ഈ സംവിധാനം നിലവിൽ വന്നു കഴിഞ്ഞാൽ രോഗികളുടെ എക്‌സ്റേ എടുക്കാനായി ഒരു വിരലമർത്തിയാൽ മതിയാകും. ആവശ്യമായ ശരീരഭാഗത്തിന്‍റെ എക്‌സ്റേ ഓട്ടോമാറ്റിക്കായി രേഖപ്പെടുത്തും. ഒരു മിനിറ്റിനകം തന്നെ എക്‌സ്റേയുടെ കമ്പ്യൂട്ടർ ദൃശ്യം ലഭ്യമാകും.

ഇത് ഇന്‍റർനെറ്റ് വഴി അയക്കാനും ചികിത്സിക്കുന്ന ഡോക്‌ടർമാർക്ക് ഉടൻ പരിശോധിക്കാനും സാധിക്കും. ഏറെ സമയം ലാഭിക്കാമെന്നതാണ് ഇതിന്‍റെ പ്രത്യേകത. ആയിരം മില്ലി ആംപിയർ (എം.എ.) ശേഷിയുള്ള സീലിങ് സസ്പെൻഡഡ്‌ ഓട്ടോട്രക്ക് എന്ന ഉപകരണത്തിലാണ് ഈ സൗകര്യങ്ങൾ വരുന്നത്.

കോഴിക്കോട് മെഡിക്കൽ കോളജിൽ ആദ്യമായാണ് ഈ സംവിധാനം വരുന്നത്. പിഎംഎസ്‌എസ്‌വൈ ബ്ലോക്കിലെ താഴത്തെ നിലയിലാണ് എക്‌സ്റേ ലാബ് ഒരുങ്ങുന്നത്. റേഡിയേഷൻ ഡോസിന്‍റെ അളവ് പരിശോധിച്ച് ആവശ്യമായ ക്രമീകരണങ്ങൾ വരുത്തി ഈ മാസം തന്നെ എക്‌സ്റേ ലാബ് പ്രവർത്തനമാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പഞ്ചാബ് ആസ്ഥാനമായ അലഞ്ചർസ് മെഡിക്കൽ സിസ്റ്റംസ് എന്ന കമ്പനിയാണ് എക്‌സ്റേ മെഷീന്‍റെ നിർമാതാക്കൾ.

Also Read: 'ലിഫ്റ്റിലെ അലാറം അമര്‍ത്തി, എമര്‍ജന്‍സി നമ്പറിലും വിളിച്ചു, ആരും പ്രതികരിച്ചില്ല'; സംഭവിച്ചത് ഗുരുതര അനാസ്ഥയെന്ന് രവീന്ദ്രന്‍റെ മകന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.