കൊല്ലം: നാട്ടുകാരുടെ കൂട്ടായ്‌മയിൽ ഇരുപത്തെട്ടാം ഓണ ദിനത്തിൽ കല്ലടയാറ്റിൽ നടത്തിയ ജലോത്സവം വെപ്പ് എ മത്സരത്തിൽ ഒന്നാം സ്ഥാനം വേണാട് ബോട്ട് ക്ലബിന്‍റെ വിജീഷ് വിമലൻ ക്യാപ്റ്റനായ ഷോട്ട് പുളിക്കത്തറയ്ക്ക്. രണ്ടാം സ്ഥാനം ഇന്ത്യൻ ബോയ്‌സിൻ്റെ റിഥിക് റിജു ക്യാപ്റ്റനായ നവജ്യോതിയും നേടി. വെപ്പ് ബി മത്സരത്തിൽ സ്‌പാർട്ടൻസ് ബോട്ട് ക്ലബിന്‍റെ ശ്യാം ക്യാപ്റ്റനായ ചിറമേൽ തോട്ടുകടവൻ ഒന്നാമതെത്തി. ഇന്ത്യൻ ബോയ്‌സിൻ്റെ റിതിക് റിജു ക്യാപ്റ്റനായ പുന്നത്തറ പുരയ്ക്കൽ രണ്ടാമതായി ഫിനിഷ് ചെയ്‌തു.
ഇരുട്ടുകുത്തി എ മത്സരത്തിൽ അംബേദ്‌കർ ബോട്ട് ക്ലബിൻ്റെ രഞ്ജിത്ത് ക്യാപ്റ്റനായ പി.ജി കർണ്ണൻ ഒന്നാമതും ഇരുട്ടുകുത്തി ബി മത്സരത്തിൽ ഫ്രണ്ട്സ് ബോട്ട് ക്ലബിൻ്റെ ഗോഡ്‌ലി റോയി ക്യാപ്റ്റനായ ശരവണൻ ഒന്നാമതും ഓൾഡ് വില്ലിമംഗലം വി.ബി.സി. ബോട്ട് ക്ലബിൻ്റെ നിരവ് നികേഷ് ക്യാപ്റ്റനായ വലിയ പണ്ഡിതൻ രണ്ടാമതും എത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പ്രദർശന മത്സരത്തിൽ ഓലോത്തിൽ കുമാർ ക്യാപ്റ്റനായ കല്ലട രാജൻ പള്ളിയോടവും അലങ്കാരവള്ളങ്ങളിൽ കൈരളി ആർട്‌സ് മൺറോത്തുരുത്തിൻ്റെ ലൈവ് ഫ്ലോട്ടും ഒന്നാം സ്ഥാനം നേടി.
കാരൂത്രക്കടവിലെ പവിലിയനിൽ ചേർന്ന സമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്‌തു. സമ്മാനദാനം കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിച്ചു. ജലഘോഷയാത്ര പി.സി വിഷ്‌ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. കോവൂർ കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു.
മിനി സൂര്യകുമാർ, ഡോ. പി.കെ ഗോപൻ, ജയദേവി മോഹൻ, കെ.ജി ലാലി, ഡോ. ഉണ്ണിക്രിഷ്‌ണ പിള്ള, സി.ജി ഗോപുകൃഷ്‌ണൻ, സജിത് ശിങ്കാരപ്പള്ളി, സുരേഷ് ആറ്റുപുറം. എസ്.സേതുനാഥ്, എസ്.സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
Also Read: ജലചക്രവർത്തി പട്ടം അരക്കിട്ടുറപ്പിച്ചു; അഞ്ചാം തവണയും കപ്പടിച്ച് പിബിസി കാരിച്ചാൽ