ETV Bharat / state

സമൂഹമാധ്യമങ്ങളിലെ അപകീര്‍ത്തിപ്പെടുത്തല്‍: നടപടി ആവശ്യപ്പെട്ട് കെ കെ ശൈലജ പരാതി നല്‍കി - K K SHAILAJA COMPLAINTS TO E C - K K SHAILAJA COMPLAINTS TO E C

സമൂഹമാധ്യമങ്ങളിലെ അപകീര്‍ത്തിപ്പെടുത്തലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനും മുഖ്യമന്ത്രിയ്ക്കുമടക്കം പരാതി നല്‍കി വടകരയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെ കെ ശൈലജ.

shylaja complaint  Defamation on Social Media  Morphed pictures of KKshylaja  Vadakara Ldf Candidate
Defamation on Social Media: K K Sailaja Complaints to Election Commission
author img

By ETV Bharat Kerala Team

Published : Mar 27, 2024, 8:07 PM IST

കോഴിക്കോട്: സമൂഹമാധ്യമങ്ങളിലെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍‌ഥി കെ കെ ശൈലജ. സ്ത്രീ എന്ന പരിഗണന പോലുമില്ലാതെയാണ് അധിക്ഷേപമെന്നും ലൈംഗീക ചുവയുള്ള ചിത്രങ്ങൾ മോർഫ് ചെയ്‌ത് തന്‍റെ ചിത്രങ്ങൾ ചേർത്ത് പ്രചരിപ്പിക്കുന്നെന്നും ശൈലജ പറഞ്ഞു.

ഇത്തരം അധിക്ഷേപങ്ങൾക്ക് യുഡിഎഫ് സ്ഥാനാർഥി കൂട്ടുനിൽക്കുന്നുവെന്ന് എൽഡിഎഫ് വടകര പാർലമെന്‍റ് മണ്ഡലം കമ്മിറ്റിയും പരാതിയിൽ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പുറമേ മുഖ്യമന്ത്രി, ഡിജിപി, ഐജി, റൂറൽ എസ് പി, ജില്ല കളക്‌ടർ എന്നിവർക്കും പരാതി കൈമാറിയിട്ടുണ്ട്.

പരാതിയിൽ പറയുന്നത്;

ബഹുമാനപ്പെട്ട മുൻ മന്ത്രിയും വടകര പാർലമെൻ്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥിയുമായ ശൈലജ ടീച്ചറെ വടകര പാർലമെൻ്റ് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി തീരുമാനിച്ചത് മുതൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ കോൺഗ്രസിൻ്റെ പ്രവർത്തകർ കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ തെറിവിളിച്ചുകൊണ്ടിരിക്കുകയാണ്.

നമ്മുടെ പൊതു സമൂഹത്തിന് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയാത്ത രീതിയിലുള്ള പദപ്രയോഗങ്ങളാണ് ടീച്ചർക്കെതിരെ കോൺഗ്രസ്‌ സ്ഥാനാർത്ഥിയുടെ പ്രേരണയോടെ പ്രവർത്തകർ നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു സ്ത്രീ എന്ന പരിഗണന പോലും നൽകാതെ അങ്ങേയറ്റം വൃത്തികെട്ട രീതിയിലുള്ള കമൻ്റുകളും മെസേജുകളും അതിന് പുറമെ കെ കെ ശൈലജ ടീച്ചറെയും മുഖ്യമന്ത്രി പിണറായി വിജയനെയും വ്യക്തിപരമായി അപമാനിച്ചുകൊണ്ട് ലൈംഗിക ചുവയുള്ള മോർഫ് ചെയ്‌ത ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയാണ്.

25/03/2024 ന് സോഷ്യൽ മീഡിയയിൽ Troll Republic- TR എന്ന ഗ്രൂപ്പിൽ Minhaj Km Paloli എന്ന ആൾ ലൈംഗിക ചുവയുള്ള ചിത്രങ്ങൾ മോർഫ് ചെയ്‌തത് കെ കെ ശൈലജ ടീച്ചറിന്‍റെയും കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെയും മുഖം കാണിച്ച് സോഷ്യൽ മീഡിയായ ഫേസ്‌ബുക്കിൽ പ്രചരിപ്പിച്ചിരിക്കുന്നു. ആയത് നിന്ദ്യവും നികൃഷ്‌ടവും ഒരു മനുഷ്യൻ്റെ ധാർമികതയ്ക്ക് ഒരിക്കലും നിരക്കാത്തതുമാണ്. കെ കെ ശൈലജ ടീച്ചർക്ക് വോട്ട് അഭ്യർത്ഥിക്കുന്ന മേസേജുകൾക്ക് വൃത്തികെട്ട സംസ്‌കാര ശൂന്യമായ കമന്‍റുകളും വാലാട്ടിപ്പട്ടിയെന്ന് മറ്റും ചേർത്ത് പോസ്‌റ്റഅ ചെയ്‌തിരിക്കുന്നു. ആഷിഖ് പുരമന്നൂർ എന്ന വ്യക്തി പൂതന, അഭിസാരിക എന്നും അഭിസംബോധന ചെയ്‌ത്‌ പോസ്‌റ്റ് ഇട്ടിരിക്കുന്നു.

മെസേജുകളായും നോട്ടിഫിക്കേഷനുകളായും അശ്ലീലം കലർന്നതും സംസ്‌കാര ശൂന്യമായ കമന്‍റുകളായും പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുന്നതുമായ നിരവധി പോസ്‌റ്റുകൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതെല്ലാം യുഡിഎഫ് സ്ഥാനാർത്ഥിയുടെ അറിവോടും സമ്മതത്തോടും പ്രേരണയോടെയാണെന്നും വ്യക്തമാണ്. ഇത്തരത്തിലുള്ള പ്രചരണങ്ങൾ തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് തികച്ചും വിരുദ്ധവും തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് തുല്യവുമാണ്.

ആയതുകൊണ്ട് ബഹു. തെരഞ്ഞെടുപ്പ് കമ്മീഷണർ, കേരളാ മുഖ്യമന്ത്രി, ഡി.ജി.പി, ഐ.ജി, റൂറൽ എസ്.പി, ജില്ലാ കളക്‌ടർ എന്നിവരോട് ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. മാന്യമായ പ്രചരണ രീതി സ്വീകരിക്കാൻ യു.ഡി.എഫ് സ്ഥാനാർത്ഥി സന്നദ്ധമാകണമെന്നും ഓർമ്മപ്പെടുത്തുന്നു.

Also Read:മുരളിയോട് ഏറ്റുമുട്ടാന്‍ കേരളത്തിന്‍റെ ടീച്ചറമ്മ, അറിയാം കെ കെ ശൈലജയെ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.