ETV Bharat / state

കുവൈറ്റ്‌ ദുരന്തം ദൗര്‍ഭാഗ്യകരം, മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ വീതം നൽകും : കെജി എബ്രഹാം - KG ABRAHAM ON KUWAIT FIRE ACCIDENT - KG ABRAHAM ON KUWAIT FIRE ACCIDENT

കുവൈറ്റ്‌ അപകടത്തില്‍ തങ്ങളുടെ ഭാഗത്ത് തെറ്റില്ലെന്നും എന്നാൽ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറില്ലെന്നും കെജി എബ്രഹാം

KUWAIT FIRE ACCIDENT  NBTC MD KG ABRAHAM  KG ABRAHAM ON KUWAIT FIRE ACCIDENT  കുവൈറ്റ്‌ അപകടം കെജി എബ്രഹാം
KUWAIT FIRE ACCIDENT (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 15, 2024, 7:09 PM IST

എറണാകുളം : കുവൈറ്റ്‌ ദുരന്തം ദൗര്‍ഭാഗ്യകരമായ സംഭവമെന്ന് എൻബിടിസി മാനേജിങ് ഡയറക്‌ടര്‍ കെജി എബ്രഹാം. കൊച്ചിയിൽ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളുടെ ഭാഗത്ത് തെറ്റില്ലെന്നും എന്നാൽ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിയില്ലെന്നും മരിച്ചവരുടെ കുടുംബങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റ്‌ അപകടത്തിന് ശേഷം കാര്യക്ഷമമായി ഇടപെട്ട കുവൈറ്റ്, ഇന്ത്യ സര്‍ക്കാരുകൾക്കും ഇന്ത്യൻ എംബസിക്കും അദ്ദേഹം നന്ദി പറഞ്ഞു. അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങളുമായി കമ്പനി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും തങ്ങള്‍ എട്ട് ലക്ഷം രൂപ വീതം മരിച്ചവരുടെ കുടുംബങ്ങൾക്ക് നൽകുമെന്നും അദ്ദേഹം അറിയിച്ചു.

കൂടാതെ നാല് വര്‍ഷത്തെ ശമ്പളത്തിന് തുല്യമായ തുക ഇൻഷുറൻസായും നൽകും. ചികിത്സയിൽ കഴിയുന്ന 40 പേരുടെ ആരോഗ്യനില തൃപ്‌തികരമാണ്. അപകടമുണ്ടായ കെട്ടിടം തങ്ങൾ ലീസിന് എടുത്തതാണ്. ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണമെന്നും എബ്രഹാം വ്യക്തമാക്കി.

സെക്യൂരിറ്റി ക്യാബിനിൽ നിന്നാണ് ഷോർട്ട് സര്‍ക്യൂട്ട് ഉണ്ടായത്. അപകടമുണ്ടായ അപ്പാർട്ട്മെന്‍റിൽ അനുവദനീയമായതിൽ കൂടുതൽ ആളുകളെ പാർപ്പിച്ചിരുന്നില്ല. അന്വേഷണത്തിന്‍റെ ഭാഗമായി തന്നോട് അവിടേക്ക് എത്താൻ ഇതുവരെ അധികൃതര്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും കെജി എബ്രഹാം പറഞ്ഞു.

ALSO READ: കുവൈറ്റ് ദുരന്തം: ചികിത്സയിൽ ഇനി 14 മലയാളികള്‍ ഉള്‍പ്പടെ 31 ഇന്ത്യക്കാർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.