ETV Bharat / state

ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം : വോട്ടെണ്ണലിന് സംസ്ഥാനം പൂർണ സജ്ജം - LOK SABHA ELECTION RESULTS 2024

കേരളത്തിലെ 20 ലോക്‌സഭ മണ്ഡലങ്ങളും വോട്ടെണ്ണലിന് പൂർണ സജ്ജം

LOK SABHA ELECTION 2024  ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം  തെരഞ്ഞെടുപ്പ് 2024  LOK SABHA ELECTION RESULTS 2024
LOK SABHA ELECTION RESULTS 2024 KERALA (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 4, 2024, 7:50 AM IST

തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ കൃത്യം എട്ട് മണിക്ക് ആരംഭിക്കും. തിരുവനന്തപുരം മുതൽ കാസർകോട്‌ വരെയുള്ള കേരളത്തിലെ 20 മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ കേന്ദ്രങ്ങൾ പൂർണ സജ്ജമാണ്.

വോട്ടെണ്ണൽ ആരംഭിക്കുന്നതിന് മുമ്പായി സ്ട്രോങ് റൂമുകള്‍ തുറന്നുതുടങ്ങി. റിട്ടേണിങ് ഓഫീസർ,അസിസ്‌റ്റന്‍റ് റിട്ടേണിങ് ഓഫീസർ, സ്ഥാനാർഥികൾ,തെരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷകർ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്ടോങ് റൂമുകള്‍ തുറക്കുന്നത്.

ആദ്യം പോസ്‌റ്റൽ വോട്ടുകളാണ് എണ്ണിത്തുടങ്ങുന്നത്. കൃത്യം എട്ടരയോടെ വോട്ടെണ്ണൽ തുടങ്ങും. പോസ്‌റ്റൽ വോട്ടുകൾ എണ്ണുന്നതിന് കൃത്യമായ പരിശീലനം ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. മൂന്ന് തവണ പോസ്‌റ്റൽ വോട്ട് എണ്ണിയാണ് പരിശീലനം നൽകിയത്. റിട്ടേണിങ് ഓഫീസറുടെ മേശയിലാണ് പോസ്‌റ്റൽ വോട്ടുകള്‍ എണ്ണുന്നത്. ഒരു മേശയിൽ 500 പോസ്‌റ്റൽ ബാലറ്റുകളാണ് എണ്ണുക.

എല്ലാവിധ ഒരുക്കങ്ങളും ഇന്നലെയോടെ കൃത്യമായി പൂർണമായിട്ടുണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ ഐഎഎസ് അറിയിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.