സംസ്ഥാനത്ത് വൈകിട്ട് 7:45 വരെ 70.03 ശതമാനം പോളിങ്
Live Updates: കേരളം വിധിയെഴുതി; പോളിങ് ശതമാനത്തിൽ ഇടിവ് - Kerala Lok Sabha election 2024 - KERALA LOK SABHA ELECTION 2024
Published : Apr 26, 2024, 6:54 AM IST
|Updated : Apr 26, 2024, 11:10 PM IST
21:57 April 26
പോളിങ് ശതമാനത്തിൽ കുറവ്, 8:15 വരെ 70.35 % പോളിങ്
20:05 April 26
സംസ്ഥാനത്ത് വൈകിട്ട് 7:45 വരെ 70.03 ശതമാനം പോളിങ്
19:00 April 26
സംസ്ഥാനത്ത് 69.04 ശതമാനം പോളിങ്
18:27 April 26
സംസ്ഥാനത്ത് 67.27 ശതമാനം പോളിങ്
18:21 April 26
കല്ല്യാശേരി പട്ടുവത്ത് സംഘർഷം
എൽഡിഎഫ് പ്രവർത്തകർ കള്ള വോട്ട് ചെയ്യാൻ ശ്രമിച്ചത് യുഡിഎഫ് ബൂത്ത് ഏജന്‍റ് ചോദ്യം ചെയ്തതാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. പ്രിസൈഡിങ് ഓഫിസർ കള്ള വോട്ടിനു കൂട്ട് നിൽക്കുകയാണെന്ന് യുഡിഎഫ് ആരോപിച്ചു. വിവരം അറിഞ്ഞെത്തിയ രാജ് മോഹൻ ഉണ്ണിത്താന്‍റെ വാഹനം എൽഡിഎഫ് പ്രവർത്തകർ ആക്രമിച്ചതായും യുഡിഎഫ് ആരോപണം.
17:44 April 26
കോഴിക്കോട് മണ്ഡലത്തിൽ വോട്ടിങ് ഇഴഞ്ഞ് നീങ്ങുന്നു; നിരവധി പേര്‍ ക്യൂവില്‍
വോട്ടിങ് പ്രക്രിയ അവസാന മണിക്കൂറിലേക്ക് കടന്നപ്പോഴും കോഴിക്കോട് പാർലമെന്‍റ് മണ്ഡലത്തിലെ വോട്ടിങ് കേന്ദ്രങ്ങളിൽ വൻതിരക്ക്. അതിരാവിലെ മുതൽ കണ്ട തിരക്ക് ഇപ്പോഴും യാതൊരു ശമനവും ഇല്ലാതെ തുടരുകയാണ്. മിക്ക കേന്ദ്രങ്ങളിലും സ്ത്രീകളും പുരുഷന്മാരും അടക്കം നിരവധി പേരാണ് വോട്ട് ചെയ്യുന്നതിന് വേണ്ടി വരി നിൽക്കുന്നത്. കോഴിക്കോട് മണ്ഡലത്തിൽ നിരവധി ബൂത്തുകളിലാണ് വോട്ടിങ് യന്ത്രം പലപ്പോഴായി തകരാറിലായത്. ഇതിന് പുറമെ ഉദ്യോഗസ്ഥരുടെ പരിചയക്കുറവും വോട്ടിങ് മന്ദഗതിയിലാക്കി. മണിക്കൂറിൽ പരമാവധി 40 പേര് വരെയാണ് വോട്ട് ചെയ്‌ത് പുറത്തിറങ്ങുന്നത്. കൂടാതെ മിക്ക വോട്ടിങ് മെഷീനുകളിൽ നിന്നും വോട്ട് ചെയ്‌ത ശേഷമുള്ള ബീപ്പ് ശബ്‌ദം വരുന്നതും ഏറെ സമയത്തിന് ശേഷമാണ്.വോട്ടിങ് കാലതാമസം വന്ന എല്ലാ പോളിങ് ബൂത്തുകളിലും ആറ് മണിക്ക് ശേഷവും വോട്ട് ചെയ്യാൻ വലിയ തിരക്ക് അനുഭവപ്പെടും എന്നാണ് സൂചന. ഇതേ നിലയിൽ വോട്ടിങ് ഇഴഞ്ഞു നീങ്ങുകയാണെങ്കില്‍ രാത്രി വരെ നീണ്ട് പോകാനും സാധ്യതയുണ്ട്.
17:26 April 26
സംസ്ഥാനത്ത് 64.73 ശതമാനം പോളിങ്
- സംസ്ഥാനത്ത് 64.73 ശതമാനം പോളിങ്
17:21 April 26
സംസ്ഥാനത്ത് 60 കടന്ന് പോളിങ് ശതമാനം
- സംസ്ഥാനത്ത് 60.23 ശതമാനം പോളിങ്. ഏറ്റവും കൂടുതല്‍ കണ്ണൂര്‍, ആലപ്പുഴ മണ്ഡലങ്ങളില്‍. കുറവ് പൊന്നാനി മണ്ഡലത്തില്‍.
17:10 April 26
ചെര്‍ക്കളയിലെ കള്ളവോട്ടില്‍ നടപടി സ്വീകരിച്ചതായി കലക്‌ടര്‍
- കാസർകോട് ചെർക്കള ഗവ. ഹയർ സെക്കന്‍ഡറി സ്‌കൂൾ ചെർക്കള സെൻട്രൽ 115 നമ്പർ ബൂത്തിൽ കള്ളവോട്ട് നടക്കുന്നതായുള്ള പരാതിയിൽ നടപടി സ്വീകരിച്ചതായി ജില്ല കലക്‌ടർ കെ. ഇമ്പ ശേഖർ അറിയിച്ചു വെബ്‌കാസ്റ്റിങ് ദൃശ്യങ്ങൾ കൃത്യമായി ലഭിക്കുന്നതിന് അലൈൻമെൻ്റ് കൃത്യമാക്കി പ്രശ്‌നം പരിഹരിച്ചതായി ജില്ല കലക്‌ടർ പറഞ്ഞു. സിപിഎം ചീഫ് ഏജൻ്റാണ് പരാതി നൽകിയത്.
16:54 April 26
ഇടുക്കിയില്‍ കള്ളവോട്ട് ചെയ്യാന്‍ സിപിഎം നേതാവ്, പിടികൂടി യുഡിഎഫ്
- ഇടുക്കി ചക്കുപള്ളത്ത് കള്ളവോട്ട് ചെയ്യാൻ എത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തടഞ്ഞു. ആറാം മൈൽ സ്വദേശി ബിജുവിനെ ആണ് യുഡിഎഫ് ബൂത്ത് ഏജന്‍റുമാർ പിടികൂടിയത്. 77-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്‌ത ശേഷം 80-ാം നമ്പർ ബൂത്തിൽ എതിയപ്പോഴാണ് തടഞ്ഞത്. ബൂത്തിൽ എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം.
16:53 April 26
കതിര്‍മണ്ഡപത്തില്‍ നിന്ന് പോളിങ് ബൂത്തിലേക്ക്, നവദമ്പതികള്‍ വോട്ട് ചെയ്‌തു
- കതിർമണ്ഡപത്തിൽ നിന്ന് വോട്ട് ചെയ്യാൻ പോളിങ്ങ് ബൂത്തിലേക്കെത്തി നവദമ്പതികൾ. പേരൂർക്കട സ്വദേശികളായ അനന്ദു ഗിരീഷ്, ഗോപിക ബി ദാസ് എന്നിവരാണ് വിവാഹ ചടങ്ങുകൾക്ക് ശേഷം വിവാഹ വേഷത്തിൽ തന്നെ തങ്ങളുടെ വോട്ട് രേഖപ്പെടുത്താൻ എത്തിയത്. ഊളംപാറ ഗവ. എൽ പി സ്‌കൂളിലെ 106-ാം നമ്പർ ബൂത്തിലാണ് ഗോപിക വോട്ട് രേഖപ്പെടുത്തിയത്. വഴുതക്കാട് ട്രിവാന്‍ഡ്രം ക്ലബിലെ സുബ്രഹ്‌മണ്യ ഹാളില്‍ വച്ചായിരുന്നു ഇവരുടെ വിവാഹ ചടങ്ങുകൾ നടന്നത്. അനന്ദു രാവിലെ വോട്ട് രേഖപ്പെടുത്തിയെങ്കിലും തിരക്കുകൾ കാരണം ഗോപികയ്ക്ക് വോട്ട് ചെയ്യാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് ഗോപിക വിവാഹത്തിന് ശേഷം നവരനൊപ്പം പോളിങ്ങ് ബൂത്തിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയത്. ഭരണഘടന നൽകുന്ന ഏറ്റവും വലിയ അവകാശമാണ് വോട്ടവകാശമെന്നും ആ അവകാശം വിനിയോഗിക്കാനാണ് വിവാഹദിനത്തിൽ തന്നെ എത്തിയതെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം ഗോപിക പറഞ്ഞു.
16:50 April 26
തെരഞ്ഞെടുപ്പിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ആക്രമണം
- ചെർക്കള ഗവൺമെന്‍റ് ഹയർസെക്കൻഡറി സ്‌കൂളിൽ മാധ്യമപ്രവർത്തകരെ ആക്രമിച്ച് യുഡിഎഫ് പ്രവർത്തകർ. കൈരളി ടിവി റിപ്പോർട്ടർ സിജു കണ്ണനും ക്യാമറമാൻ ഷൈജു പിലാത്തറയ്ക്കും പരിക്ക്.
16:47 April 26
പോളിങ് താരതമ്യം 2014, 2019, 2024
- 2014, 2019, 2024 വര്‍ഷങ്ങളിലെ പോളിങ് താരതമ്യം
16:41 April 26
തലസ്ഥാനത്ത് മാത്രം മൂന്നിടത്ത് കള്ളവോട്ട്
- ലോക്‌സഭ തെരഞ്ഞെടുപ്പിനിടെ തലസ്ഥാനത്ത് മൂന്നിടത്ത് കള്ളവോട്ട്. ആറ്റിങ്ങൽ ലോക്‌സഭ മണ്ഡലത്തിനു കീഴിലെ നെടുമങ്ങാട് മണ്ഡലത്തിൽ ഉൾപ്പെടുന്ന പോത്തൻകോട് മേരിമാതാ സ്‌കൂളിൽ 43-ാം നമ്പർ ബൂത്തിലാണ് ആദ്യം കള്ളവോട്ട് ആരോപണമുണ്ടായത്. വോട്ടു രേഖപ്പെടുത്താൻ എത്തിയ അറുപത്തിയാറുകാരിയുടെ വോട്ട് ഒരു മണിക്കൂർ മുൻപു ചെയ്‌തതായാണ് പരാതി. ഒടുവിൽ ടെൻഡർ വോട്ടു ചെയ്‌ത് മടങ്ങി. വട്ടിയൂർക്കാവ് നിയമസഭ മണ്ഡലത്തിലെ കുന്നുകുഴി 170-ാം ബൂത്തായ കുന്നുകുഴി യു പി എസിലാണ് രണ്ടാമത്തെ പരാതിയുയർന്നത്. സി തങ്കപ്പൻ എന്ന വോട്ടർ ബൂത്തിലെത്തിയപ്പോൾ വോട്ട് നേരത്തെ മറ്റാരോ രേഖപ്പെടുത്തിയതായി കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ഇയാൾക്ക് രണ്ടാമത് വോട്ട് ചെയ്യാൻ അവസരം നൽകിയതായാണ് വിവരം. രണ്ടിടത്തും സി സി ടി വി ഉപയോഗിച്ചുള്ള ലൈവ് വെബ് കാസ്റ്റിങ് നടക്കുന്നതിനാൽ കള്ളവോട്ട് ചെയ്‌തവരെ കണ്ടെത്തുമെന്നാണ് ഇരു ബൂത്തുകളിലെയും പ്രിസൈഡിങ് ഓഫിസർമാർ അറിയിച്ചു.
16:30 April 26
സംസ്ഥാനത്ത് 58.52 ശതമാനം പോളിങ്, ആറ് മണ്ഡലങ്ങളില്‍ 60 ശതമാനം കടന്നു
- കണ്ണൂരും ആലപ്പുഴയും വയനാട്ടിലും പാലക്കാട്ടും ചാലക്കുടിയിലും കാസര്‍കോട്ടും 60 ശതമാനം കടന്നു.
16:16 April 26
സംസ്ഥാനത്ത് 56.10 ശതമാനം പോളിങ്
- സംസ്ഥാനത്ത് 56.10 ശതമാനം പോളിങ് രേഖപ്പെടുത്തി
16:10 April 26
കണ്ണൂരില്‍ കള്ളവോട്ട്
- കണ്ണൂര്‍ ചപ്പാരപ്പടവില്‍ കള്ളവോട്ട് പരാതി. തടിക്കടവ് 41-ാം ബൂത്തില്‍ പാലക്കീല്‍ ഖദീജ എന്ന വോട്ടറുടെ വോട്ടാണ് കള്ളവോട്ട് ചെയ്‌തത്. ഇവര്‍ക്ക് ടെന്‍ഡര്‍ വോട്ട് ചെയ്യാന്‍ അവസരം നല്‍കി.
16:05 April 26
കാസര്‍കോട് കള്ളവോട്ട് പരാതി
- കാസർകോട് യുഡിഎഫ് വ്യാപകമായി കള്ളവോട്ട് ചെയ്യുന്നതായി എൽഡിഎഫ് പരാതി. ചെർക്കള ഗവൺമെന്‍റ് ഹയർസെക്കൻഡറി സ്‌കൂളിലെ പോളിങ് ബൂത്ത് നമ്പർ ബൂത്ത് നമ്പർ 113, 114, 115, എ എൽ പി എസ് ചെങ്കളയിലെ ബൂത്ത് നമ്പർ 106, 107 ൽ വ്യാപക കള്ളവോട്ട് നടക്കുന്നതായാണ് പരാതി. പോളിങ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതായും പരാതി. എൽഡിഎഫ് പാർലമെൻ്റ് മണ്ഡലം കമ്മറ്റി കൺവീനർ കെ പി സതീശ് ചന്ദ്രൻ വരണാധികാരി കെ ഇമ്പ ശേഖറിന് പരാതി നൽകി.
15:58 April 26
കൃത്യനിര്‍വഹണത്തില്‍ വീഴ്‌ച; പ്രിസൈഡിങ് ഓഫിസര്‍മാരെ മാറ്റി
- വടകര മണ്ഡലത്തിലെ രണ്ട് ബൂത്തുകളിലെ പ്രിസൈഡിങ് ഓഫിസര്‍മാരെ മാറ്റി. മാറ്റിയത് നാദാപുരം 161, 162 ബൂത്തുകളിലെ പ്രിസൈഡിങ് ഓഫിസര്‍മാരെ. നടപടി ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്‌ച വരുത്തിയതിന്.
15:51 April 26
പത്തനംതിട്ടയില്‍ വീണ്ടും കള്ളവോട്ട് പരാതി
- കുമ്പഴയില്‍ മോളിക്കുട്ടി എന്ന വോട്ടറുടെയും ആനപ്പാറയില്‍ ഹസന്‍ എന്ന വോട്ടറുടെയും വോട്ടുകള്‍ മറ്റൊരോ ചെയ്‌തെന്ന് പരാതി
15:27 April 26
സംസ്ഥാനത്ത് 52.25 ശതമാനം പോളിങ്
സംസ്ഥാനത്ത് 3.15 ആയപ്പോള്‍ 52.25 ശതമാനം പോളിങ്
15:27 April 26
വിവിപാറ്റില്‍ ചിഹ്നം മാറിയെന്ന് പരാതി
- കോണ്‍ഗ്രസിന് ചെയ്‌ത വോട്ട് വിവിപാറ്റില്‍ ബിജെപിയ്‌ക്ക് പോയതായി പരാതി. പരാതി ഉന്നയിച്ചത് ആന്‍റോ ആന്‍റണി. പത്തനംതിട്ട കുമ്പഴ എസ്‌എന്‍വി സ്‌കൂളിലെ ബൂത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രതിഷേധം.
15:00 April 26
ചിഹ്നം പതിച്ച ബാഡ്‌ജുമായി ബൂത്തിനകത്ത് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍: അടൂര്‍ പ്രകാശ് പരാതി നല്‍കി
- ആറ്റിങ്ങലില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ചിഹ്നം പതിച്ച ബാഡ്‌ജുമായി ബൂത്തിനകത്ത് നില്‍ക്കുന്നതായി പരാതി. പണം വിതരണം ചെയ്യുന്നതായും പരാതിയില്‍. തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി നല്‍കി അടൂര്‍ പ്രകാശ്.
14:51 April 26
വോട്ട് മാറിയെന്ന് വ്യാജ പരാതി; 62കാരനെതിരെ കേസ്
- കോഴിക്കോട് എടക്കാട് യൂണിയന്‍ സ്‌കൂളില്‍ വ്യാജ പരാതിയെ തുടര്‍ന്ന് കേസെടുത്തു. 62കാരനായ വെള്ളരിത്താഴം സ്വദേശിക്കെതിരെയാണ് കേസ്. വോട്ട് ചെയ്‌ത ശേഷം വോട്ട് മറ്റൊരു ചിഹ്നത്തിലേക്ക് പോയെന്നായിരുന്നു പരാതി. ടെസ്റ്റ് വോട്ടില്‍ പരാതി വ്യാജമെന്ന് കണ്ടെത്തിയതോടെ കേസെടുത്തു.
14:38 April 26
വോട്ടര്‍ കുഴഞ്ഞുവീണു മരിച്ചു
- വോട്ട് രേഖപ്പെടുത്തി മടങ്ങിയ വോട്ടര്‍ കുഴഞ്ഞുവീണു മരിച്ചു. പാലക്കാട് തേങ്കുറിശ്ശിയിലാണ് സംഭവം. വടക്കേത്തറ സ്വദേശി സബരി ആണ് മരിച്ചത്. 35 വയസായിരുന്നു.
14:22 April 26
സംസ്ഥാനത്ത് 44.86 ശതമാനം പോളിങ്
- സംസ്ഥാനത്ത് ഉച്ചയ്‌ക്ക് 2.5 വരെ രേഖപ്പെടുത്തിയത് 44.86 ശതമാനം പോളിങ്.
13:51 April 26
പോളിങ് സമാധാനപരം : സഞ്ജയ് കൗൾ
- പോളിങ് സമാധാനപരമെന്നും കാര്യമായ പ്രശ്‌നങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സഞ്ജയ് കൗൾ. കള്ളവോട്ട് ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ആറുമണിക്ക് മുമ്പ് പോളിങ് സ്റ്റേഷനുകളിൽ എത്തുന്ന എല്ലാവർക്കും വോട്ട് ചെയ്യാൻ അവസരം ഒരുക്കും. 7 മണിയോ എട്ടുമണിയോ ആയാലും വോട്ട് ചെയ്യാമെന്നും സഞ്ജയ് കൗള്‍.
13:35 April 26
സംസ്ഥാനത്ത് 40.6 ശതമാനം വോട്ടിങ്
ഉച്ചയോടെ പകുതിയോളം പേരും ബൂത്തിലെത്തി. സംസ്ഥാനത്ത് വോട്ടിങ് ശതമാനം 40.6.
13:31 April 26
കണ്ണൂരില്‍ കള്ളവോട്ട്
- പരിയാരം തലോറ എല്‍പി സ്‌കൂളിലെ ബൂത്തില്‍ കള്ളവോട്ട് പരാതി. കന്നി വോട്ടറുടെ വോട്ട് മറ്റൊരാള്‍ ചെയ്തെന്നാണ് പരാതി. ടെന്‍ഡേര്‍ഡ് വോട്ട് രേഖപ്പെടുത്താൻ പ്രിസൈഡിങ്ങ് ഓഫിസർ അനുമതി നൽകി
13:24 April 26
38 കടന്ന് കേരളത്തില്‍ പോളിങ് ശതമാനം, പോളിങ് കൂടുതല്‍ ആറ്റിങ്ങലില്‍
- കേരളത്തില്‍ 38.01 പോളിങ് ശതമാനം.
13:12 April 26
പയ്യന്നൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് തര്‍ക്കം; ബൂത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതിഷേധിക്കുന്നു
- പയ്യന്നൂർ കാറമ്മേൽ എഎൽപി സ്‌കൂളിലെ പോളിങ് സ്റ്റേഷനിൽ എൽഡിഎഫ് - യുഡിഎഫ് തർക്കം. 78-ാം നമ്പർ ബൂത്ത് സിപിഎം പ്രവർത്തകർ പിടിച്ചെടുത്തെന്ന് യുഡിഎഫ്. യുഡിഎഫ് ബൂത്ത് ഏജന്‍റിനെ മർദിച്ചെന്നും ആരോപണം. യുഡിഎഫ് ബൂത്ത് ഏജന്‍റ് രഞ്ജിത്ത് ആശുപത്രിയിൽ ചികിത്സ തേടി. യുഡിഎഫ് സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താൻ ബൂത്തിലെത്തി പ്രതിഷേധിക്കുന്നു. കാറമ്മേൽ സ്‌കൂളിലെ ബൂത്തില്‍ (ബൂത്ത് നമ്പർ 78) കള്ളവോട്ട് എന്നും ആരോപണം. അഞ്ചോളം പേർ കള്ളവോട്ടുകൾ ചെയ്യാൻ ശ്രമിച്ചതായി യുഡിഎഫ്.
13:07 April 26
തൃശൂരില്‍ ബിജെപി പ്രതിഷേധം
- തൃശൂര്‍ പൂങ്കുന്നം ഹരിശ്രീ സ്‌കൂളില്‍ ബിജെപി പ്രതിഷേധം. വോട്ടര്‍ പട്ടികയില്‍ പേരുള്ള വോട്ടര്‍മാരെ വോട്ട് ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യം. 30-ാം നമ്പര്‍ ബൂത്തില്‍ നേരത്തെ വോട്ടിനെ ചൊല്ലി തര്‍ക്കം ഉണ്ടായിരുന്നു. നാല് വോട്ടുകള്‍ കോണ്‍ഗ്രസും സിപിഎമ്മും എതിര്‍ത്തു.
12:53 April 26
വോട്ടിങ് നിര്‍ത്തിവച്ചു
- കണ്ണൂര്‍ മാട്ടൂല്‍ എല്‍എഫ് യുപി സ്‌കൂളിലെ ബൂത്തില്‍ വോട്ടിങ് നിര്‍ത്തിവച്ചു. വിവിപാറ്റ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്നാണ് നടപടി.
12:23 April 26
33 കടന്ന് സംസ്ഥാനത്തെ പോളിങ് ശതമാനം
സംസ്ഥാനത്ത് പോളിങ് 33 ശതമാനം കടന്നു
12:19 April 26
വോട്ടിനെ ചൊല്ലി തര്‍ക്കം
- തൃശൂര്‍ പൂങ്കുന്നം ഹരിശ്രീ സ്‌കൂളിലെ 30-ാം നമ്പര്‍ ബൂത്തില്‍ വോട്ടിനെ ചൊല്ലി തര്‍ക്കം. നാല് വോട്ടുകള്‍ കോണ്‍ഗ്രസും സിപിഎമ്മും എതിര്‍ത്തു. കലക്‌ടര്‍ എത്തി പരിശോധിച്ച ശേഷം വോട്ട് ചെയ്യാന്‍ അനുവദിച്ചു.
12:12 April 26
മാവേലിക്കരയില്‍ കള്ളവോട്ട് പരാതി
- മാവേലിക്കരയില്‍ ചുനക്കര പഞ്ചായത്തിലെ ബൂത്തുകളില്‍ കള്ളവോട്ട് പരാതി.
11:54 April 26
മദ്യപിച്ച് ബൂത്തിലെത്തി; പ്രിസൈഡിങ് ഓഫിസറെ മാറ്റി
- ആലപ്പുഴ ചാരമംഗലം സ്‌കൂളില്‍ പ്രിസൈഡിങ് ഓഫിസര്‍ മദ്യപിച്ചെത്തി. നാട്ടുകാര്‍ ഇടപെട്ട് ഓഫിസറെ മാറ്റി.
11:37 April 26
തിരൂരങ്ങാടിയില്‍ കള്ളവോട്ട് പരാതി
- തിരൂരങ്ങാടിയില്‍ 51-ാം നമ്പര്‍ ബൂത്തില്‍ ഒരാളുടെ വോട്ട് മറ്റൊരാള്‍ ചെയ്‌തതായി പരാതി. മുസ്‌തഫ എന്ന വോട്ടറുടെ വോട്ടാണ് മറ്റൊരാള്‍ ചെയ്‌തത്.
11:30 April 26
പോളിങ് ശതമാനം 26.26
ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 - പോളിങ് ശതമാനം
- 11.15 AM : സംസ്ഥാനം - 26.26 ശതമാനം
- മണ്ഡലം തിരിച്ച്:
1. തിരുവനന്തപുരം-25.66
2. ആറ്റിങ്ങല്‍-27.81
3. കൊല്ലം-25.94
4. പത്തനംതിട്ട-26.67
5. മാവേലിക്കര-26.76
6. ആലപ്പുഴ-27.64
7. കോട്ടയം-26.41
8. ഇടുക്കി-26.12
9. എറണാകുളം-25.92
10. ചാലക്കുടി-27.34
11. തൃശൂര്‍-26.41
12. പാലക്കാട്-27.60
13. ആലത്തൂര്‍-26.19
14. പൊന്നാനി-23.22
15. മലപ്പുറം-24.78
16. കോഴിക്കോട്-25.62
17. വയനാട്-26.81
18. വടകര-25.08
19. കണ്ണൂര്‍-27.26
20. കാസര്‍കോട്-26.33
11:16 April 26
നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് 24 ശതമാനം പോളിങ്
ലോക്‌സഭ തെരഞ്ഞെടുപ്പ് 2024-പോളിങ് ശതമാനം (11.05 AM)
- സംസ്ഥാനം-24.00
- മണ്ഡലം തിരിച്ച്:
1. തിരുവനന്തപുരം-23.75
2. ആറ്റിങ്ങല്‍-26.03
3. കൊല്ലം-23.82
4. പത്തനംതിട്ട-24.39
5. മാവേലിക്കര-24.56
6. ആലപ്പുഴ-25.28
7. കോട്ടയം-24.25
8. ഇടുക്കി-24.13
9. എറണാകുളം-23.90
10. ചാലക്കുടി-24.93
11. തൃശൂര്‍-24.12
12. പാലക്കാട്-25.20
13. ആലത്തൂര്‍-23.75
14. പൊന്നാനി-20.97
15. മലപ്പുറം-22.44
16. കോഴിക്കോട്-23.13
17. വയനാട്-24.64
18. വടകര-22.66
19. കണ്ണൂര്‍-24.68
20. കാസര്‍കോട്-23.74
11:06 April 26
ബൂത്ത് ഏജന്‍റ് കുഴഞ്ഞുവീണ് മരിച്ചു
- കോഴിക്കോട് ബൂത്ത് ഏജന്‍റ് കുഴഞ്ഞുവീണ് മരിച്ചു. കുറ്റിച്ചിറ സ്വദേശി അനീസ് അഹമ്മദാണ് മരിച്ചത്. കോഴിക്കോട് ടൗണ്‍ ബൂത്ത് നമ്പര്‍ 16ലെ എല്‍ഡിഎഫ് ബൂത്ത് ഏജന്‍റാണ് അനീസ്.
11:05 April 26
ആലപ്പുഴയില്‍ വോട്ടര്‍ കുഴഞ്ഞുവീണ് മരിച്ചു
- ആലപ്പുഴ കക്കാഴം സ്‌കൂളില്‍ വോട്ട് ചെയ്‌ത് ഇറങ്ങിയ വോട്ടര്‍ കുഴഞ്ഞുവീണ് മരിച്ചു. മരിച്ചത് തെക്കുമുറി വീട്ടില്‍ സോമരാജന്‍.
11:00 April 26
വോട്ട് രേഖപ്പെടുത്തി എൽഡിഎഫ് സ്ഥാനാർഥി പ്രൊഫ സി രവീന്ദ്രനാഥ്
- ചാലക്കുടിയിലെ എൽഡിഎഫ് സ്ഥാനാർഥി പ്രൊഫ സി രവീന്ദ്രനാഥും കുടുംബവും തൃശൂർ കേരള വർമ കോളജിൽ വോട്ട് രേഖപ്പെടുത്തി.
10:56 April 26
19 കടന്ന് സംസ്ഥാനത്തെ പോളിങ് ശതമാനം
- കേരളം - 19.06% (10.35 AM)
- മണ്ഡലങ്ങൾ
തിരുവനന്തപുരം-18.68%
ആറ്റിങ്ങൽ-20.55%
കൊല്ലം-18.80%
പത്തനംതിട്ട-19.42%
മാവേലിക്കര-19.63%
ആലപ്പുഴ-20.07%
കോട്ടയം-19.17%
ഇടുക്കി-18.72%
എറണാകുളം-18.93%
ചാലക്കുടി-19.79%
തൃശൂർ-19.31%
പാലക്കാട്-20.05%
ആലത്തൂർ-18.96%
പൊന്നാനി-16.68%
മലപ്പുറം-17.90%
കോഴിക്കോട്-18.55%
വയനാട്-19.71%
വടകര-18.00%
കണ്ണൂർ-19.71%
കാസർകോട്-18.79%
10:52 April 26
ഇടതുപക്ഷം വിജയിക്കും: വോട്ട് രേഖപ്പെടുത്തി ജോയ്‌സ് ജോർജ്
- ഇടുക്കിയിലെ എൽഡിഎഫ് സ്ഥാനാർഥി അഡ്വ ജോയ്‌സ് ജോർജ് വാഴത്തോപ്പ് പഞ്ചായത്തിലെ മുളകുവള്ളി അങ്കണവാടി 88-ാം നമ്പർ ബൂത്തിൽ വോട്ടു രേഖപ്പെടുത്തി. ഭാര്യ അനൂപ ജോസുമൊത്താണ് ജോയ്‌സ് ജോർജ് വോട്ടു രേഖപ്പെടുത്താനെത്തിയത്. ഇടുക്കിയിലെ പ്രശ്‌നങ്ങൾ മനസിലാക്കിക്കൊണ്ടുതന്നെ ജനങ്ങൾ വോട്ട് ചെയ്യുമെന്നും ഇടതുപക്ഷം വൻ വിജയം നേടുമെന്നും ജോയ്‌സ് ജോർജ് പറഞ്ഞു.
10:50 April 26
ഒരേ നമ്പറില്‍ രണ്ട് വോട്ടര്‍ ഐഡി; മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയ്‌ക്ക് വോട്ട് ചെയ്യാനായില്ല
- മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാമിന് വോട്ട് ചെയ്യാനായില്ല. അദ്ദേഹത്തിന്‍റെ വോട്ടർ ഐഡി കാർഡിന്‍റെ അതേ നമ്പറിൽ മറ്റൊരു വോട്ടർ ഐഡി കാർഡ് കൂടി ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വോട്ട് ചെയ്യാൻ കഴിയാത്തതെന്ന് കെ എം എബ്രഹാം ഇടിവി ഭാരതിനോട് പറഞ്ഞു. സംഭവത്തിൽ വരണാധികാരി കൂടിയായ ജില്ല കലക്‌ടർക്ക് പരാതി നൽകിയതായും അദ്ദേഹം അറിയിച്ചു.
10:48 April 26
നാലര ലക്ഷം വോട്ട് ലഭിക്കും: അനില്‍ ആന്‍റണി
- പത്തനംതിട്ട എൻ ഡി എ സ്ഥാനാർഥി അനിൽ ആന്‍റണി ജഗതി ഗവ. ഹൈസ്‌കൂളിൽ ബൂത്ത് നമ്പർ 90ൽ വോട്ട് രേഖപ്പെടുത്തി. 7.45 ഓടെയാണ് അനിൽ ആന്‍റണി പ്രവർത്തകർക്കൊപ്പം വോട്ട് രേഖപ്പെടുത്താനായി എത്തിയത്. നാലര ലക്ഷം വോട്ടുകൾ തനിക്ക് ലഭിക്കുമെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം അനില്‍ ആന്‍റണി മാധ്യമങ്ങളോട് പറഞ്ഞു.
10:44 April 26
കന്നിവോട്ട് മൂക്ക് കൊണ്ട് രേഖപ്പെടുത്തി അസിം വെളിമണ്ണ
- തൻ്റെ കന്നിവോട്ട് മൂക്ക് കൊണ്ട് രേഖപ്പെടുത്തി അസിം വെളിമണ്ണ. കാലിലെ തള്ള വിരലിൽ മഷിയും പുരട്ടി. വെളിമണ്ണ ഗവൺമെന്‍റ് യുപി സ്‌കൂളിലെ 43-ാം ബൂത്തിലാണ് അസിം വോട്ട് ചെയ്‌തത്. 90% ശാരീരിക വൈകല്യമുള്ള അസിം കൈകളില്ലാത്ത, ഒരു കാലിന് വൈകല്യമുള്ള, താടിയെല്ല് വളഞ്ഞ, പല്ലുകൾ, വായ, കേൾവി എന്നിവയ്ക്ക് പ്രശ്‌നങ്ങളുള്ള കുട്ടിയായിരുന്നു. 18 തികഞ്ഞതോടെ വോട്ടും രേഖപ്പെടുത്തി.
10:38 April 26
20ല്‍ 20ഉം ജയിക്കും: വിജയ പ്രതീക്ഷ പങ്കുവച്ച് വിഡി സതീശന്‍
- കേരളത്തിൽ ഇരുപതിൽ ഇരുപതും ജയിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഈ തെരെഞെടുപ്പ് കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കെതിരായ വിലയിരുത്തലാകും. വർഗ്ഗീയ ഫാസിസ്റ്റ് സർക്കാറിനെ താഴെയിറക്കാനുള്ള നിശബ്‌ദമായ തരംഗമാണ് ദേശീയ തലത്തിലുള്ളതെന്നും പ്രതിപക്ഷ നേതാവ്.
10:37 April 26
ഇ പി ജയരാജനുമായി ചര്‍ച്ച നടത്തി: കെ സുരേന്ദ്രന്‍
- ഇ പി ജയരാജനുമായി പല ഘട്ടങ്ങളിൽ ചർച്ച നടത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ജൂൺ നാലിന് ശേഷം എൽഡിഎഫിലെയും യുഡിഎഫിലെയും പ്രധാനപ്പെട്ട പല നേതാക്കളും ബിജെപിയിലേക്ക് വരുമെന്നും സുരേന്ദ്രൻ. ഇരു മുന്നണികളിലും അസംതൃപ്‌തരുടെ എണ്ണം വർധിച്ച് വരികയാണെന്നും സുരേന്ദ്രൻ.
10:34 April 26
വോട്ടുചെയ്യാനെത്തിയ സ്‌ത്രീയ്‌ക്ക് നേരെ തെരുവുനായ ആക്രമണം
- പത്തനംതിട്ട അടൂർ മണക്കാലയിൽ വോട്ടുചെയ്യാൻ എത്തിയ സ്ത്രീയെ തെരുവുനായ കടിച്ചു. കടിച്ചത് മണക്കാല പോളിടെക്‌നിക്കിനിൽ വോട്ട് ചെയ്യാനെത്തിയ സ്ത്രീയെ. ഇവരെ അടൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
10:33 April 26
അടൂരില്‍ കള്ളവോട്ട് പരാതി, വോട്ട് മറ്റൊരാള്‍ ചെയ്‌തു
- പത്തനംതിട്ട അടൂരിൽ കള്ളവോട്ട് നടന്നതായി പരാതി. തെങ്ങമം ബിന്ദു എസ് എന്ന ആളുടെ വോട്ട് മറ്റൊരാള്‍ ചെയ്തെന്നാണ് പരാതി.
10:30 April 26
'രാജ്യത്തിന്‍റെ ഐശ്വര്യത്തിനായി വോട്ട്': കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ് കാതോലിക്ക ബാവ
- കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ് കാതോലിക്ക ബാവ ഗവ. മോഡൽ ഗേൾസ് ഹയർസെക്കന്‍ഡറി പട്ടം, ബൂത്ത് നമ്പർ 135ൽ വോട്ട് രേഖപ്പെടുത്തി. രാജ്യത്തിന്‍റെ ഐശ്വര്യത്തിന് വേണ്ടി വോട്ട് രേഖപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.
10:28 April 26
കണ്ണൂർ പാർലമെന്‍റ് മണ്ഡലം എൻഡിഎ സ്ഥാനാർഥി സി രഘുനാഥ് വോട്ട് ചെയ്‌തു
- കണ്ണൂർ പാർലമെന്‍റ് മണ്ഡലം എൻഡിഎ സ്ഥാനാർഥി സി രഘുനാഥ് കണ്ണൂർ സെന്‍റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്‌കൂളിലെ 119-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്‌തു. കുടുംബാംഗങ്ങളോടൊപ്പം ആണ് അദ്ദേഹം വോട്ട് ചെയ്യാൻ എത്തിയത്.
10:22 April 26
സംസ്ഥാനത്ത് 16 ശതമാനം പോളിങ്
ലോക്‌സഭ തെരഞ്ഞെടുപ്പ് 2024-പോളിങ് ശതമാനം
10.05 AM
- സംസ്ഥാനം-16
- മണ്ഡലം തിരിച്ച്:
1. തിരുവനന്തപുരം-16.00
2. ആറ്റിങ്ങല്‍-17.49
3. കൊല്ലം-15.97
4. പത്തനംതിട്ട-16.43
5. മാവേലിക്കര-16.42
6. ആലപ്പുഴ-16.81
7. കോട്ടയം-16.48
8. ഇടുക്കി-15.83
9. എറണാകുളം-16.25
10. ചാലക്കുടി-16.72
11. തൃശൂര്‍-16.15
12. പാലക്കാട്-16.62
13. ആലത്തൂര്‍-15.93
14. പൊന്നാനി-13.84
15. മലപ്പുറം-14.98
16. കോഴിക്കോട്-15.45
17. വയനാട്-16.50
18. വടകര-14.72
19. കണ്ണൂര്‍-16.29
20. കാസര്‍കോട്-15.42
10:19 April 26
18 സീറ്റിൽ എൽഡിഎഫ്, 2 സീറ്റിൽ ബിജെപി എന്നതാണ് ധാരണ: കെ മുരളീധരന്‍
ലോക്‌സഭ തെരഞ്ഞെടുപ്പിൽ 20 സീറ്റുകളിലും യുഡിഎഫ് വിജയം നേടുമെന്ന് തൃശൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ. ഇ പി ജയരാജനുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയർന്നിട്ടുള്ള എല്ലാ വിവാദങ്ങളും സിപിഎം - ബിജെപി അന്തർധാരയുടെ ഭാഗമാണ്. ഇക്കാര്യം താനാണ് ആദ്യമായി ഉയർത്തിക്കൊണ്ട് വന്നത്. 18 സീറ്റിൽ എൽഡിഎഫിനെയും 2 സീറ്റിൽ ബിജെപിയേയും ജയിപ്പിക്കാനാണ് ധാരണയെന്നും തിരുവനന്തപുരം ജവഹർ നഗർ സ്‌കൂളിൽ ബൂത്ത് നമ്പർ 86-ൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മുരളീധരൻ പറഞ്ഞു.
10:16 April 26
വോട്ട് രേഖപ്പെടുത്തി സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്
സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ എന്നിവർ കാക്കനാട് തെങ്ങോട് ഗവ. സ്‌കൂളിൽ രാവിലെ വോട്ട് രേഖപ്പെടുത്തി
10:14 April 26
കല്യാശ്ശേരിയിലെ ബൂത്തില്‍ ഇവിഎം തകരാര്‍, വോട്ടിങ് തടസപ്പെട്ടു
കല്യാശ്ശേരി നിയോജകമണ്ഡലത്തിൽ പോളിങ് ബൂത്ത് 28 ൽ പോളിങ് തടസപ്പെട്ടു. ഇലക്ട്രോണിക് വോട്ടിങ് മെഷീൻ സാങ്കേതിക തകരാറിനെ തുടർന്നാണ് പോളിങ് തടസപ്പെട്ടത്.
10:09 April 26
'വിജയിക്കും, നൂറ്റിയൊന്ന് ശതമാനം ഉറപ്പ്': എഎം ആരിഫ്
- നൂറ്റൊന്ന് ശതമാനം വിജയം ഉറപ്പാണെന്ന് ആലപ്പുഴ പാർലമെന്‍റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എഎം ആരിഫ്. കഴിഞ്ഞ തവണത്തേക്കാൾ നല്ല ഭൂരിപക്ഷമുണ്ടാകുമെന്നും അദ്ദേഹം. കുതിരപ്പന്തി ടികെഎംഎം സ്ക്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു പ്രതികരണം.
09:53 April 26
ഇടുക്കിയില്‍ കള്ളവോട്ട് ചെയ്‌തതായി പരാതി
- ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്ന് കള്ളവോട്ട് പരാതി. ഇടുക്കിയില്‍ ഒരാളുടെ വോട്ട് മറ്റൊരാള്‍ ചെയ്‌തെന്ന് പരാതി. പത്തനംതിട്ടയില്‍ എന്‍ഡിഎയുടെ ചിഹ്നം വലിപ്പത്തിലും യുഡിഎഫിന്‍റെ ചിഹ്നം ചെറുതാക്കിയും വോട്ടിങ് മെഷീനില്‍ ഉള്‍പ്പെടുത്തിയെന്ന് ആന്‍റോ ആന്‍റണി എംപി.
09:43 April 26
പാലക്കാട് പോളിങ് ബൂത്തില്‍ പോളിങ് വൈകുന്നു, പരാതിയുമായി വോട്ടര്‍മാര്‍
- പാലക്കാട് ബൂത്തില്‍ പരാതി. പോളിങ് വൈകുന്നതിലാണ് വോട്ടര്‍മാര്‍ പരാതി ഉന്നയിക്കുന്നത്. കുടിവെള്ളം അടക്കമുള്ള അടിസ്ഥാന സൗകര്യം ഒരുക്കിയില്ലെന്നും വോട്ടര്‍മാര്‍
09:34 April 26
വോട്ടര്‍ കുഴഞ്ഞുവീണ് മരിച്ചു
- വോട്ട് ചെയ്‌ത് ഇറങ്ങിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു. ഒറ്റപ്പാലം വാണി വിലാസിനി സ്വദേശി ചന്ദ്രന്‍ ആണ് മരിച്ചത്.
09:21 April 26
12 ശതമാനം കടന്ന് സംസ്ഥാനത്തെ പോളിങ്
9.20 AM
- സംസ്ഥാനം-12.26
- മണ്ഡലം തിരിച്ച്:
1. തിരുവനന്തപുരം-12.04
2. ആറ്റിങ്ങല്‍-13.29
3. കൊല്ലം-12.20
4. പത്തനംതിട്ട-12.75
5. മാവേലിക്കര-12.76
6. ആലപ്പുഴ-13.15
7. കോട്ടയം-12.52
8. ഇടുക്കി-12.02
9. എറണാകുളം-12.30
10. ചാലക്കുടി-12.78
11. തൃശൂര്‍-12.39
12. പാലക്കാട്-12.77
13. ആലത്തൂര്‍-12.33
14. പൊന്നാനി-10.65
15. മലപ്പുറം-11.40
16. കോഴിക്കോട്- 7.94
17. വയനാട്-8.78
18. വടകര-8.00
19. കണ്ണൂര്‍-9.00
20. കാസര്‍കോട്-8.02
09:07 April 26
ലോക്‌സഭ തെരഞ്ഞെടുപ്പ് 2024-പോളിങ് ശതമാനം
09.04 AM
- സംസ്ഥാനം-8.52
- മണ്ഡലം തിരിച്ച്:
1. തിരുവനന്തപുരം-8.54
2. ആറ്റിങ്ങല്‍-9.52
3. കൊല്ലം-8.48
4. പത്തനംതിട്ട-8.84
5. മാവേലിക്കര-8.88
6. ആലപ്പുഴ-9.02
7. കോട്ടയം-9.37
8. ഇടുക്കി-8.93
9. എറണാകുളം-8.99
10. ചാലക്കുടി-8.93
11. തൃശൂര്‍-8.43
12. പാലക്കാട്-8.59
13. ആലത്തൂര്‍-8.45
14. പൊന്നാനി-7.24
15. മലപ്പുറം-7.86
16. കോഴിക്കോട് -7.94
17. വയനാട്-8.78
18. വടകര-7.47
19. കണ്ണൂര്‍-8.44
20. കാസര്‍കോട്-8.02
08:38 April 26
ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 - പോളിംഗ് ശതമാനം
8.20 AM : സംസ്ഥാനം - 5.62
1. തിരുവനന്തപുരം-5.59
2. ആറ്റിങ്ങല്‍ -6.24
3. കൊല്ലം -5.59
4. പത്തനംതിട്ട-5.98
5. മാവേലിക്കര -5.92
6. ആലപ്പുഴ -5.96
7. കോട്ടയം -6.01
8. ഇടുക്കി -5.75
9. എറണാകുളം-5.71
10. ചാലക്കുടി -5.97
11. തൃശൂര്‍-5.64
12. പാലക്കാട് -5.96
13. ആലത്തൂര്‍ -5.59
14. പൊന്നാനി -4.77
15. മലപ്പുറം -5.15
16. കോഴിക്കോട് -5.28
17. വയനാട്- 5.73
18. വടകര -4.88
19. കണ്ണൂര്‍ -5.74
20. കാസര്‍കോട്-5.24
08:36 April 26
വോട്ടുരേഖപ്പെടുത്തി മുഖ്യമന്ത്രി, ഇപിക്കെതിരായ ആരോപണത്തില്‍ കഴമ്പില്ലെന്ന് പ്രതികരണം
വോട്ടുരേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. സമ്മതിദാനാവകാശം വിനിയോഗിച്ചത് ധര്‍മ്മടം ആര്‍സി അമല ബിയുപി സ്‌കൂളില്‍. ഇപിക്കെതിരായ ആരോപണത്തില്‍ കഴമ്പില്ലെന്ന് മുഖ്യമന്ത്രി.
08:24 April 26
പോളിങ് ശതമാനം 5.62%
- ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യ മണിക്കൂറിൽ 8:20 വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 5.62 ശതമാനം പോളിങ്
08:16 April 26
ഇതുവരെ പോളിങ് ശതമാനം 3.78
ലോക്‌സഭാ തെരഞ്ഞെടുപ്പ് 2024 - പോളിംഗ് ശതമാനം
8.05 AM : സംസ്ഥാനം-3.78
1. തിരുവനന്തപുരം-2.97
2. ആറ്റിങ്ങല്‍ -2.18
3. കൊല്ലം -1.69
4. പത്തനംതിട്ട-3.05
5. മാവേലിക്കര -2.77
6. ആലപ്പുഴ -1.70
7. കോട്ടയം -3.25
8. ഇടുക്കി -2.22
9. എറണാകുളം-2.11
10. ചാലക്കുടി -1.85
11. തൃശൂര്‍-2.60
12. പാലക്കാട് -2.72
13. ആലത്തൂര്‍ -1.66
14. പൊന്നാനി -2.03
15. മലപ്പുറം -2.35
16. കോഴിക്കോട് -2.32
17. വയനാട്- 2.83
18. വടകര -2.08
19. കണ്ണൂര്‍ -1.45
20. കാസര്‍കോട് -1.32
07:54 April 26
യന്ത്രത്തകരാര്‍ തിരിച്ചടി, പലയിടത്തും പോളിങ് തടസപ്പെടുന്നു
- തിരുവനന്തപുരം മണ്ഡലത്തിലെ നെയ്യാറ്റിന്‍കരയില്‍ അഞ്ചിടത്ത് യന്ത്രത്തകരാര്‍. ആറ്റിങ്ങലില്‍ രണ്ട് ബൂത്തുകളിലും സമാന അനുഭവം. പത്തനംതിട്ടയില്‍ നാലിടത്ത് വോട്ടിങ് മെഷീന്‍ തകരാരില്‍. പലയിടത്തും പോളിങ് തടസപ്പെട്ടു.
07:41 April 26
കാസര്‍കോട് എൽഡിഎഫ് സ്ഥാനാർഥി എം വി ബാലകൃഷ്‌ണൻ മാസ്റ്ററുടെ ബൂത്തില്‍ പോളിങ് തുടങ്ങിയില്ല
- കാസർകോട് തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലെ മുഴക്കോം ഗവ. യുപി സ്‌കൂളിലെ പോളിങ് ബൂത്ത് 35 ൽ പോളിങ് തുടങ്ങിയില്ല. സാങ്കേതിക പ്രശ്‌നങ്ങൾ കാരണം വോട്ടെടുപ്പ് വൈകുന്നു. എൽഡിഎഫ് സ്ഥാനാർഥി എം വി ബാലകൃഷ്‌ണൻ മാസ്റ്റർ വോട്ട് ചെയ്യേണ്ട പോളിങ് ബൂത്ത് ആണ് ഇത്
07:37 April 26
വോട്ട് ചെയ്യാനെത്തി എം കെ രാഘവന്‍, യന്ത്രം തകരാറില്‍
- എം കെ രാഘവൻ വോട്ട് ചെയ്യാനെത്തി. മാതൃ ബന്ധു സ്‌കൂളിലെ 84-ാം നമ്പർ ബൂത്തില്‍ മെഷീൻ തകരാറിൽ.
07:36 April 26
കൊച്ചിയില്‍ ശക്തമായ സുരക്ഷ, കേന്ദ്ര സേന ഉള്‍പ്പെടെ 5000ത്തോളം പൊലീസുകാര്‍
- കൊച്ചിയിൽ അതിശക്തമായ സുരക്ഷ സംവിധാനമാണ് ഒരുക്കിയിട്ടുള്ളതെന്ന് സിറ്റി പൊലീസ് കമ്മിഷണർ എസ് ശ്യാം സുന്ദർ. കൊച്ചിയിൽ പ്രശ്‌ന ബാധിത ബൂത്തുകളില്ല. കേന്ദ്ര സേന ഉൾപ്പടെ അയ്യായിരത്തോളം പൊലീസുകാരെ സുരക്ഷ ചുമതലയ്ക്കായി നിയോഗിച്ചിട്ടുണ്ടെന്നും കമ്മിഷണർ വ്യക്തമാക്കി.
07:32 April 26
കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ഫ്രാൻസിസ് ജോർജ് വോട്ട് ചെയ്‌തു
- കോട്ടയം ലോക്‌സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ് മൂവാറ്റുപുഴ ടൗൺ യുപി സ്‌കൂളിൽ (ബൂത്ത് നമ്പർ- 46 ) വോട്ട് രേഖപ്പെടുത്തി. തികഞ്ഞ വിജയ പ്രതീക്ഷ ഉണ്ടെന്നും കോട്ടയത്ത് യുഡിഎഫിന് വൻ ഭൂരിപക്ഷം ഉണ്ടാകുമെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.
07:30 April 26
ഭൂരിപക്ഷം ഒരുലക്ഷം കടക്കും; പ്രതികരിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍
- യുഡിഎഫ് സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താൻ വോട്ട് ചെയ്‌തു. ആദ്യമായി തനിക്ക് തന്നെ വോട്ട് ചെയ്തെന്നും ഭാര്യയ്ക്കും അതിനുള്ള ഭാഗ്യം ലഭിച്ചുവെന്നും ഉണ്ണിത്താൻ. കൂടുതൽ വോട്ടർമാർ പോളിങ് ബൂത്തുകളിൽ എത്തും, ഇത്തവണ ഭൂരിപക്ഷം ഒരു ലക്ഷം കടക്കുമെന്നും പ്രതികരണം.
07:21 April 26
വോട്ട് രേഖപ്പെടുത്തി എം വി ജയരാജന്‍
- കണ്ണൂർ പാർലമെന്‍റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം വി ജയരാജൻ പെരളശ്ശേരി ഹയർ സെക്കൻഡറി സ്‌കൂൾ 78 -ാം ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. തികഞ്ഞ വിജയപ്രതിക്ഷയിൽ ആണെന്നും കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ലെന്നും എം വി ജയരാജൻ പറഞ്ഞു.
07:18 April 26
ബൂത്തുകളില്‍ യന്ത്രത്തകരാര്‍, പോളിങ് വൈകുന്നു
- വടകര 51 A ബൂത്തിൽ യന്ത്രത്തകരാർ. വോട്ടെടുപ്പ് വൈകുന്നു. മാതൃ ബന്ധു സ്‌കൂളിൽ 84 നമ്പർ ബൂത്തിൽ വോട്ടിങ് യന്ത്രത്തിന് തകരാറ്, വോട്ടെടുപ്പ് തടസപ്പെട്ടു. താമരശ്ശേരി കട്ടിപ്പാറ ഹോളി ഫാമിലി സ്‌കൂളിലെ ബൂത്ത് നമ്പർ 1 ൽ വോട്ടിങ് മെഷീൻ തകരാർ, പുതിയ മെഷീൻ എത്തിക്കും. ബേപ്പൂർ മേഖല അരക്കിണർ - ബൂത്ത് നമ്പർ 10 യന്ത്രതകരാർ പരിഹരിക്കാൻ ആളെത്തിയില്ല, പോളിങ് മുടങ്ങി. കോഴിക്കോട് കോട്ടൂര്‍ മൂലാട് ഹിന്ദു എല്‍പി സ്‌കൂളിലും വോട്ടെടുപ്പ് വൈകുന്നു. കോട്ടയം ഐമനം 116 നമ്പര്‍ ബൂത്തില്‍ പോളിങ് വൈകുന്നു. വയനാട് കോട്ടത്തറ ചീരകത്ത് 23-ാം നമ്പര്‍ ബൂത്തില്‍ തകരാര്‍. വയനാട്ടില്‍ രണ്ടിടത്ത് പോളിങ് തടസപ്പെട്ടു.
07:15 April 26
എറണാകുളത്ത് ചരിത്ര വിജയം; പ്രതീക്ഷ പങ്കുവച്ച് ഹൈബി ഈഡന്‍
- എറണാകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡൻ മാമംഗലം എസ്‌എൻഡിപി ഹാളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. ചരിത്രവിജയം നേടുമെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം പ്രതികരിച്ചു.
07:09 April 26
സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു, പോളിങ് ബൂത്തുകളില്‍ നീണ്ട നിര
- കേരളത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് ആരംഭിച്ചു. 20 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പലയിടങ്ങളിലും പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര.
06:06 April 26
കേരളം പോളിങ് ബൂത്തിലേക്ക്, വോട്ടെടുപ്പ് രാവിലെ 7 മണി മുതല്‍
കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്. 7 മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് 6 മണിയ്‌ക്ക് അവസാനിക്കും. ബൂത്തുകളില്‍ രാവിലെ 5.30ന് തന്നെ മോക് പോളിങ് ആരംഭിച്ചു. 20 ലോക്‌സഭ മണ്ഡലങ്ങളുള്ള കേരളത്തില്‍ 194 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 2,77,49,159 വോട്ടര്‍മാരാണ് ഇക്കുറി സമ്മതിദാനാവകാശം രേഖപ്പെടുത്തുക. ഇവരില്‍ 1,43,33,499 പേര്‍ സ്‌ത്രീ വോട്ടര്‍മാരും 1,34,15,660 പേര്‍ പുരുഷ വോട്ടര്‍മാരുമാണ്. ആകെ വോട്ടര്‍മാരില്‍ 5,34,394 പേര്‍ കന്നിവോട്ടര്‍മാര്‍മാരാണ്. 2,64232 ഭിന്നശേഷി വോട്ടര്‍മാരും, 367 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരും സംസ്ഥാനത്തുണ്ട്. സംസ്ഥാനത്തെ 13,272 കേന്ദ്രങ്ങളിലായി ഒരുക്കിയ 25,231 ബൂത്തുകളില്‍ വോട്ടെടുപ്പ് പ്രക്രിയകള്‍ക്കായി 1,01,176 പോളിങ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. വോട്ടെടുപ്പിനായി 30,238 ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കും. പോളിങ് ബൂത്തുകള്‍, വിതരണ കേന്ദ്രങ്ങള്‍, സ്ട്രോങ് റൂമുകള്‍ എന്നിവിടങ്ങളില്‍ സുരക്ഷ ഒരുക്കാനും സുഗമമായ വോട്ടിങ് പ്രക്രിയ ഉറപ്പുവരുത്താനുമായി 66,303 സുരക്ഷ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. മാവോയിസ്‌റ്റ് ബാധിത പ്രദേശങ്ങളില്‍ വോട്ടര്‍മാര്‍ക്ക് ഭയരഹിതമായി വോട്ട് രേഖപ്പെടുത്താന്‍ കേന്ദ്രസേനയെ ഉള്‍പ്പെടുത്തി പ്രത്യേക സുരക്ഷ നടപടികളും സ്വീകരിച്ചിട്ടുണ്ട്.