ETV Bharat / state

ആറ്റിങ്ങലിലെ ഇരട്ടവോട്ട്; തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്ന് യുഡിഎഫ് സ്ഥാനാർഥി - Adoor Prakash against double voting - ADOOR PRAKASH AGAINST DOUBLE VOTING

KERALA LOK SABHA ELECTION 2024 | ATTINGAL CONSTITUENCY | ആറ്റിങ്ങൽ മണ്ഡലത്തിൽ ഇരട്ടവോട്ട് നടക്കുന്നില്ലെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്ന് യുഡിഎഫ് സ്ഥാനാർഥി അടൂര്‍ പ്രകാശ്.

ഇരട്ടവോട്ട്  ആറ്റിങ്ങൽ ലോക്‌സഭ മണ്ഡലം  ATTINGAL LOK SABHA CONSTITUENCY  LOK SABHA ELECTION 2024
Adoor Prakash against election officers on double voting
author img

By ETV Bharat Kerala Team

Published : Apr 24, 2024, 5:04 PM IST

അടൂർ പ്രകാശ് മാധ്യമങ്ങളോട്

തിരുവനന്തപുരം: ആറ്റിങ്ങൽ മണ്ഡലത്തിൽ ഒന്നര ലക്ഷത്തിലധികം ഇരട്ടവോട്ട് കണ്ടെത്തിയ സാഹചര്യത്തിൽ ഒരാൾ ഒരു വോട്ട് മാത്രമേ ചെയ്‌തിട്ടുള്ളൂവെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പാലിക്കണമെന്ന് യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശ്. ഇരട്ട വോട്ടുകൾ ഉള്ളവർ ഒന്നിൽ കൂടുതൽ സ്ഥലങ്ങളിൽ വോട്ട് ചെയ്യുന്നത് അനുവദിക്കരുതെന്നുമുള്ള ഹൈക്കോടതിയുടെ ഉത്തരവ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അടൂർ പ്രകാശ്.

ഏതെങ്കിലും രാഷ്‌ട്രീയ പാർട്ടിയോടുള്ള പ്രത്യേക മമത മൂലം ഏതെങ്കിലും വിധത്തിലുള്ള സൗകര്യങ്ങൾ അനുവദിച്ച് കൊടുത്താൽ അത് കോടതിയലക്ഷ്യമാകുമെന്നും അടൂർ പ്രകാശ് പറഞ്ഞു. വോട്ടർ പട്ടികയിൽ നിന്ന് ഇരട്ട വോട്ടുകൾ ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചില്ല. മരണപ്പെട്ടവർക്ക് കുഴിയിൽ നിന്ന് എഴുന്നേറ്റ് വന്ന് വോട്ട് ചെയ്യാൻ അവസരം ഒരുക്കി കൊടുക്കുകയാണെന്നും അടൂർ പ്രകാശ് പരിഹസിച്ചു.

മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ കള്ളവോട്ടുകളുടെ എണ്ണത്തെക്കുറിച്ച് പറഞ്ഞത് കള്ളമാണ്. പരാജയഭീതി കൊണ്ടാണ് താൻ ഈ ആരോപണം ഉന്നയിക്കുന്നത് എന്ന് പറയുന്നവരോട് മറുപടി പറയാൻ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പട്ടിക തയ്യാറാക്കിയിരിക്കുന്ന ഉദ്യോഗസ്ഥന്മാർ സത്യസന്ധമായി കാര്യങ്ങൾ ചെയ്‌തിരുന്നുവെങ്കിൽ ഇത്തരത്തിലൊരു ആക്ഷേപം ഉണ്ടാകുമായിരുന്നില്ല.

അതേസമയം കഴിഞ്ഞ തവണത്തെ അത്ര ആവേശം അടൂർ പ്രകാശിന് ഇല്ലെന്ന ആരോപണത്തിൽ, പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം എന്ന നിലയിൽ ഇന്നലെ രാത്രി വരെയും കൃത്യമായി പാലിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വോട്ടിങ് മെഷീനിൽ ഒന്നാം പേരാണ് തന്‍റേത്. അത് കൂടാതെ രണ്ട് അപരന്മാർ വന്നിട്ടുണ്ട്. അപരന്മാർ ആരുടെ സ്ഥാനാർഥിയാണെന്ന് അന്വേഷിക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം ഇത്തവണ ലഭിക്കും. ആറ്റിങ്ങൽ മണ്ഡലത്തിലെ എംപിയായി വരുമെന്നും അടൂർ പ്രകാശ് പറഞ്ഞു.

അതേസമയം സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ആറ്റിങ്ങൽ മണ്ഡലത്തിലെ 1,423 ബൂത്തുകളിലും വെബ് കാസ്‌റ്റിങ് സൗകര്യം ഒരുക്കിയതായും, ആൾമാറാട്ടം തടയുന്നതിന് രാഷ്‌ട്രീയ പാർട്ടിയുടെ പോളിങ് ഏജന്‍റുമാർ പ്രിസൈഡിങ് ഓഫിസർമാരെ സഹായിക്കണമെന്നും, ജില്ലയിൽ പ്രത്യേക നിരീക്ഷണം ആവശ്യമായ 15 ബൂത്തുകളിൽ 15 സൂക്ഷ്‌മ നിരീക്ഷകരെ നിയോഗിച്ചതായും, സിആർപിഎഫ്, കേരള പൊലീസ് 2 കമ്പനി സെൻട്രൽ ആംഡ് പൊലീസിനേയും വിന്യസിച്ചതായി എതിർകക്ഷികളായ തെരഞ്ഞെടുപ്പ് കമ്മിഷൻ, സി ഇ ഒ കേരള, ഇ ആർ ഒ ആറ്റിങ്ങൽ എന്നിവർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ഏപ്രിൽ ഒന്നിന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച ശേഷം ഏപ്രിൽ 4 ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് ആറ്റിങ്ങൽ മണ്ഡലത്തിൽ ഒന്നര ലക്ഷത്തിലധികം ഇരട്ട വോട്ടുകൾ കടന്നുകൂടിയെന്ന ആരോപണം അടൂർ പ്രകാശ് ഉന്നയിച്ചത്. ചീഫ് ഏജന്‍റായ വർക്കല കഹാർ രേഖകൾ സഹിതം ഇത് ഹൈക്കോടതിയെ ബോധ്യപ്പെടുത്തുകയും ചെയ്‌തിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷൻ, സിഇഒ കേരള, ഇആർഒ ആറ്റിങ്ങൽ എന്നിവരായിരുന്നു എതിർകക്ഷികൾ. ഇരട്ട വോട്ടുകാർ, ദീർഘകാലമായി സ്ഥലത്തില്ലാത്തവർ, താമസം മാറിയവർ, മരണപ്പെട്ടവർ എന്നിവരുടെ ലിസ്‌റ്റ് തയാറാക്കി സ്ഥാനാർഥികൾക്ക് നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

Also Read: ആറ്റിങ്ങൽ മണ്ഡലത്തിൽ പണവും മദ്യവും നൽകി വോട്ട് നേടാൻ ശ്രമമെന്ന് എൽഡിഎഫ് സ്ഥാനാർഥി വി ജോയ്, ബിജു രമേശിനെ തടഞ്ഞ് പ്രവർത്തകർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.