ETV Bharat / state

'പൊലീസ് കസ്റ്റഡിയിലെടുത്തയാളെ മര്‍ദിക്കുന്നത് കൃത്യനിര്‍വഹണമല്ല': ഹൈക്കോടതി - HC ON POLICE BEATING DETAINEE

ഇത്തരത്തിലുള്ള സംഭവങ്ങളില്‍ പൊലീസുകാര്‍ക്ക് നിയമസംരക്ഷണം ആവശ്യപ്പെടാനാകില്ലെന്നും കോടതി.

KERALA HIGH COURT  HC AGAINST POLICE  കസ്റ്റഡി മര്‍ദനം  കേരള ഹൈക്കോടതി
High Court Of Kerala (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 30, 2024, 3:41 PM IST

എറണാകുളം : കസ്റ്റഡിയിലെടുക്കുന്ന പ്രതിയെ സ്റ്റേഷനിൽ ശാരീരിക പീഡനത്തിനിരയാക്കുന്നത് പൊലീസിന്‍റെ ഔദ്യോഗിക കൃത്യനിർവഹണത്തിന്‍റെ ഭാഗമായി കാണാനാവില്ലെന്ന് ഹൈക്കോടതി. ഇത്തരം സംഭവങ്ങളിൽ പൊലീസിന് നിയമസംരക്ഷണം ആവശ്യപ്പെടാനാവില്ല. തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിലമ്പൂർ മുൻ എസ്‌ഐ അലവി സമർപിച്ച ഹർജി തള്ളിയാണ് കോടതിയുടെ നിരീക്ഷണം.

2008-ൽ സ്ത്രീയെ ആക്ഷേപിച്ചെന്ന പരാതിയില്‍ യുവാവിനെ നിലമ്പൂര്‍ എസ്‌ഐ ആയിരുന്ന സി അലവി പൊലീസ് സ്റ്റേഷനിൽ വച്ച് അസഭ്യം പറയുകയും തല ഭിത്തിയിൽ ഇടിക്കുകയും വയറിലും നെഞ്ചിലും ചവിട്ടുകയും ചെയ്‌തുവെന്നാണ് കേസ്. ഇതേ സ്റ്റേഷനിലെ വനിതാ പൊലീസ് കോൺസ്റ്റബിളായ യുവാവിന്‍റെ സഹോദരി ഇടപെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് മജിസ്ടേറ്റിന് നൽകിയ പരാതിയിൽ എസ്‌ഐക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഇതിനെതിരെയാണ് എസ്‌ഐ ഹൈക്കോടതിയെ സമീപിച്ചത്. കസ്റ്റഡിയിലെടുത്തയാളെ മർദിച്ച കേസിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് ക്രിമിനൽ നടപടി ചട്ടത്തിൻ്റെ സെക്ഷൻ 197 പ്രകാരം പ്രോസിക്യൂഷൻ നടപടികളിൽ നിന്നും സംരക്ഷണം ആവശ്യപ്പെടാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഒരു പൊലീസ് ഉദ്യോഗസ്ഥൻ ശാരീരികമായി പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന പ്രവൃത്തികൾക്ക് നിയമത്തിന്‍റെ സംരക്ഷണം അവകാശപ്പെടാനാവില്ലെന്ന് ജസ്റ്റിസ് കെ ബാബു വ്യക്തമാക്കി.

പൊതു ക്രമസമാധാനപാലനത്തിൻ്റെ ഭാഗമായി ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിനായി കേരള സർക്കാർ 1977-ൽ പുറപ്പെടുവിച്ച വിജ്ഞാപനത്തിന്‍റെ ആനൂകൂല്യവും കുറ്റാരോപിതനായ പൊലീസുകാരന് നൽകാനാവില്ലെന്നും കോടതി വ്യക്തമാക്കി.

Also Read : 'പാലിയേറ്റീവ് കെയറിന് എപിഎൽ-ബിപിഎൽ വ്യത്യാസം പാടില്ല'; ആരെയും ഒഴിവാക്കരുതെന്ന് മുഖ്യമന്ത്രി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.