എറണാകുളം: സ്‌കൂളുകളിലെ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പ്രവർത്തനം അനുവദിക്കുന്ന കാര്യത്തിൽ സ്‌കൂൾ അധികൃതർക്ക് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി. എന്തെങ്കിലും തരത്തിലുള്ള സഹായം സ്‌കൂളുകള്‍ക്ക് ആവശ്യമെങ്കിൽ സർക്കാരും വിദ്യാഭ്യാസ വകുപ്പും അത് ഉറപ്പാക്കണമെന്നും ജസ്റ്റിസ് സിയാദ് റഹ്മാന്‍റെ ഇടക്കാല ഉത്തരവില്‍ പറയുന്നുണ്ട്. സ്‌കൂൾ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയം നിരോധിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ പട്ടന്നൂർ കെപിസി ഹൈസ്‌കൂളിലെ പ്രധാന അധ്യാപിക നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
ഹർജിയിൽ ഹൈക്കോടതി സംസ്ഥാന സർക്കാർ അടക്കമുള്ള എതിർകക്ഷികൾക്ക് നോട്ടിസ് അയച്ചു. സ്‌കൂൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രവർത്തനം ബുദ്ധിമുട്ടുണ്ട് ഉണ്ടാക്കുന്നുവെന്ന് ആരോപിച്ചാണ് ഹർജി നല്‍കിയത്. പൊതുവിദ്യാഭ്യാസ വകുപ്പ് ഉൾപ്പെടെയാണ് ഹർജിയിലെ എതിർ കക്ഷികൾ.
Also Read: പീഡനക്കേസ് പ്രതിയെ പാർട്ടിയിൽ തിരിച്ചെടുത്തു; തിരുവല്ല സിപിഎമ്മിൽ തർക്കം, പിന്നാലെ പോസ്റ്റർ വിവാദവും