ETV Bharat / state

പൊതു ഇടങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കും; മന്ത്രി ആര്‍ ബിന്ദു - differently abled people

ഭിന്നശേഷിക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ രഹിത കേരളം പദ്ധതി നടപ്പിലാക്കുന്നുണ്ടെന്നും ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്‍റെ നേതൃത്വത്തില്‍ നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കേരളം ഭിന്ന ശേഷി സൗഹൃദം  ഭിന്ന ശേഷി സൗഹൃദം  Minister R Bindu  differently abled people  മന്ത്രി ആര്‍ ബിന്ദു
R Bindu
author img

By ETV Bharat Kerala Team

Published : Feb 29, 2024, 8:39 PM IST

കാസർകോട് : ഭിന്ന ശേഷിക്കാരെ സ്വയം പര്യാപ്‌തമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഉന്നത വിദ്യാഭ്യാസം, സാമൂഹിക നീതി വകുപ്പ് മന്ത്രി ആര്‍.ബിന്ദു. എന്‍മകജെ മോഡല്‍ ചൈല്‍ഡ് റിഹാബിലിറ്റേഷന്‍ സെന്‍റര്‍ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി.സമ്പൂര്‍ണ്ണ ഭിന്നശേഷി സൗഹാര്‍ദ്ദ തടസ രഹിത കേരളം പദ്ധതി നടത്തി വരികയാണ്. ഭിന്നശേഷി മേഖലയില്‍ വിദ്യാ കിരണം, വിജയ ജ്യോതി, കൈവല്യം തുടങ്ങിയ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടത്തി വരികയാണെന്നും ഭിന്ന ശേഷിക്കാര്‍ക്കായി ജോബ് ഫെയര്‍ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

പൊതു ഇടങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കണമെന്നതാണ് സര്‍ക്കാരിന്‍റെ ആശയമെന്നും ഭിന്നശേഷി സൗഹൃദ കേരളം കെട്ടിപ്പടുക്കാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാരുടെ സുഗമമായ വികസനത്തിനും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുമായി തടസ രഹിത കേരളം പദ്ധതി നടപ്പിലാക്കുകയാണ്. ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്‍റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Also Read: പുത്തരിക്കണ്ടം നിറഞ്ഞ് ആവേശം; സമരാഗ്നി സമാപന സമ്മേളനത്തിലേക്ക് ഒഴുകിയെത്തി ആയിരങ്ങള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.