ETV Bharat / state

ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ മധ്യപ്രദേശിലെത്തി പിടികൂടി എക്സൈസ് സംഘം - ganja case accused arrested - GANJA CASE ACCUSED ARRESTED

കഞ്ചാവ് കേസിൽ ജാമ്യത്തിലിറങ്ങി മധ്യപ്രദേശിലേക്ക് മുങ്ങിയ പ്രതിയെ കോഴിക്കോട് എക്സൈസ് സംഘം അവിടെയെത്തി പിടികൂടി.

ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതിയെ എക്സൈസ് മധ്യപ്രദേശിൽ നിന്നും പിടികൂടി  കോഴിക്കോട് എക്സൈസ്  EXCISE ARRESTED FROM MADHYAPRADESH  KOZHIKODE EXCISE TEAM
Kerala Excise arrested accused who was absconding after bail from Madhya Pradesh (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 5, 2024, 2:25 PM IST

കോഴിക്കോട് : കഞ്ചാവ് കേസിൽ ജാമ്യത്തിലിറങ്ങി സംസ്ഥാനം വിട്ട പ്രതിയെ പിടികൂടി എക്‌സൈസ് സംഘം. മധ്യപ്രദേശിലേക്ക് മുങ്ങിയ പ്രതിയെ മധ്യപ്രദേശിൽ എത്തിയാണ് എക്സൈസ് പിടികൂടിയത്. കോഴിക്കോട് രാമനാട്ടുകരയിൽ നിന്നും 2018-ൽ കഞ്ചാവുമായി അറസ്റ്റിലായ മധ്യപ്രദേശ് സ്വദേശ് രവിൻ ചന്തേൽക്കറാണ് പിടിയിലായത്.

നേരത്തെ കോടതിയിൽ നിന്നും ജാമ്യം ലഭിച്ച പ്രതി പിന്നീട് ഹാജരാകാതെ കർണാടകയിലും ആന്ധ്രാപ്രദേശിലും മറ്റ് സംസ്ഥാനങ്ങളിലുമായി മുങ്ങി നടക്കുകയായിരുന്നു. മുങ്ങിയ പ്രതിക്ക് വേണ്ടി എക്സൈസിന്‍റെ നേതൃത്വത്തിൽ ഊർജിതമായ അന്വേഷണം നടത്തി വരികയായിരുന്നു. തുടർന്ന് വടകര എൻഡിപിഎസ് കോടതിയുടെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചു.

കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടര്‍ രാജീവിന്‍റെ നേതൃത്വത്തില്‍ പ്രതിയുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ മധ്യപ്രദേശിൽ ഉണ്ടെന്ന വിവരം എക്സൈസിന് മനസിലായത്. തുടർന്ന് മധ്യപ്രദേശിൽ എത്തിയ എക്സൈസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു.

കോഴിക്കോട് സർക്കിൾ ഓഫിസിലെ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്‌ടർ ഗ്രേഡ് ടി.കെ സഹദേവൻ, പ്രിവൻ്റീവ് ഓഫിസർ ഗ്രേഡ് സി പി ഷാജു, സിവിൽ എക്സൈസ് ഓഫിസർ കെ.കെ രസൂൺകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് എക്‌സൈസ് സംഘം മധ്യപ്രദേശിൽ എത്തിയത്. മധ്യപ്രദേശിലെ സാർണി പൊലീസിന്‍റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ വടകര എൻഡിപിഎസ് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്‌തു.

Also Read: 'ഇതു താന്‍ ഡാ പൊലീസ്!!!'; ഹൈദരബാദിലെ മയക്കുമരുന്ന് നിര്‍മാണ കേന്ദ്രം കണ്ടെത്തി ഉടമസ്ഥനെ അവിടെച്ചെന്ന് 'പൊക്കി' കേരള പൊലീസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.