തിരുവനന്തപുരം: കേരളത്തിലെ ഒരു ക്ഷേത്രത്തിന് സമീപം മൃഗബലി നടത്തിയെന്ന കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിൻ്റെ വാദം തള്ളി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. രാജ്യത്തിൻ്റെ മറ്റ് പല ഭാഗങ്ങളില്‍ സമൂഹത്തെ ഇരുണ്ട യുഗത്തിലേക്ക് കൊണ്ടു പോകുന്ന തരം പ്രവര്‍ത്തികള്‍ നടക്കുന്നുണ്ടന്നും കേരളത്തിൽ ഇത്തരം കാര്യങ്ങൾ നടക്കില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, നമ്മുടെ സംസ്ഥാനത്തും ഇത്തരം ശ്രമങ്ങൾ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേര്‍ത്തു.
തന്നെയും സിദ്ധരാമയ്യയെയും കർണാടകയിലെ കോൺഗ്രസ് സർക്കാരിനെയും ലക്ഷ്യമിട്ട് കേരളത്തിലെ ഒരു ക്ഷേത്രത്തിൽ മൃഗബലി ഉൾപ്പെടുന്ന "ശത്രു ഭൈരവി യാഗം" എന്ന ചടങ്ങ് നടത്തിയതായി ശിവകുമാർ അവകാശപ്പെട്ടിരുന്നു. കർണാടകയിലെ ചില രാഷ്ട്രീയക്കാർ ഇത് ചെയ്യാറുണ്ടെന്നും ആരുടെയും പേരുകള്‍ വെളിപ്പെടുത്താതെ തന്നെ അദ്ദേഹം പറഞ്ഞു. ഇതിനായി അവര്‍ അഘോരികളോട് കൂടിയാലോചന നടത്താറുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
കേരളത്തിലെ രാജരാജേശ്വരി ക്ഷേത്രത്തിന് സമീപമാണ് ശത്രുസംഹാരത്തിനായി ശത്രുഭൈരവി യാഗം നടത്തുന്നതെന്നും, അതിനുവേണ്ടി ഇരുപത്തിയൊന്ന് കറുത്ത ആടുകളെയും മൂന്ന് കാളകളെയും അഞ്ച് പന്നികളെയും വേണമെന്നും, യാഗത്തിനായി അഘോരികളെ ആളുകള്‍ സമീപിക്കുന്നു എന്നുമാണ് ശിവകുമാര്‍ അവകാശപ്പെട്ടത്.
ALSO READ: കെഎസ്ആർടിസി ഡ്രൈവർമാർ അമിത വേഗത്തിൽ ബസ് ഓടിക്കരുത്; ഫേസ്ബുക്ക് വീഡിയോയുമായി കെബി ഗണേഷ് കുമാർ