ETV Bharat / state

കേന്ദ്ര സർവകലാശാല അധ്യാപകന് വീണ്ടും സസ്പെൻഷൻ; പിന്നാലെ എസ്‌എഫ്‌ഐക്കും വിസിക്കുമെതിരെ ആത്മഹത്യ ഭീഷണി

author img

By ETV Bharat Kerala Team

Published : Mar 1, 2024, 7:47 AM IST

ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് കേന്ദ്ര സർവകലാശാല അധ്യാപകൻ ഇഫ്‌തിഖർ അഹമ്മദ്‌ എസ്എഫ്ഐക്കും വിസിക്കുമെതിരെ ആത്മഹത്യ ഭീഷണി മുഴക്കിയത്

കേന്ദ്ര സർവകലാശാല അധ്യാപകൻ  പെരിയ കേന്ദ്ര സര്‍വകലാശാല  Central University Sexual Assault  കേന്ദ്ര സര്‍വകലാശാല പരാതി
central university professor

കാസർകോട്: ലൈംഗികാരോപണ പരാതിയിൽ സസ്പെൻഡ് ചെയ്യുകയും പിന്നീട് തിരിച്ചെടുക്കുകയും വീണ്ടും സസ്‌പെൻഡ് ചെയ്യുകയും ചെയ്‌ത കേന്ദ്ര സർവകലാശാല അധ്യാപകൻ ആത്മഹത്യ ഭീഷണിയുമായി രംഗത്ത്. പെരിയ കേന്ദ്ര സര്‍വകലാശാല എം എ ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസർ ഇഫ്‌തിഖർ അഹമ്മദാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. കഴിഞ്ഞ ദിവസമാണ് ഇഫ്‌തിഖറിന്‍റെ സസ്പെൻഷൻ പിൻവലിച്ച് തിരിച്ചെടുത്തത്.

എന്നാൽ, വിദ്യാർഥി പ്രതിഷേധത്തെ തുടർന്ന് വീണ്ടും സസ്പെൻഡ് ചെയ്യുകയായിരുന്നു.
താൻ ആത്മഹത്യ ചെയ്‌താൽ അതിന്‍റെ ഉത്തരവാദിത്വം എസ്എഫ്ഐക്കും വിസിക്കുമാണെന്ന് ഇഫ്‌തിഖർ ഫേസ്ബുക്ക് പോസ്‌റ്റിൽ പറയുന്നുണ്ട്. ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി കുറ്റവിമുക്തനാക്കിയിട്ടും തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നാണ് ആരോപണം.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

'ഞാൻ അഥവാ, എന്തെങ്കിലും കാരണവശാൽ ആത്മഹത്യ ചെയ്യുകയാണെങ്കിൽ അതിന്‍റെ പൂർണ്ണ ഉത്തരവാദിത്തം സിയുകെ എസ്‌എഫ്‌ഐക്കും, വിസി ഇൻ ചാർജ്ജ് പ്രൊഫസർ കെസി ബൈജുവിനും ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്‍റ്‌ എച്ച്ഒഡി ആശയ്ക്കും, മെഡിക്കൽ ഓഫിസർ ആരതിക്കും, ഇവരുടെ ആജ്ഞകൾ അനുസരിച്ച് പാവക്കൂത്ത് നടത്തിയ എംഎ ഇംഗ്ലീഷ്‌ ഒന്നാം സെമസ്‌റ്ററിലെ ആറ് വിദ്യാർഥിനികൾക്കും (പേരുകൾ ഞാൻ എന്‍റെ ഭാര്യക്കും മക്കൾക്കും നൽകിയിട്ടുണ്ട്) അവരുടെ കൂട്ടാളികൾക്കും, മാധ്യമം/ ദേശാഭിമാനി കാസർകോട് ബ്യുറോ ചീഫുമാർക്കും മാത്രം ആയിരിക്കും എന്ന എന്‍റെ ആത്മഹത്യാക്കുറിപ്പ് മുൻകൂറായി ഇവിടെ രേഖപ്പെടുത്തുന്നു'.

'എന്‍റെ ഭാര്യയുടെ മൊഴി എടുത്ത ശേഷം മാത്രമേ എന്‍റെ ഭൗതിക ശരീരം ഖബറിൽ വെക്കാൻ പാടുള്ളൂ എന്ന് പൊലീസിനോട് അഭ്യർഥിക്കുന്നു. നിരപരാധിയാണ് എന്ന ഐസിസി റിപ്പോർട്ട് വന്നിട്ടും കോടതിയുടെ ജാമ്യ ഉത്തരവ് അറിയിച്ചില്ല എന്ന നിസാര കാരണം പറഞ്ഞ് ഐസിസി കുറ്റവിമുക്തമാക്കി സസ്‌പെൻഷൻ പിൻവലിച്ചിട്ടും വീണ്ടും സസ്‌പെൻഷൻ നൽകിയ നടപടിയിലേക്ക് നയിച്ച എല്ലാവർക്കും എന്‍റെ ആത്മഹത്യക്ക് ഉത്തരവാദിത്തമുണ്ട്'.

'കൊല്ലപ്പെട്ട പൂക്കോട് വെറ്റെറിനെററി വിദ്യാർഥിയായ സിദ്ധാർത്ഥ് അടക്കമുള്ള വിദ്യാർഥികൾ മാത്രമല്ല എന്നെപ്പോലുള്ള കമ്മിറ്റഡ് അധ്യാപകരും നിങ്ങളുടെ ഗുണ്ടായിസത്തിന്‍റെ ഇരയാണ് എന്ന് തിരിച്ചറിയുക' എന്ന് പറഞ്ഞാണ് പോസ്‌റ്റ്‌ അവസാനിപ്പിക്കുന്നത്.

കാസര്‍കോട് പെരിയ കേന്ദ്ര സര്‍വകലാശാലയിലെ ഇംഗ്ലിഷ് വിഭാഗം അധ്യാപകനെതിരെ കഴിഞ്ഞ വർഷം നവംബറിൽ ആണ് പരാതി ഉയർന്നത്. എംഎ ഇംഗ്ലീഷ് ഒന്നാം വര്‍ഷ വിദ്യാർഥികളുടെ ലൈംഗികാതിക്രമ പരാതിയിൽ ഡോ. ഇഫ്‌തിഖര്‍ അഹമ്മദിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു.

പരീക്ഷയ്ക്കിടെ തല കറങ്ങി വീണ വിദ്യാർഥിനിയോട് അടക്കം ഡോ.ഇഫ്‌തിഖര്‍ അഹമ്മദ് ലൈംഗികാതിക്രമം കാട്ടിയയെന്നായിരുന്നു പരാതി. എംഎ ഇംഗ്ലിഷ് ഒന്നാം വര്‍ഷ വിദ്യാർഥികളാണ് കോളജ് അധികൃതർക്ക് പരാതി നല്‍കിയിരുന്നത്.

സര്‍വകലാശാലയിലെ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിക്ക് കൈമാറിയിരുന്നു. സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ് പ്രൊഫ. കെ സി ബൈജുവാണ് അധ്യാപകനെ സസ്പെൻഡ് ചെയ്‌ത്‌ ഉത്തരവ് പുറത്തിറക്കിയിരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.