ETV Bharat / state

കെട്ടിടങ്ങളുടെ വശങ്ങളിൽ തുറന്ന നിലയിൽ ഷീറ്റിടുന്നത് പ്രത്യേക നിർമിതിയായി കണക്കാക്കാനാകില്ല; കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ പുതിയ ഭേദഗതികൾക്ക് നിര്‍ദേശം - Kerala Municipal Building Rules - KERALA MUNICIPAL BUILDING RULES

കെട്ടിടങ്ങളുടെ വശങ്ങളിൽ തുറന്ന നിലയിൽ ഷീറ്റിടുന്നത് പ്രത്യേക നിർമിതിയായി കണക്കാക്കാനാകില്ലെന്ന് മന്ത്രി എംബി രാജേഷ്. പ്ലോട്ട് ഏരിയയിൽ വ്യത്യാസം വന്നതിനാൽ മാത്രം കെട്ടിട പെർമിറ്റ് അസാധുവാക്കാനാകില്ലെന്നും മന്ത്രി.

കെട്ടിട നിർമാണ ചട്ടങ്ങളിൽ ഭേദഗതി  BUILDING RULES AMENDMENT MB RAJESH  കെട്ടിടനിർമാണം ഇളവുകൾക്ക് നിർദേശം  DISTRICT LEVEL ADALAT DECISIONS
Local Self Government Minister M B Rajesh In District Level Adalat (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 3, 2024, 10:54 PM IST

കാസർകോട്: കെട്ടിട നിർമാണ ചട്ടങ്ങളിൽ പുതിയ ഭേദഗതികൾക്ക് നിർദേശം നൽകി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്. വെയിലിൽ നിന്നും മഴയിൽ നിന്നും സംരക്ഷണം നൽകുന്നതിനായി കെട്ടിടങ്ങളുടെ വശങ്ങളിൽ തുറന്ന നിലയിൽ ഷീറ്റ് ഇടുന്നത് പ്രത്യേക നിർമ്മിതിയായി കണക്കാക്കാനാകില്ലെന്ന് എംബി രാജേഷ് പറഞ്ഞു. കാസർകോട് നടന്ന തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ ജില്ലാതല അദാലത്തിലായിരുന്നു തീരുമാനം. ഇത് സംബന്ധിച്ച് ചട്ട ഭേദഗതി വരുത്താൻ നിർദേശം നൽകി.

വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും ഒരുപോലെ ബാധകമാകുന്ന തരത്തിലാണ് ഭേദഗതി നടത്താൻ നിർദേശം നൽകിയിരിക്കുന്നത്. ഭിത്തിയോ നിലമോ ഇല്ലാത്തതിനാലും മൂന്ന് വശവും തുറന്നിരിക്കുന്നതിനാലും ഇത്തരം നിര്‍മിതികളെ താൽകാലിക നിർമ്മിതിയായി കണക്കാക്കാമെന്ന് മന്ത്രി നിരീക്ഷിക്കുകയായിരുന്നു. കെട്ടിട നിർമ്മാണ ചട്ടം 23(1), 2 (bf) യിൽ ഇത് സംബന്ധിച്ച ഭേദഗതി വരുത്തും. നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും ഇളവ് അനുവദിക്കുക. ഇത്തരത്തിൽ സ്ഥാപിക്കുന്ന ഷീറ്റുകൾ റോഡിലേക്ക് കയറി നിൽക്കുന്നത് പോലുള്ള നിയമലംഘനങ്ങൾ നടക്കുന്നില്ലെന്നും ഭേദഗതിയിൽ ഉറപ്പ് വരുത്തും.

ഏരിയയിൽ വ്യത്യാസം വന്നത് കൊണ്ട് മാത്രം കെട്ടിട പെർമിറ്റ് അസാധുവാക്കാൻ കഴിയില്ലെന്നും മന്ത്രി നിരീക്ഷിച്ചു. കണ്ണൂരിൽ നടന്ന ജില്ലാതല അദാലത്തിലായിരുന്നു ഈ തീരുമാനം. കെട്ടിടത്തെ സംബന്ധിച്ച് പാലിക്കേണ്ട നിബന്ധനകൾ എല്ലാം പാലിച്ചിട്ടുണ്ടെങ്കിൽ, പ്ലോട്ട് ഏരിയയിൽ കുറവോ കൂടുതലോ വന്നു എന്ന കാരണത്താൽ പെർമിറ്റ് റദാക്കുന്ന ചട്ടത്തിൽ ഇളവ് നൽകാനാണ് തീരുമാനമായത്. കെട്ടിട നിർമ്മാണ ചട്ടം 19(5) ലാണ് ഇളവ് നൽകുക. വിളയാങ്കോട് സ്വദേശി പി.പി. ദാമോദരന്റെ പരാതി പരിഗണിച്ചായിരുന്നു പ്രഖ്യാപനം.

കെട്ടിട നിർമ്മാണ പെർമിറ്റിനായുള്ള അപേക്ഷയിൽ കാണിച്ച ആകെ ഭൂമിയിൽ നിന്നും 21 സെന്‍റ് സ്ഥലം നിർമ്മാണത്തിനിടെ സാമ്പത്തിക ബാധ്യത വന്നതിനെ തുടർന്ന് ദാമോദരൻ വിൽപ്പന നടത്തിയിരുന്നു. കെട്ടിട നിർമ്മാണം പൂർത്തിയായപ്പോൾ നേരത്തേ നിർമാണ പെർമ്മിറ്റ് അനുവദിച്ച സ്ഥലത്തിന്‍റെ അളവിൽ വ്യത്യാസമുള്ളതായി കണ്ടെത്തി. ഇക്കാരണം പറഞ്ഞ് കെട്ടിട നമ്പർ നിഷേധിക്കുകയായിരുന്നു.

നിലവിലുള്ള ചട്ടപ്രകാരം അംഗീകൃത പ്ലാനിൽ ഉൾപ്പെട്ട പ്ലോട്ടിന്‍റെ ഭാഗം മറ്റേതെങ്കിലും വ്യക്തിക്ക് കൈമാറുകയോ വിൽക്കുകയോ ചെയ്‌താൽ അനുവദിച്ച പെർമ്മിറ്റ് അസാധുവാകും. ആകെ സ്ഥലത്തിന്‍റെ അളവിലുള്ള കുറവല്ലാതെ അപേക്ഷകന്‍റെ നിർമ്മിതിയിൽ മറ്റ് ചട്ടലംഘനങ്ങളൊന്നും ഇല്ലായിരുന്നു. ഈ കാര്യങ്ങൾ പരിഗണിച്ചാണ് അദാലത്തിൽ പരാതിക്കാരന് അനുകൂലമായ തീരുമാനം എടുത്തത്. ഭേദഗതി നിലവിൽ വരുന്നതോടെ തീരുമാനം സംസ്ഥാനമൊട്ടാകെ ബാധകമാകും.

വിൽപനക്ക് പുറമെ ദാനം, റോഡിന് വിട്ടുനൽകൽ, ഭൂമി അധികമായി വാങ്ങൽ തുടങ്ങിയ കാരണങ്ങളാലും പ്ലോട്ടിന്‍റെ അളവിൽ വ്യത്യാസം വന്നാൽ അനുവദിച്ച പെർമിറ്റ് റദാക്കുന്ന സ്ഥിതി നിലവിലുണ്ട്. കെട്ടിട നിർമാണത്തിന് മറ്റ് വിധത്തിൽ ചട്ടലംഘനങ്ങൾ വരാത്തവർക്ക് ഇത് വലിയ ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്നുണ്ട്. ഇതിനാലാണ് പ്ലോട്ട് ഏരിയയിൽ കുറവോ കൂടുതലോ വന്നതിനു ശേഷവും ചട്ടലംഘനം ഇല്ലാത്ത പക്ഷം പെർമിറ്റ് നിലനിൽക്കുന്ന രീതിയിൽ ചട്ടങ്ങളിൽ മാറ്റം കൊണ്ടുവരുന്നത്. സംസ്ഥാനത്തൊട്ടാകെയുള്ള നിരവധി പേർക്ക് ഈ ഇളവുകൾ ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read:സംസ്ഥാനത്ത് കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുറച്ചു; 50 ശതമാനം ഇളവ്, പുതിയ നിരക്ക് ഓഗസ്റ്റ് 1 മുതൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.