ETV Bharat / state

വരൂ കേരളത്തില്‍ രജിസ്റ്റർ ചെയ്‌ത് കേരളത്തില്‍ ഓടാം... ടൂറിസ്റ്റ് ബസുകൾക്ക് നികുതി കുറയ്ക്കുമെന്ന് ബജറ്റ് പ്രഖ്യാപനം - kerala budget 2024

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഓള്‍ ഇന്ത്യ ടൂറിസ്റ്റ് ബസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി ടൂറിസ്റ്റ് ബസുകളുടെ നികുതി കുറയ്ക്കാനുള്ള പ്രഖ്യാപനം വരുമാന വർധന ലക്ഷ്യമിട്ടാണെന്ന് ധനമന്ത്രി കെഎൻ ബാലഗോപാല്‍.

Kerala Budget 2024 Tourist Bus Registration

author img

By ETV Bharat Kerala Team

Published : Feb 5, 2024, 3:25 PM IST

തിരുവനന്തപുരം : ടൂറിസ്റ്റ് ബസുകളുടെ നികുതിയില്‍ മാറ്റം വരുത്തി വരുമാന വർധനയ്ക്കും ബജറ്റില്‍ പ്രഖ്യാപനം. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഓള്‍ ഇന്ത്യ ടൂറിസ്റ്റ് ബസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി ടൂറിസ്റ്റ് ബസുകളുടെ നികുതി കുറയ്ക്കും. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ട ടൂറിസ്റ്റ് ബസുകള്‍ പോലും നികുതി താരതമ്യേന കുറവുള്ള നാഗലാന്റ്, അരുണാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുകയും കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള ഓള്‍ ഇന്ത്യ പെര്‍മിറ്റ് ഉപയോഗിച്ച് സര്‍വീസ് നടത്തുകയും ചെയ്യുന്നുണ്ട്.

ഇത്തരത്തില്‍ ബസുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ സംസ്ഥാനത്തിന് നികുതി നഷ്ടമുണ്ടാകുന്നതിന് പുറമെ, രജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ് എന്നിവയിലും നഷ്ടമുണ്ടാകുന്നുണ്ടെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ബസുകളുടെ രജിസ്‌ട്രേഷന്‍ കേരളത്തില്‍ തന്നെ നടത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനായാണ് ടൂറിസ്റ്റ് ബസുകളുടെ നികുതിയില്‍ കുറവ് വരുത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ബജറ്റ് പ്രഖ്യാപനത്തില്‍ അറിയിച്ചിരിക്കുന്നത്.

സാധാരണ സീറ്റുകള്‍ നല്‍കിയിട്ടുള്ള ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ബസുകള്‍ക്ക് നിലവില്‍ മൂന്ന് മാസത്തേക്ക് സീറ്റിന് 2250 രൂപ എന്ന നിലയിലാണ് നികുതി ഈടാക്കുന്നത്. എന്നാല്‍, ഇത് 1500 രൂപയാക്കി കുറയ്ക്കാനാണ് ബജറ്റില്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം, പുഷ്ബാക്ക് സീറ്റുകളുള്ള ബസുകള്‍ക്ക് സീറ്റൊന്നിന് മൂന്ന് മാസത്തേക്ക് നിലവില്‍ 3000 രൂപയാണ് നികുതി ഈടാക്കുന്നത്. ഇത് 2000 രൂപയാക്കി കുറയ്ക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റില്‍ ഓടുന്ന സ്ലീപ്പര്‍ ബെര്‍ത്ത് ബസുകള്‍ക്ക് ബെര്‍ത്ത് ഒന്നിന് 4000 രൂപയാണ് നിലവില്‍ മൂന്ന് മാസത്തേക്ക് നികുതി ഈടാക്കുന്നത്. ഇത് 3000 രൂപയായാണ് കുറയ്ക്കുന്നത്. ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റില്‍ ടൂറിസത്തിനായി വല്ലപ്പോഴും സംസ്ഥാനത്ത് പ്രവേശിക്കുന്ന വാഹനങ്ങളില്‍ നിന്ന് ഏഴ് ദിവസത്തേക്ക് ത്രൈമാസ നികുതിയുടെ പത്ത് ശതമാനം മാത്രം നികുതിയായി ഈടാക്കുന്ന തരത്തില്‍ നിയമത്തില്‍ ഭേദഗതി വരുത്തുമെന്നാണ് ധനമന്ത്രി അറിയിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.