ETV Bharat / state

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ഇഡിയ്‌ക്കും അഡ്ജ്യൂഡിക്കേറ്റിങ് അതോറിറ്റിയ്‌ക്കും തിരിച്ചടി, നടപടി പുനപരിശോധിക്കണമെന്ന് കോടതി - Karuvannur Bank Fraud Case

author img

By ETV Bharat Kerala Team

Published : Sep 7, 2024, 7:05 AM IST

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മുൻമന്ത്രി എസി മൊയ്‌തീന്‍റെ ഭാര്യയുടെയും മകളുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടിയിൽ ഇഡിയുടെ കീഴിലുള്ള അഡ്ജ്യൂഡിക്കേറ്റിങ് അതോറിറ്റി തീരുമാനം പുനപരിശോധിക്കാൻ ജസ്റ്റിസ് വി ജി അരുണിൻ്റെ നിർദേശം.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്‌  HIGH COURT KARUVANNUR BANK SCAM  AC MOIDEEN WIFE AND DAUGHTER  എസി മൊയ്‌തീൻ ബാങ്ക് തട്ടിപ്പ്
AC Moideen (ETV Bharat)

എറണാകുളം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മുൻമന്ത്രി എസി മൊയ്‌തീന്‍റെ ഭാര്യയുടെയും മകളുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി ശരിവച്ച അഡ്ജ്യൂഡിക്കേറ്റിങ് അതോറിറ്റി തീരുമാനം പുനപരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്. മൊയ്‌തീന്‍റെ ഭാര്യയുടെയും മകളുടെയും ഭാഗം കേട്ടില്ല എന്ന് ആരോപിച്ച് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വി ജി അരുണിൻ്റെ നിർദേശം. ഹർജിക്കാരുടെ ഭാഗം കൂടി കേട്ട ശേഷം അഡ്ജ്യൂഡിക്കേറ്റിങ് അതോറിറ്റി തീരുമാനമെടുക്കണമെന്നാണ് കോടതി ഉത്തരവ്.

മൊയ്‌തീന്‍റെ ഭാര്യയുടെയും മകളുടെയും ബാങ്ക് അക്കൗണ്ടുകൾ ഇഡിയായിരുന്നു മരവിപ്പിച്ചത്. ഇത് പിന്നീട് അഡ്ജ്യൂഡിക്കേറ്റിങ് അതോറിറ്റി ശരിവയ്ക്കുകയുമായിരുന്നു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കേസിൽ എസി മൊയ്‌തീൻ്റെ വിശദീകരണം മാത്രമാണ് അതോറിറ്റി പരിഗണിച്ചതെന്നായിരുന്നു ഭാര്യയും മകളും കോടതിയെ അറിയിച്ചത്. നഴ്‌സിങ്‌ സുപ്രണ്ടായി വിരമിച്ച ഭാര്യയുടെ റിട്ടയർമെന്‍റ് ആനുകൂല്യം അടക്കം ഉണ്ടായിരുന്ന അക്കൗണ്ടാണ് മരവിപ്പിച്ചതെന്നും, തങ്ങളുടെ ഭാഗം കേൾക്കാതെയാണ് നടപടി സ്വീകരിച്ചതെന്നുമായിരുന്നു ഹർജിയിലെ വാദം.

Also Read : കരുവന്നൂർ കേസ്: അന്വേഷണ സംഘത്തലവനെ സ്ഥലം മാറ്റി, ചുമതല പി.രാധാകൃഷ്‌ണന് - Karuvannur Black Money Case Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.