മലപ്പുറം: കാരാട്ട് കുറീസ് ധന ക്ഷേമനിധി നിക്ഷേപ തട്ടിപ്പ് കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന് ജീവനക്കാർ. സംഭവത്തിൽ പൊലീസ് അന്വേഷണം തൃപ്‌തികരമല്ലെന്നും ഇരകളെ സംരക്ഷിക്കേണ്ട പൊലീസ് തട്ടിപ്പ് നടത്തിയവരെ സംരക്ഷിക്കുകയാണെന്നന്നും ജീവനക്കാർ ആരോപിച്ചു.
അന്വേഷണം മന്ദഗതിയിൽ നീങ്ങുന്നതിൽ പ്രതിഷേധിച്ച് ചൊവാഴ്‌ച കലക്ട്രേറ്റ് മാർച്ച് നടത്തുമെന്നും സ്ഥാപനത്തിലെ ജീവനക്കാർ പറഞ്ഞു. കാരാട്ട് കുറീസ് ധന ക്ഷേമനിധി സ്ഥാനങ്ങൾ അടച്ച് പൂട്ടി ഉടമകൾ മുങ്ങിയിട്ട് മൂന്നാഴ്ച്ച പിന്നിട്ടു.
പണം നഷ്‌ടപ്പെട്ട നിക്ഷേപകർക്കും ജീവനക്കാർക്കും പൊലീസ് നീതി നിഷേധിക്കുകയാണ്. തട്ടിപ്പ് നടത്തിയവരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷനുകളിൽ എത്തുമ്പോൾ പൊലീസ് ഭീഷണിപ്പെടുത്തുകയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പ്രതിഷേധ പ്രകടനം നടത്താൻ പോലും പൊലീസ് സമ്മതിക്കുന്നില്ലെന്നും തട്ടിപ്പ് നടത്തിയവരെ സംരക്ഷിക്കുന്ന നയമാണ് പൊലിസ് സ്വീകരികുന്നത് എന്നും ജീവനക്കാർ കുറ്റപ്പെടുത്തി.
സ്ഥാപനം പൂട്ടി മുങ്ങിയ ഉടമകളായ സന്തോഷ്, മുബഷിർ എന്നിവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഇരു സ്ഥാപനങ്ങളുടെയും മുഴുവൻ ഡയറക്‌ടർമാരേയും അറസ്റ്റ് ചെയ്‌തു. ഇവരുടെ ആസ്ഥികൾ കണ്ടു കെട്ടണം.
ഓഫീസുകളിൽ പാതി രാത്രി കവർച്ച നടത്തിയവരെ പിടിക്കണം. തട്ടിപ്പിന് കൂട്ടുനിന്ന എജിഎം അജിത, ധന ക്ഷേമനിധി എഡിഎം മനു മഹേഷ്, ഹെഡ് ഓഫീസ് മാനേജർ അഖിൽ കൃഷ്‌ണൻ, നിധി ഡയറക്‌ടർമാരായിരുന്ന ഹരീന്ദ്രൻ കാടാമ്പുഴ, ഹസീന പാലൊളി, മുബഷിർ പാലൊളി, കെ ആർ സുജ, അമ്പിളി ശ്രീജിത്ത് എന്നിവരെ നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു.