ETV Bharat / state

കാഞ്ഞങ്ങാട് ട്രെയിൻ അപകടം; മരിച്ച ചിന്നമ്മയുടെ സംസ്‌കാരം ഇന്ന് - Kanhangad Train Accident update

author img

By ETV Bharat Kerala Team

Published : Sep 16, 2024, 3:56 PM IST

കാഞ്ഞങ്ങാട് ട്രെയിൻ അപകടത്തിൽ മരിച്ച ചിന്നമ്മയുടെ സംസ്‌കാരം ഇന്ന്. അപകടത്തിൽ മരിച്ച മറ്റ് രണ്ട് പേരുടെ സംസ്‌കാരം നാളെ നടക്കും. പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി ചിന്നമ്മയുൾപ്പെടെ മൂന്ന് പേരാണ് മരിച്ചത്.

CHINNAMMAS CREMATION TODAY  കാഞ്ഞങ്ങാട് ട്രെയിൻ അപകടം  TRAIN ACCIDENT Kasaragod  ട്രെയിന്‍ അപകട മരണം
Chinnamma's Cremation Today (ETV Bharat)
ട്രെയിൻ അപകടത്തിൽ മരിച്ച ചിന്നമ്മയുടെ സംസ്‌കാരം ഇന്ന് (ETV Bharat)

കോട്ടയം: കാഞ്ഞങ്ങാട്ടെ ട്രെയിൻ അപകടത്തിൽ മരിച്ച പനച്ചിക്കാട് സ്വദേശിനി ചിന്നമ്മയുടെ സംസ്‌കാരം ഇന്ന് (സെപ്‌റ്റംബർ 16) നടക്കും. കളത്തിപ്പടി കാരിത്താസ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ചിന്നമ്മയുടെ മൃതദേഹം ഇന്ന് ഉച്ചയോടെയാണ് വീട്ടിലെത്തിച്ചത്. വൈകിട്ട് 5 മണിക്കാണ് സംസ്‌കാരം. അപകടത്തിൽ മരിച്ചവരുടെ സംസ്‌കാരം ഇന്നും നാളെയുമായാണ് നടക്കുക.

ശനിയാഴ്‌ച (സെപ്‌റ്റംബർ 14) രാത്രി കാഞ്ഞങ്ങാട് റെയിൽവേ സ്‌റ്റേഷന് സമീപം ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് ട്രെയിൻ ഇടിച്ച് ചിന്നമ്മ അടക്കം മൂന്ന് പേർ മരിച്ചത്. ഇവരുടെ അടുത്ത ബന്ധുക്കളായ കുറിച്ചി സ്വദേശിനി ആലീസ്, പരുത്തുംപാറ സ്വദേശിനി ഏഞ്ചല എന്നിവരും അപകടത്തിൽ മരിച്ചിരുന്നു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കാഞ്ഞങ്ങാട്ട് നടക്കുന്ന വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ചിങ്ങവനത്ത് നിന്നും ചിന്നമ്മ അടക്കം അമ്പത് പേരാണ് പോയത്. മരിച്ച ഏഞ്ചല, ആലീസ് എന്നിവരുടെ സംസ്‌കാരം നാളെ ചിങ്ങവനം സെന്‍റ് ജോൺസ് ദയറാ പള്ളിയിൽ നടക്കും.

Also Read: പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി മൂന്നുപേർക്ക് ദാരുണാന്ത്യം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.