ന്യൂഡൽഹി : ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ചൊവ്വാഴ്‌ച (09-07-2024) കേരളത്തിലെത്തും. തിരുവനന്തപുരത്ത് നടക്കുന്ന ബിജെപിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിൽ നദ്ദ പങ്കെടുക്കും. സംസ്ഥാന പാർട്ടി നേതാക്കളുമായുള്ള മറ്റൊരു യോഗത്തിലും ബിജെപി അധ്യക്ഷൻ പങ്കെടുക്കും.
ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി ദേശീയ അധ്യക്ഷൻ ആദ്യമായാണ് കേരളത്തിലെത്തുന്നത്. തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറന്ന സാഹചര്യത്തില്‍ ജെപി നദ്ദയുടെ കേരള സന്ദർശനം ഏറെ പ്രാധാന്യമുള്ളതായാണ് വിലയിരുത്തപ്പെടുന്നത്.
നാളെ രാവിലെ 11.40-ന് തിരുവനന്തപുരത്ത് എത്തുന്ന നദ്ദയ്ക്ക് ഉജ്ജ്വല സ്വീകരണമാണ് പാര്‍ട്ടി ആസൂത്രണം ചെയ്യുന്നത്.