ETV Bharat / state

ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പി എസ് രശ്‌മി അന്തരിച്ചു - P S Resmi passed away - P S RESMI PASSED AWAY

സംസ്‌കാരം നാളെ വൈകിട്ട് മൂന്നിന് ഈരാറ്റുപേട്ടയിലെ വസതിയില്‍

Janayugom bureau chief  Thiruvananthapuram bureau chief  janayugom  Journalists
P S Resmi (Face book)
author img

By ETV Bharat Kerala Team

Published : Sep 15, 2024, 3:20 PM IST

തിരുവനന്തപുരം : ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പി എസ് രശ്‌മി (38) അന്തരിച്ചു. കോട്ടയം ഈരാറ്റുപേട്ട തിടനാട് പുതുപ്പറമ്പിൽ പി എൻ സുകുമാരൻ നായരുടെയും ഇന്ദിര ദേവിയുടെയും മകളാണ്. മാതാപിതാക്കളുടെ ഒപ്പം ഓണമാഘോഷിക്കാൻ എത്തിയതായിരുന്നു.

ഇന്ന് രാവിലെ ദേഹസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് ദീപൻ പ്രസാദ് ടൈംസ് ഓഫ് ഇന്ത്യയിൽ ഫോട്ടോഗ്രാഫർ ആണ്. സുസ്‌മി പി എസ് സഹോദരിയും (പൂഞ്ഞാർ) സനൂപ് സഹോദരി ഭര്‍ത്താവുമാണ്. സംസ്‌കാരം തിങ്കളാഴ്‌ച മൂന്നിന് തിടനാടുള്ള വീട്ടുവളപ്പിൽ. ഭൗ‌തീക ശരീരം തിങ്കളാഴ്‌ച ഒന്‍പതിന് വീട്ടിൽ എത്തിക്കും.

Also Read: മലപ്പുറത്തെ നിപ സംശയം; മരിച്ച യുവാവിന്‍റെ സമ്പര്‍ക്ക പട്ടികയില്‍ 120 പേര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.