ETV Bharat / state

ഐഎസ്‌ തീവ്രവാദ കേസ്; റിയാസ് അബൂബക്കര്‍ പ്രതിയായ കേസില്‍ അന്തിമ വാദം ഇന്ന് - ഐഎസ്‌ തീവ്രവാദ കേസ്

കേരളത്തില്‍ തീവ്രവാദ ആക്രമണത്തിന് പദ്ധതിയിട്ട കേസില്‍ അന്തിമ വാദം ഇന്ന്. പ്രതിയായ റിയാസ് അബൂബക്കര്‍ കുറ്റക്കാരനാണെന്ന് എന്‍ഐഎ കോടതി കണ്ടെത്തി. 2019ല്‍ പിടിയിലായ പ്രതി 5 വര്‍ഷം തടവില്‍ കഴിയുകയായിരുന്നു.

ISIS Case  Riyaz Abubaker ISIS Case  ഐഎസ്‌ തീവ്രവാദ കേസ്  ഐഎസ്‌ കേസ് അന്തിമവാദം
ISIS Case Accused Riyaz Abubaker; NIA Court Final Argument Today
author img

By ETV Bharat Kerala Team

Published : Feb 8, 2024, 11:31 AM IST

എറണാകുളം: കേരളത്തില്‍ ചാവേര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട കേസില്‍ അന്തിമ വാദം ഇന്ന്. പ്രോസിക്യൂഷൻ്റെയും പ്രതിഭാഗത്തിൻ്റെയും വാദം കേട്ട ശേഷമായിരിക്കും കോടതി പ്രതിക്കെതിരെയുള്ള ശിക്ഷ വിധി പ്രഖ്യാപിക്കുക. പ്രതി കുറ്റക്കാരനെന്ന് കൊച്ചി എൻഐഎ കോടതി ഇന്നലെ (ഫെബ്രുവരി 7) വിധിച്ചിരുന്നു. പ്രതിക്കെതിരെ യുഎപിഎ സെക്ഷൻ 38,39 വകുപ്പുകളും ഇന്ത്യൻ ശിക്ഷ നിയമത്തിലെ ഗൂഢാലോചന കുറ്റവും നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

പരമാവധി 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതിക്ക് എതിരെ ചുമത്തിയത്. കേസില്‍ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് എൻഐഎ ആവശ്യപ്പെടുന്നത്. അതേസമയം അഞ്ചു വർഷം ജയിലിൽ കഴിഞ്ഞ പ്രതിക്ക് ശിക്ഷയിൽ ഇളവ് നൽകണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെടുന്നത്. നേരത്തെ മാപ്പു സാക്ഷികളായ പ്രതികളുടെ പ്രേരണയാലാണ് റിയാസ് ഐഎസുമായി ബന്ധപ്പെട്ടതെന്നും പ്രതിഭാഗം വാദിക്കുന്നു.

പ്രതി അഫ്‌ഗാനിസ്ഥാനിലെത്തി ഭീകരവാദികൾക്കൊപ്പം ചേർന്ന് കേരളത്തിൽ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ടെന്നാണ് കേസ്. പുതുവത്സരാഘോഷങ്ങൾക്കിടെ ചാവേർ ആക്രമണം നടത്തുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. ഇതിന് വേണ്ടി പ്രതി പലരെയും സമീപിച്ചിരുന്നു. എന്നാൽ മറ്റാരും ഇതിന് തയ്യാറാകാത്ത സാഹചര്യത്തിൽ പ്രതി തന്നെ ചാവേറാകാൻ തീരുമാനിച്ചുവെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ.

കേസിലെ ഏക പ്രതിയായ റിയാസ് ചാവേറാക്രമണം നടത്താൻ സ്ഫോടക വസ്‌തുക്കൾ ശേഖരിക്കുന്നതിനിടെ 2019ലാണ് പിടിയിലായത്. കേരളത്തിൽ നിന്ന് അഫ്‌ഗാനിസ്ഥാനില്‍ പോയി ഐഎസിൽ ചേർന്ന അബ്‌ദുൽ റാഷിദ് അബ്‌ദുല്ലയുടെ നിർദേശ പ്രകാരമാണ് റിയാസ് ചാവേറാക്രമണത്തിന് പദ്ധതിയിട്ടതെന്നാണ് ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കിയത്. അബ്‌ദുൽ റാഷിദിൻ്റെ ഫോൺ സന്ദേശങ്ങളും ഓഡിയോ ക്ലിപ്പും പ്രതിയുടെ ഫോണിൽ നിന്നും എൻഐഎയ്ക്ക് ലഭിച്ചിരുന്നു.

പ്രതിക്കൊപ്പം പിടിയിലായ കൊല്ലം സ്വദേശി മുഹമ്മദ് ഫൈസലും കാസർകോട് സ്വദേശി അബൂബക്കർ സിദ്ദീഖും പിന്നീട് കേസിൽ മാപ്പ് സാക്ഷികളായിരുന്നു. കൊച്ചി എൻഐഎ കോടതിയിൽ കഴിഞ്ഞ ജനുവരി 31നാണ് കേസിൽ വാദം പൂർത്തിയായത്. റിയാസും കൂട്ടുപ്രതികളായ കൊല്ലം സ്വദേശി മുഹമ്മദ് ഫൈസലും, കാസര്‍കോട് സ്വദേശി അബൂബക്കർ സിദ്ധിഖും ചേർന്ന് കേരളത്തിൽ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ടെന്നും അതിനായി കൊച്ചിയിലെ മറൈൻ ഡ്രൈവില്‍ വച്ച് ഗൂഢാലോചന നടത്തിയെന്നുമാണ് എൻഐഎയുടെ കണ്ടെത്തല്‍.

ഡിജിറ്റൽ തെളിവുകളും സിഡിആർ, ടവർ ലൊക്കേഷൻ, പ്രതിയുടെ സോഷ്യൽ മീഡിയ എക്‌സ്‌ട്രാക്ഷന്‍ മുതലായ തെളിവുകൾ എൻഐഎ കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രതിയുടെ ഫോണിൽ നിന്ന് അബ്‌ദുല്‍ റാഷിദ് അബ്‌ദുള്ളയുടെ നിരവധി വോയ്‌സ്‌ ക്ലിപ്പുകളും ഐഎസ് ചിത്രങ്ങളും വീഡിയോകളും നിരവധി ഐഎസ് ഡോക്യുമെൻ്റുകളും തെളിവായി കോടതിയിൽ സമർപ്പിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.