ETV Bharat / state

കനത്ത മഴ; ഇടുക്കിയിൽ രാത്രി യാത്രയ്‌ക്ക് നിരോധനം - heavy rain in Idukki

വിനോദസഞ്ചാര മേഖലകളിൽ സുരക്ഷ ഉറപ്പാക്കുന്നതിനും കർശന നിര്‍ദേശം.

NIGHT TRAVEL BANNED IN IDUKKI  KERALA RAIN ALERT  IDUKKI WEATHER  ഇടുക്കി മഴ മുന്നറിയിപ്പ്
Red alert in Idukki (Source: ETV Bharat Network)
author img

By ETV Bharat Kerala Team

Published : May 19, 2024, 11:00 AM IST

ഇടുക്കി : കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിലെ മലയോര മേഖലകളിലൂടെയുള്ള രാത്രി യാത്ര നിരോധിച്ചു. ഇന്ന് (മെയ് 19) മുതൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പിൻവലിക്കുന്നത് വരെയാണ് നിരോധനം ഏർപ്പെടുത്തി ജില്ല കലക്‌ടർ ഉത്തരവിറക്കിയത്. നിരോധനം ഫലപ്രദമായി നടപ്പിലാക്കുന്നതിന് ജില്ല പൊലീസ് മേധാവി, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റുമാർ, റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫിസർ, തഹസിൽദാർമാർ എന്നിവർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.

ജില്ലയിലെ വിനോദസഞ്ചാര മേഖലകളിൽ സുരക്ഷ ഉറപ്പാക്കുന്നതിനും വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ തുടങ്ങിയ കേന്ദ്രങ്ങളില്‍ റെഡ്‌, ഓറഞ്ച്‌ അലര്‍ട്ടുകള്‍ പിന്‍വലിക്കുന്നത് വരെ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തുന്നതിനും വിനോദസഞ്ചാര വകുപ്പ്‌, ഡിടിപിസി, ഹൈഡല്‍ ടൂറിസം, വനം വകുപ്പ്‌, കെഎസ്‌ഇബി, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവർക്ക് ചുമതല നൽകി. ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക്‌ മുന്നറിയിപ്പുകള്‍ ലഭ്യമാകുന്നുവെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പ്‌ വരുത്തണം. റിസോര്‍ട്ടുകള്‍, ഹോം സ്റ്റേകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ എത്തുന്നവര്‍ക്കും മുന്നറിയിപ്പുകള്‍ നൽകണം.
ജില്ലയിലെ ഓഫ്‌ റോഡ്‌ സഫാരി കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

ALSO READ: ഇടുക്കിയിൽ റെഡ് അലർട്ട്: വിനോദസഞ്ചാരികൾക്ക്‌ ജാഗ്രത നിർദേശം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.