ഇടുക്കി: വിവാദ സിനിമയായ കേരള സ്‌റ്റോറി, ഇടുക്കി രൂപത വിദ്യാര്‍ഥികള്‍ക്കായി പ്രദര്‍ശിപ്പിച്ചു. വിശ്വാസോത്സവത്തിന്‍റെ ഭാഗമായി കഴിഞ്ഞ നാലിനാണ് സിനിമ പ്രദര്‍ശിപ്പിച്ചത്. പ്രണയ ചതികുഴികളെ കുറിച്ച് ബോധവത്കരിയ്ക്കുന്നതിനായാണ് കേരള സ്‌റ്റോറി പ്രദര്‍ശിപ്പിച്ചതെന്നാണ് രൂപതയുടെ വിശദീകരണം.
ഇടുക്കി രൂപതയിലെ സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കഴിഞ്ഞ ദിവസങ്ങളിലാണ് വിശ്വാസോത്സവ് സംഘടിപ്പിച്ചത്. ഇതിന്‍റെ ഭാഗമായി 10, പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കായാണ് സംസ്ഥാനത്ത് ഏറെ വിവാദങ്ങള്‍ സൃഷ്‌ടിച്ച കേരള സ്‌റ്റോറി പ്രദര്‍ശിപ്പിച്ചത്.
പ്രണയ ചതികുഴികളില്‍ നിന്നുള്ള ബോധവത്കരണമാണ് ലക്ഷ്യം വെച്ചതെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും ലൗ ജിഹാദ് എന്ന ആരോപണം പരോക്ഷമായി ഉന്നയിക്കുകയാണ് രൂപത. സിനിമയ്ക്ക് രാജ്യത്ത് പ്രദര്‍ശനാനുമതി ഉണ്ടെന്നും ഒടിടി പ്ലാറ്റ് ഫോമുകളില്‍ അടക്കം പ്രദര്‍ശിപ്പിയ്ക്കുന്നുണ്ടെന്നും രൂപത വ്യക്തമാക്കി. മറ്റുള്ള ആരോപണങ്ങള്‍ രാഷ്ട്രീയമാണെന്നും രൂപതാ ആരോപിച്ചു.